അന്ന് മഞ്ജു ആദ്യ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരോടൊപ്പം ഒളിച്ചോടി – മഞ്ജുവിന്റെ ആദ്യ പ്രണയത്തെ പറ്റി കൈതപ്രം.

174138

രണ്ടാം വരവിലും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിനോളം സ്വീകാര്യത മലയാള സിനിമ പ്രേക്ഷകർ ഒരു നടിക്കും നൽകിയിട്ടില്ല. അത്രക്കും അവർ മഞ്ജു വാര്യർ എന്ന നടിയെ സ്നേഹിക്കുന്നുണ്ട്.

തന്റെ പതിനെട്ടാം വയസ്സിൽ മലയാള സിനിമയിലേക്കെത്തിയ മഞ്ജു ചുരുക്കം ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക പ്രീതി നേടുകയും കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ നടൻ ദിലീപിനെ പ്രണയിച്ചു വിവാഹം കഴിച്ചു സിനിമയിൽ നിന്ന് പിന് വാങ്ങുകയും ചെയ്തിരുന്ന. മഞ്ജുവിന്റെ ആദ്യ കല ചിത്രങ്ങൾ തന്നെ മതിയായിരുന്നു അവരുടെ പ്രതിഭയെ മാനസിലാക്കിക്കാൻ. അന്ന് മലയാളത്തിലെ മഹാ നടൻമാർ മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ചിരുന്നു.

ADVERTISEMENTS

ഇപ്പോൾ വൈറലാവുന്നത് പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനെ പറ്റി പറഞ്ഞ കാര്യങ്ങൾ ആണ്. മഞ്ജുവിന്റെ ആദ്യ പ്രണയത്തെ പറ്റി അന്ന് കൈതപ്രം പറഞ്ഞിരുന്നു.

READ NOW  അർഹിക്കുന്നതിൽ കൂടുതൽ പരിഗണന നൽകിയിട്ടും കേരളത്തെ മറന്ന വ്യക്തിയാണ് യേശുദാസ് -പറയാൻ കാരണം ഇത്

കൈതപ്രം പറഞ്ഞത് ഇപ്രകാരമായിരുന്നു.- മഞ്ജുവിനെ ആദ്യ ചിത്രമായ സല്ലാപത്തിലേക്ക് നിർദേശിച്ചത് തന്റെ ഭാര്യ ആയിരുന്നു അവരെ കുറിച്ച് അന്നും ഇന്നും തന്റെ ഭാര്യക്ക് വലിയ മതിപ്പാണ് എന്ന് കൈതപ്രം പറയുന്നു. തന്റെയും വളരെ പ്രധാനപ്പെട്ട ചിത്രമായിരുന്നു സല്ലാപം എന്ന് അദ്ദേഹം പറയുന്നു. അതിലെ മനോഹര ഗാനങ്ങൾ രചിച്ചത് അദ്ദേഹമായിരുന്നു.

അന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഒരു പ്രൊഡക്ഷൻ മാനേജർ പയ്യൻ മഞ്ജുവുമായി വളരെ അടുത്ത് ഇടപെട്ടിരുന്നു. ഷൂട്ടിംഗ് സമയത്തു അയാൾക്ക് മഞ്ജുവിനോട് വളരെ അടുത്ത് ഇടപഴകാൻ അയാൾക്ക് കഴിഞ്ഞിരുന്നു. ആ സമായത്തു തനിക്ക് തോന്നിയത് ആ പയ്യനാണ് ചിത്രത്തിന്റെ നിർമ്മാതാവ് എന്ന് മഞ്ജു വാര്യർ അന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം എന്നാണ്.

ഒരു ദിവസം ഇരുവരെയും സെറ്റിൽ നിന്ന് കാണാതായി. ആദ്യം മഞ്ജു മിസ്സിംഗ് ആണെന്നാണ് എല്ലാവരും കരുതിയത് എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആണ് പയ്യനും മിസ്സിംഗ് ആണെന് മനസിലായത്. പിന്നീട് അന്വോഷണത്തിൽ ഇരുവരും പയ്യന് അറിയാവുന്ന ഒരു വീട്ടിൽ ഉണ്ടെന്നും ആ വീട് സേഫ് ആണെന്ന് കരുതി മഞ്ജുവുമായി അവൻ അവിടേക്ക് പോയതായിരുന്നു.

READ NOW  സ്വന്തം സിനിമ മാത്രമല്ല മറ്റുള്ളവരുടെയും സിനിമ നന്നാകണമെന്ന് അദ്ദേഹം ആഗ്രഹിക്കാറുണ്ട്

ഒടുവിൽ ഇരുവരെയും കണ്ടെത്തി മഞ്ജുവിനെ വിളിച്ചു കൊണ്ട് വന്നു എല്ലാവരും ചേർന്ന് ഉപദേശിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. ചെറുപ്രായത്തിന്റെ തെറ്റിദ്ധാരണയാകാം എന്ന് അദ്ദേഹം പറയുന്നു. അങ്ങനെ വീണ്ടും ഷൂട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു. ആയ പയ്യനാണ് മഞ്ജുവിന്റെ ആദ്യ കാമുകൻ.

പിന്നീട് മഞ്ജു അഭിനയിച്ചത് ഈ പുഴയും കടന്നു എന്ന ചിത്രമാണ് . ആദ്യ ചിത്രത്തിലും ദിലീപ് തന്നെയായിരുന്നു മഞ്ജുവിന്റെ നായകൻ. രണ്ടാം ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോളാണ് മഞ്ജു വാര്യർ ദിലീപുമായി പ്രണയത്തിലാകുന്നത്‌. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

ADVERTISEMENTS