അയാളുടെ കാല് ഒരു കാരണവശാലും മുറിക്കരുത്:എത്ര കാശ് വേണമെങ്കിലും മുടക്കാം അന്ന് മോഹന്‍ലാല്‍ സെറ്റില്‍ വച്ച് എല്ലാവരും കേള്‍ക്കെ പറഞ്ഞു – സംഭവം ഇങ്ങനെ

1063

മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലിനെ സിനിമയിൽ കൂടി മാത്രമേ അദ്ദേഹത്തിന്റെ ആരാധകർക്കറിയാവു. അതുകൊണ്ടുതന്നെ ഇവരുടെയൊക്കെ വ്യക്തിത്വം,ഇവർ എത്തരത്തിലുള്ള ആളുകളാണ് യഥാർത്ഥ ജീവിതത്തിൽ എന്നുള്ളത് നാം മനസ്സിലാക്കുന്നത് അവരെക്കുറിച്ച് അവരുടെ വളരെ അടുത്ത സുഹൃത്തുക്കളും സഹ പ്രവർത്തകരും ഒക്കെ പറയുന്ന പല കാര്യങ്ങളിലൂടെയാണ്. അത്തരത്തിൽ മോഹൻലാലിൻറെ മനസ്സിലെ നന്മയും ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹത്തിന് തന്റെ ഒപ്പം പ്രവർത്തിന്നവരോടുള്ള കരുതലും സ്നേഹവും പലപ്പോഴും അദ്ദേഹത്തിന് അടുപ്പമുള്ള ആൾക്കാർ തന്നെ പറഞ്ഞിട്ടുണ്ട്.

അത്തരത്തിൽ സൂപ്പർതാരം മോഹൻലാലിനെ കുറിച്ച് അദ്ദേഹത്തിൻറെ അടുത്ത പരിചയക്കാരനും സിനിമ നിരൂപകനും പത്രപ്രവർത്തനം ആയ ശ്രീ സുകു പാൽക്കുളങ്ങര മാസ്റ്റർ ബിൻ യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതും മോഹൻലാൽ എന്ന നടനോടുള്ള ആരുടെ ആരാധനാ ഇരട്ടിപ്പിക്കുന്നത് ഒരു കാര്യമാണ്.

ADVERTISEMENTS
   

സഹജീവികളുള്ള സ്നേഹവും കൂടെ ജോലി ചെയ്തിട്ടുള്ളവരോടുള്ള കരുതലും മോഹൻലാലിനെ സംബന്ധിച്ച് ഒരുപാട് കൂടുതലാണ്. അത് മുൻപ് മഹാനടൻ ജഗതി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സൗഹൃദങ്ങളെ ഒരിക്കലും വിട്ടുകളയാത്ത അവർക്കുവേണ്ടി എന്തും ചെയ്യുന്ന, എത്ര വലിയ ത്യാഗം വേണമെങ്കിലും ചെയ്യാൻ തയ്യാറുള്ള വ്യക്തിയാണ് മോഹൻലാൽ എന്ന് ജഗതി ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അത് ഒരേസമയം മോഹൻലാലിൻറെ ദൗർബല്യവും വിജയവും ആണെന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

അതേപോലെതന്നെ മോഹൻലാലിൻറെ ചുറ്റുമുള്ളവരാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ദൗർബല്യം എന്നും, അദ്ദേഹത്തെ മോശമാക്കുന്നതെന്നും ശ്രീനിവാസനും പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ മോഹൻലാലിനെ തൻറെ കൂടെയുള്ളവരോടുള്ള സ്നേഹത്തെ കുറിച്ച് നമുക്ക് അതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഇപ്പോൾ സുകു പാൽക്കുളങ്ങര രണ്ട് സംഭവങ്ങൾ മോഹൻലാലിൻറെ നന്മയുടെ പ്രതീകമായി എടുത്തുപറയുന്നുണ്ട്.

See also  കേരള സ്റ്റോറി'ക്ക് ദേശീയ പുരസ്കാരം നൽകിയതിലൂടെ ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തെ അവഹേളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരിക്കൽ താൻ പ്രിയദർശനെ കുറിച്ച് ഒരു ജീവചരിത്രം എഴുതാൻ തീരുമാനിച്ചപ്പോൾ അതിനൊരു ആമുഖം എഴുതി തരണമെന്ന് മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹം സമ്മതിക്കുകയും ചെയ്തു കാരണം പ്രിയദർശൻ തൻ്റെ ആത്മസുഹൃത്ത് ആയതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ ജീവചരിത്രത്തിന് ഒരു ആമുഖം എഴുതാൻ മോഹൻലാലിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ മോഹൻലാലിൻറെ ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിലേക്ക് താൻ അദ്ദേഹത്തെ കാണാനായി പോവുകയായിരുന്നു.

താൻ അവിടെ ചെല്ലുന്ന സമയത്ത് വളരെയധികം പ്രായമായ നടക്കാൻ തന്നെ വലിയ ബുദ്ധിമുട്ടുള്ള ഒരു വൃദ്ധൻ ഒരു മുണ്ടും ഒരു നേരിയതും പുതച്ചു ഒരു വടിയും കുത്തിപ്പിടിച്ച് സ്റ്റുഡിയോയുടെ ഫ്രണ്ടിൽ നിൽക്കുകയാണ്. സെക്യൂരിറ്റി അയാളെ അകത്തേക്ക് കടത്തിവിടുന്നില്ല. അപ്പോൾ താൻ അദ്ദേഹത്തോ ചോദിച്ചു അമ്മാവാ എന്താണ് പ്രശ്നം, എന്തിനാണ് ഇവിടെ നിൽക്കുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞു തനിക്ക് മോഹൻലാലിനെ ഒന്ന് കാണണം മോഹൻലാലിനോട് ഒരു വിഷമം പറയാനാണ് എന്ന്. അപ്പം താൻ പറഞ്ഞു മോഹൻലാൽ അവരൊക്കെ വലിയ ആൾക്കാരാണ് അവർക്ക് ഇത്തരം കാര്യങ്ങളിൽ നിന്നും കേൾക്കാനുള്ള സമയം കാണുകയില്ല എന്നൊക്കെ.

അപ്പോൾ അദ്ദേഹം പറഞ്ഞു അതല്ല എനിക്ക് അദ്ദേഹത്തെ കണ്ടേ മതിയാവുന്ന്. സെക്യൂരിറ്റി ആൾക്കാരോട് അദ്ദേഹത്തെ കടത്തിവിടാൻ താൻ പറഞ്ഞു. അങ്ങനെ താൻ അദ്ദേഹത്തെയും കൂട്ടി മോഹൻലാലിൻറെ മേക്കപ്പ് മാൻടെ അടുത്തെത്തി മോഹൻലാലിനെ ഒന്ന് കാണണം എന്ന് പറഞ്ഞു. ലാൽ തന്നെ അകത്തേക്ക് വിളിപ്പിച്ചു ,അപ്പോൾ ലാലിനോട് താൻ പറഞ്ഞു ഇതേപോലെ ഒരു പ്രായമായ മനുഷ്യൻ മോഹൻലാലിനോട് ഒരു സങ്കടം പറയാനായി എത്തിയിട്ടുണ്ട് എന്ന്. വളരെ പെട്ടെന്ന് തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പുറത്തിറങ്ങി വന്നു ആ വൃദ്ധന്റെ അടുത്തെത്തി വിവരം തിരക്കി

See also  അ ശ്‌ളീല കമെന്റുകൾ- വിഡിയോയിൽ മകളെ കെട്ടിപ്പിടിച്ചതിന് വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി കൃഷ്ണകുമാറും ഭാര്യയും

മോഹൻലാൽ എന്തൊക്കെയോ അദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. പക്ഷേ എന്താണ് സംഭവം എന്ന് തനിക്ക് അറിയില്ല. ഇരുവരും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അതിനുശേഷം മോഹൻലാൽ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു അകത്തേക്ക് പോയി ആരെയൊക്കെ വിളിച്ച് എന്തൊക്കെയോ സംസാരിക്കുന്നതും കേട്ടു. പക്ഷേ എന്താണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല.

ഈ വൃദ്ധൻ വന്നിരിക്കുന്നത് ധനസഹായത്തിനാണെന്നും അദ്ദേഹത്തിന്റെ ഭാര്യക്ക് ക്യാൻസറാണ് തന്റെ കയ്യിലുള്ള പണം എല്ലാം മുടക്കി ചികിത്സിച്ചു കഴിഞ്ഞു ഇനി കൈയിൽ പണം മുടക്കാൻ ഒന്നുമില്ല അപ്പോൾ എന്തെങ്കിലും ഒരു സഹായം മോഹൻലാൽ നിന്ന് ചോദിക്കാനാണ് അദ്ദേഹം വന്നിരിക്കുന്നത് എന്ന് പിന്നീട് താൻ മനസിലാക്കി.

അതിനുശേഷം അദ്ദേഹം പോവുകയും ചെയ്തു പിന്നീട് മോഹൻലാലിൻറെ മേക്കപ്പ് മാൻ തന്നോട് കാര്യം പറയുന്നത്. ഇതിനിടയിൽ മോഹൻലാൽ കണ്ടപ്പോൾ എന്നോട് പറഞ്ഞു അത് അദ്ദേഹതിന്റെ ആ കാര്യങ്ങൾ എല്ലാം ഞാൻ വേണ്ടതുപോലെ ചെയ്തിട്ടുണ്ട് കേട്ടോ എന്ന്. അദ്ദേഹം കരുതിയത് ഈ വൃദ്ധൻ കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ്. അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. പക്ഷേ പിന്നീട് മോഹൻലാലിൻറെ മേക്കപ്പ് മാൻ ആണ് തന്നോട് വിവരങ്ങൾ പറയുന്നത്.

 

അപ്പോൾ ആ വ്യക്തിക്ക് മോഹൻലാൽ പതിനായിരം രൂപ നൽകുകയും ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ട കാര്യങ്ങൾ എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട് അതിന് വേണ്ട ആൾക്കാരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട് എന്ന്. അപ്പോഴാണ് താൻ മനസ്സിലാക്കുന്നത് എന്നാൽ ഇതൊന്നും ഇവർ ആരെയും വിളിച്ച് പറഞ്ഞിട്ടോ അറിയിച്ചിട്ടോ അല്ല ചെയ്യുന്നത് എന്നും സുകു പറയുന്നു.

മലയാളത്തിലെ പ്രശസ്ത സംവിധായകൻ ശങ്കരൻ നായരുടെ മകൻ ഡോക്ടർ ആയതിന്റെ പിന്നിൽ അതിനുവേണ്ട എല്ലാ സാമ്പത്തിക സഹായം ചെയ്തതും മോഹൻലാൽ ആയിരുന്നു ഇങ്ങനെ നിരവധി കാര്യങ്ങൾ അവർ ഓരോ ദിവസവും ചെയ്യുന്നുണ്ട്. പക്ഷേ അവർ ആരെയും കൊട്ടിഘോഷിച്ചു അറിയിക്കാത്തത് കൊണ്ടാണ് നമ്മളെല്ലാവരും അറിയാത്തത്. അപ്പോൾ അവരെയൊക്കെ എന്ത് ചെയ്തു ഇവരൊക്കെ ഇത്രയും പണം ഉണ്ടാക്കിയിട്ട് എന്താണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചാൽ അതൊക്കെ വെറും മണ്ടൻ ചോദ്യങ്ങളാണ് എന്ന് സുകു പറയുന്നു.

See also  അവനെ പ്രേമിക്കുന്ന സമയത്ത് തന്നെ എനിക്ക് വേറൊരു പ്രണയമുണ്ടായിരുന്നു. പ്രണയങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീലക്ഷ്മി അറക്കൽ

അതേപോലെ മറ്റൊരു സംഭവം ഉണ്ട്, താൻ മോഹൻലാലിനൊപ്പം അദ്ദേഹത്തിന് ഒരു സിനിമ ലൊക്കേഷനിൽ ഇരിക്കുമ്പോൾ ഒരു ഫോൺ വരുന്നു. പ്രശസ്ത ക്യാമറമാൻ വില്യംസിന് അസുഖം കൂടുതലാണ് ഷുഗറോ മറ്റെന്തൊക്കെയോ പ്രശ്നങ്ങൾ ആണ്. അപ്പോൾ അദ്ദേഹത്തിൻറെ ഒരു കാൽ മുറിക്കണമെന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ ആ സെറ്റിൽ ഇരുന്നുകൊണ്ട് മോഹൻലാൽ പറയുന്ന ഒരു കാര്യമുണ്ട്. എത്ര കാശ് വേണമെങ്കിലും മുടക്കാം ഒരു കാരണവശാലും വില്യംസിന്റെ കാൽ മുറിക്കരുത് എന്ന്.

അദ്ദേഹം അവിടെ ഇരുന്നുകൊണ്ട് തന്നെ പറയുന്നുണ്ട് എവിടെ വേണമെങ്കിലും കൊണ്ട് ചികിത്സിക്കാമെന്ന് അങ്ങനെ അദ്ദേഹത്തിന്റെ കാൽമുറുക്കേണ്ടി വന്നില്ലായിരുന്നു .അദ്ദേഹത്തിൻറെ മരണം വരെ അദ്ദേഹത്തിന് പല തരത്തിലുള്ള സഹായങ്ങൾ മോഹൻലാൽ ചെയ്തിട്ടുണ്ട് എന്ന് പറയുന്നു. പക്ഷേ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വലിയ വിവാദവും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു . ക്യാമറാമാൻ വില്യംസിന്റെ ഭാര്യ ശാന്തി വില്യംസ് മോഹൻലാലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. എന്നാൽ സുകു പറയുന്ന ഈ കാര്യങ്ങൾ അറിയുമ്പോൾ ഒരു പക്ഷേ ഇല്യംസിന്റെ ഭാര്യ പോലും അറിയാതെയാകാം മോഹൻലാൽ അന്ന് അദ്ദേഹത്തെ സഹായിച്ചിരുന്നത് എന്ന് നമ്മൾക്ക് ഇത് കേൾക്കുമ്പോൾ തോന്നിപ്പോകും.

ADVERTISEMENTS