മീ ടൂ വിനെതിരെ വിനായകൻ മുൻപ് നടത്തിയ പരാമർശങ്ങൾ വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ മിക്കവാറും വിനായകനെതിരെ തിരിഞ്ഞു സംസാരിച്ചിരുന്നു എന്നാൽ അന്ന് അദ്ദേഹത്തിന് അനുകൂലമായി അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളെയും എടുത്തു പറഞ്ഞനുകൂലിച്ചു കൊണ്ട് ഒരാൾ രംഗത്തെത്തിയിരുന്നു ആക്ടിവിസ്റ് ആയ ജോമോൾ ജോസഫ് എപ്പോഴത്തെയും പതിവ് പോലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ജോമോൾ പ്രതികരിച്ചത്. ജോമോളിന്റെ വാക്കുകൾ ഇങ്ങനെ
വിനായകന്‍ പറഞ്ഞതിലെന്താ തെറ്റ് ?
1. ‘എനിക്ക് പത്തു സ്ത്രീകളുമായി ഫിസിക്കല്‍ റിലേഷന്‍ ഉണ്ടായിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ ആണ് കണ്‍സെന്റ് ചോദിച്ചത്.. ‘
എത്ര സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു താല്പര്യം പുരുഷന്മാരോട് തുറന്നു പറയാന്‍ കഴിയും? പുരുഷന്‍മാര്‍ മുന്‍കൈയെടുത്തോ, പുരുഷന്മാരുടെ താല്പര്യത്തിന് അനുസരിച്ചു വഴങ്ങി കൊദുക്കുകയൊ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് സ്ത്രീകള്‍ എന്ന പൊതുബോധം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നില്ലേ ? സ്ത്രീകള്‍ക്ക് എത്രത്തോളം ലൈംഗീക സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തില്‍ ഉണ്ട് ?
2. ‘ഊള ഫാന്‍സുകള്‍ വിചാരിച്ചാല്‍ ഒരു സിനിമയെ വിജയിപ്പിക്കാനോ തകര്‍ക്കാനോ കഴിയില്ല. ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചു വിടാന്‍ മഹാ നടന്മാര്‍ തയ്യാറാകണം ‘ എന്തൊക്കെ ആഭാസങ്ങളാണ് പല നടന്മാരുടെയും ഫാന്‍സ് എന്ന് പറയുന്നവര്‍ കാട്ടി കൂട്ടുന്നത്? ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാല്‍ ആ സിനിമയെ തകര്‍ക്കാനായി മറ്റു നടന്മാരുടെ ഫാന്‍സ്എന്ന് പറയുന്നവര്‍ കാട്ടി കൂട്ടുന്നത് എന്തൊക്കെയാണ്? മാന്യമായ, പക്ഷം പിടിക്കാത്ത സിനിമാ നിരൂപണം പോലും നമ്മുടെ സമൂഹത്തില്‍ ഇന്ന് പ്രായോഗീകമാണോ ?
3. ‘ഞാന്‍ ഒരു കലാകാരനല്ല, പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നവന്‍ മാത്രമാണ്’
സിനിമാ നടന്മാരും നടികളും ചെയ്യുന്നത് പ്രതിഫലം ലക്ഷ്യമിട്ട് അവരുടെ ജോലി മാത്രമല്ലേ? നമ്മള്‍ ഓരോരുത്തരും ഓരോ ജോലികള്‍ ചെയ്യുന്നതും നമുക്ക് പ്രതിഫലം ലഭിക്കാനും അതുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരത്തില്‍ ജീവിക്കാനുമല്ലേ ? അതില്‍ നിന്നും മാറി സിനിമ നടന്മാര്‍ക്കും നടികള്‍ക്കും കലാകാരന്മാര്‍ കലാകാരികള്‍ എന്ന പ്രിവിലേജുകള്‍ നല്‍കിക്കൊണ്ട്, അവര്‍ക്ക് പ്രത്യേക പരിവേഷം നല്കപ്പെടുന്നില്ലേ ? സിനിമാ അഭിനയത്തേയും മറ്റേതൊരു ജോലിയെ പോലെയും കണക്കാന്‍ നമുക്ക് കഴിയാത്തതെന്താ?
4. ‘ഞാന്‍ കണ്‍സെന്റ് ചോദിച്ച് ഫിസിക്കല്‍ റിലേഷനില്‍ ഏര്‍പ്പെട്ടാല്‍ അത് മീടൂ ആകുമോ? എങ്കില്‍ ഞാന്‍ ഇനിയും മീടൂ ചെയ്യും’
പരസ്പര താല്പര്യപ്രകാരവും സമ്മത പ്രകാരവും ലൈംഗീക ബന്ധത്തില്‍ എര്‍പ്പെട്ട്, നാളുകള്‍ കഴിയുമ്പോള്‍ തന്റെ ലൈംഗീക പങ്കാളിക്കെതിരെ ലൈംഗീക പീഡന ആരോപണം മീടൂ ആരോപണവുമായി ഉന്നയിക്കുന്ന നിരവധി കാഴ്ചകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അത് ശുദ്ധ തോന്നിയവാസമല്ലേ ? ഈ തോന്ന്യവാസം പലരും ചെയ്യുന്നത് തന്റെ ലൈംഗീക പങ്കാളി ആയിരുന്ന ആളെ തകര്‍ക്കാനോ, മറ്റു പല സ്വാര്‍ത്ഥ ലക്ഷ്യങ്ങളോ ഒക്കെ മുന്നില്‍ കണ്ടുകൊണ്ടാണ്. ഇത്തരം മോശം പ്രവണതകള്‍ മഹത്തായ മൂവ്‌മെന്റ് ആയ മീടൂവിനെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്.
അതുകൊണ്ട് തന്നെ ഇത്തരം കള്ള ആരോപണങ്ങളുമായി വരുന്ന സ്ത്രീകളെയും തുറന്നു കാണിക്കപ്പെട്ടേ മതിയാകൂ. സ്ത്രീകളിലും കള്ളം പറയുന്നവരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും ഉണ്ട്. കുറ്റകൃത്യങ്ങള്‍ പുരുഷന്മാരുടെ മാത്രം കുത്തകയൊന്നുമല്ല.
ഇതൊക്കെ നമ്മുടെ സമൂഹത്തിലെ നേര്‍ക്കാഴ്ചകള്‍ ആയതുകൊണ്ട് തന്നെ, വിനായകന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. വിനായകന്‍ പറഞ്ഞ ഈ നാല് കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു.
സത്യം വിളിച്ചു പറയുന്നവരെ കല്ലെറിയാന്‍ ആള്‍ക്കൂട്ടം മുന്നോട്ട് വരും, ആ കൂട്ടത്തില്‍ ഉള്ളവരുടെ മുഖം മൂടി വലിച്ചു കീറാന്‍ നോക്കിയവനെ കല്ലെറിഞ്ഞു കൊന്നില്ലേല്‍, മുഖം മൂടി ജീവിക്കുന്നവരുടെ കാര്യം കഷ്ടത്തിലാകും. നിര്‍ഭാഗ്യത്തിന് മുഖംമൂടി ധരിച്ചവരുടെ എണ്ണമാണ് നമുക്ക് ചുറ്റും കൂടുതലായി ഉള്ളത്. ആരുടെ വായിലേക്കും ഏതു സാഹചര്യങ്ങളിലും മൈക്ക് കുത്തി തിരുകി ചോദ്യങ്ങള്‍ ചോദിച്ചു മാത്രം ശീലമുള്ള നമ്മുടെ നാട്ടിലെ പത്രക്കാര്‍ വിനായകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു.
തങ്ങളുടെ വര്‍ഗ്ഗത്തിനേറ്റ പതര്‍ച്ചയെ ഇപ്പോള്‍ അയാള്‍ക്കെതിരെയുള്ള കൂട്ട ആക്രമണമാക്കി മാധ്യമ വര്‍ഗ്ഗം മാറ്റുന്ന കാഴ്ചയും കാണാന്‍ സാധിക്കുന്നുണ്ട്. ചീലേ : ഒരു പെണ്ണിന്റെ ആങ്ങള റോളില്‍ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്, അവസരം കിട്ടുമ്പോള്‍ അവളെ കയറിപിടിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്, അവളോട് ലൈംഗീകമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് അവളോട് തുറന്നു പറയുന്നത് ? ആ കടന്നുകയറ്റം നല്‍കുന്ന ട്രോമയാണോ തുറന്നു പറച്ചില്‍ നല്‍കുന്ന ട്രോമയാണോ ഒരു പെണ്ണിനെ തകര്‍ക്കുന്നത് ? പല പുരോഗമന വാദികളും ചിന്തിക്കേണ്ട വിഷയമാണ്..