ഇവനെ ഇപ്പോൾ അഭിനയിപ്പിച്ചു നോക്കിയിട്ടു ശരിയായില്ലേൽ പറഞ്ഞു വിടും – അന്ന് മമ്മൂക്ക ചെയ്തത് ഇങ്ങനെ ജോജു പറഞ്ഞത്

100

ഇന്ന് മലയാള സിനിമയിൽ തലയെടുപ്പുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മികവുളള അന്ധന്മാരിൽ ഒരാളാണ് ജോജു ജോർജ് വളരെ പെട്ടന്നുള്ള ഒരു വളർച്ചയാളാൽ ജോജുവിന്റേത്. തുടക്കകാലത്ത് ഒരു ജൂനിയർ ആർട്ടിസ്റ്റ് സിനിമയിലേക്ക് എത്തിയ ജോജു പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് ജോസഫ് എന്ന ചിത്രമാണ് ഈ ചിത്രത്തിലെ അഭിനയം ജോജു എന്ന നടനെ ഒരു വിസ്മയ താരമാക്കി മാറ്റി എന്ന് പറയുന്നതാണ് സത്യം.

തുടർന്നെത്തിയ പൊറഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലും മികച്ച പ്രകടനം തന്നെയാണ് ജോജു കാഴ്ച വെച്ചിരുന്നത് . ഇന്ന് മലയാളത്തിലെ പ്രതിഭാശാലിയായ നടന്മാരിൽ ഒരാളായി ജോജു മാറി. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് അവഗണന താൻ നേരിട്ടിയിട്ടുണ്ട് എന്ന് ജോജു പറയുന്നു. നന്നായി പരിശ്രമത്തിച്ചു സിനിമയിൽ എത്തിയ നടനാണ് ജോജു.

ADVERTISEMENTS
READ NOW  അവസരങ്ങൾ വേണമെങ്കിൽ കൂടെ കിടക്കണം. സിനിമ ഉപേക്ഷിച്ച ആ പ്രമുഖ നടി ആരാണ്

ഇപ്പോൾ മമ്മൂട്ടിക്കൊപ്പം രാജാധിരാജ എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ചാണ് ജോജു തുറന്ന് പറയുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തന്റെ കൂട്ടുകാരൻ തന്നോട് പറഞ്ഞിരുന്നു. അവര് പറയുന്നുണ്ട് ഇത്രയും വലിയ വേഷമൊക്കെ ഇവനെ കൊണ്ടൊക്കെ അഭിനയിപ്പിക്കാൻ പറ്റുമോ എന്ന് ഇവൻ അഭിനയിച്ച ശരിയായില്ലെങ്കിൽ അടുത്ത ഡയലോഗ് തെറ്റിക്കുകയാണെങ്കിൽ തന്നെ ഇവിടെനിന്ന് പറഞ്ഞുവിടും എന്ന്.

 

അത് കേട്ടപ്പോൾ തന്നെ തന്റെ കിളി പോയി എന്നാണ് ജോജു പറയുന്നത്. ഇവിടെ നിന്നും പറഞ്ഞു വിടുകയാണെങ്കിൽ താൻ ഇനി എന്ത് ചെയ്യും എന്നും സിനിമ എന്ന സ്വപ്നം തന്നെ നഷ്ടമാകും അതോടൊപ്പം തനിക്ക് എന്തൊരു വലിയ നാണക്കേടായിരിക്കുമെന്ന് ചിന്തിച്ചു എന്നുമൊക്കെ ജോജു പറയുന്നുണ്ട്.

ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോൾ നാല് തവണ തെറ്റിപ്പോയി അപ്പോൾ എല്ലാവരും നോക്കി നിൽക്കുകയാണ്. ഇവൻ ഇത് എന്ത് കാണിക്കുന്നു എന്ന രീതിയില്. മമ്മൂക്കയ്‌ക്കൊപ്പമുള്ള സീനാണ് ഉടനെ തന്നെ മമ്മൂക്ക വന്നു തന്റെ തോളിൽ കൈ വച്ച് എന്നിട്ട് തന്നെ വിളിച്ചുകൊണ്ടു പോയതിനു ശേഷം പറഞ്ഞു നീ ഡയലോഗ് ഒന്ന് നീട്ടി പറഞ്ഞെഡാ എന്ന് പറഞ്ഞു. ഞാൻ അപ്പോൾ ചിന്തിക്കുകയാണ് എന്റെ മുൻപിൽ നിൽക്കുന്നത് മമ്മൂക്കയാണ് പറയടാ എന്നും പറഞ്ഞു നിൽക്കുന്നത് എനിക്ക് പറയാൻ പറ്റിയില്ല.

READ NOW  എന്റെ മകനും അത്തരം അനുഭവം ഉണ്ടാകാൻ പാടില്ല. ഭാഗ്യം കൊണ്ട് അവൻ അക്കാര്യത്തിൽ വലുതായി ശ്രദ്ധിക്കുന്നില്ല. പൊതുവേദിയിൽ തന്റെ വേദന പങ്കുവെച്ച് മഞ്ജു പത്രോസ്

അപ്പോൾ മമ്മൂക്ക പറഞ്ഞു നീ ഇങ്ങനെ വലിച്ചു പറ എന്ന് . അങ്ങനെ ഞാൻ ഡയലോഗ് പറഞ്ഞു, അപ്പോൾ മമ്മൂക്ക പറഞ്ഞു ഇത്രയേ ഉള്ളൂ കാര്യം എന്ന് അങ്ങനെ എന്നെ തിരിച്ചു കൊണ്ടു പോയി സെറ്റിലേക്ക്. എന്നിട്ട ഡയലോഗ് പറയിപ്പിക്കുകയായിരുന്നു. അടുത്ത ടെക്ക് ഓക്കേ ആവുകയും ചെയ്തു. ഒരുപക്ഷേ മമ്മൂക്ക പോലും മറന്നുപോയ കാര്യമായിരിക്കും ഇതെന്ന് ജോജു പറയുന്നുണ്ട്.മമ്മൂട്ടിയുടെ മുന്നിൽ വച്ച് അവാർഡ് ഫങ്ഷനിൽ വച്ച് ജോജു പറഞ്ഞതാണ് ഇക്കാര്യം. അന്നവിടെ വേർസറ്റൈൽ ആക്ടറുടെ അവാർഡ് വാങ്ങാൻ ആണ് ജോജു നിന്നിരുന്നത്.

ADVERTISEMENTS