അന്ന് മമ്മൂട്ടിയുടെ സംസാരം കേട്ട് മുഷിഞ്ഞു വെറുത്തു ഓരോരുത്തരായി എഴുന്നേറ്റു പോയി – അന്നവർ പറഞ്ഞത് – തിരക്കഥാകൃത്തു ജോൺ പോൾ പറഞ്ഞത്.

81

മലയാള സിനിമയുടെ നിറ സാന്നിധ്യമായി നിരവധി ചിത്രങ്ങളിൽ ഭാഗവാക്കായിട്ടുള്ള വ്യക്തിയാണ് ജോൺപോൾ തിരക്കഥാകൃത് , നിർമ്മാതാവ്, എഴുത്തുകാരൻ, നടൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1980കളിൽ സിനിമ ജിഇവിതം തുടങ്ങി മുതൽ 2019 വരെ അദ്ദേഹം സിനിമ മേഖലയിൽ ഉണ്ടായിരുന്നുവെങ്കിലും 1980 മുതൽ 97 വരെയുള്ള കാലമായിരുന്നു അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നത്. ദീർഘകാലത്തെ സിനിമ ബന്ധം അദ്ദേഹത്തെ നിരവധി താരങ്ങളുടെ പ്രിയങ്കരനാക്കിയിരുന്നു. നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരകക്ത ഒരുക്കിയിട്ടുണ്ട്. അദ്ദേഹം മമ്മൂട്ടിയുടെ കരിയറിന്റെ ആദ്യകാലത്ത് നടന്ന ചില കാര്യങ്ങളെക്കുറിച്ച് മുൻപ് പറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

താൻ സിനിമയിൽ സജീവമായിരുന്ന കാലയളവിൽ കാർട്ടൂണിസ്റ്റ് യേശുദാസിന്റെ ഒരു കത്തുമായി ഒരിക്കൽ മുഹമ്മദ് കുട്ടി തന്നെ കാണാൻ എത്തി. പ്രശസ്ത സംവിധായകൻ ചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ചർച്ചയുമായിട്ട് തങ്ങൾ ഇരിക്കുന്ന ഇടത്തേക്കാണ് മുഹമ്മദ് കുട്ടി എത്തുന്നത്. അവിടെ താനും സത്യൻ അന്തിക്കാടും കലൂർ ഡെന്നിസും ഒക്കെയുണ്ട്. താനും കലൂർ ഡെന്നിസും ചേർന്നാണ് ആ ചിത്രത്തിൻറെ തിരക്കഥ എഴുതാൻ പ്ലാൻ ചെയ്തിരിക്കുന്നത് .സത്യൻ അന്തിക്കാട് അന്ന് ചന്ദ്രകുമാറിന്റെ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്.

ADVERTISEMENTS
   

അന്ന് അവിടെ ഇരുന്നുകൊണ്ട് മുഹമ്മദ് കുട്ടി സിഗരറ്റ് വലിച്ചു കൊണ്ട് സംസാരം തുടർന്നുകൊണ്ടിരിക്കുകയാണ്. സംസാരം കേട്ട് മുഷിഞ്ഞ് ഇയാളെ വെറുത്ത് ഈ സിറ്റൗട്ടിൽ നിന്നും ഓരോരുത്തരായി മുറിയിലേക്ക് എഴുന്നേറ്റ് പോയി. ആദ്യം ചന്ദ്രകുമാർ പോകുന്നു അതുകഴിഞ്ഞ് സത്യൻ അന്തിക്കാട് പോകുന്നു അതുകഴിഞ്ഞ് കലൂർ ഡെന്നിസ് പോകുന്നു. ഒരു മുക്കാൽ മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ രണ്ടോ മൂന്നോ ചായ വാങ്ങി കുടിച്ച്. ഒരു പാക്കറ്റ് സിഗരറ്റ് മുഴുവൻ വലിച്ച്. തന്റെ ചലച്ചിത്ര മോഹങ്ങളെ കുറിച്ചും അഭിനയ സ്വപ്നങ്ങളെക്കുറിച്ചും എനിക്ക് ക്ലാസ് എടുത്തിട്ടാണ് ഇദ്ദേഹം പോകുന്നത്.

അദ്ദേഹം പോയി കഴിഞ്ഞപ്പോൾ മറ്റുള്ളവരെല്ലാം തിരികെ എത്തി എന്നിട്ട് അവർ തന്നോട് പറഞ്ഞത് അവനെങ്ങാനം റോൾ കൊടുക്കണം താൻ പറഞ്ഞാൽ തന്നെ ഞങ്ങൾ ഇടിക്കും എന്നായിരുന്നു. അത്രത്തോളം അദ്ദേഹം അവരെ വെറുപ്പിച്ചു. പക്ഷേ പിന്നീട് അദ്ദേഹം വലിയ താരമായപ്പോൾ ചന്ദ്രകുമാർ ഒഴികെ ബാക്കി രണ്ടു പേരും സത്യൻ അന്തിക്കാടും കലൂർ ഡെന്നിസും ഒക്കെ അദ്ദേഹത്തിൻറെ വളരെ അടുത്ത പ്രിയങ്കരരായ വ്യക്തികളായി മാറി എന്നതും ജോൺപോൾ വളരെ മുൻപ് സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മമ്മൂട്ടി തന്റെ കരിയറിന്റെ തുടക്കകാലത്ത്.

കരിയറിന്റെ തുടക്ക കാലത്തേ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹം എങ്ങനെ ആയിരുന്നു എന്നും ഒക്കെ ആ അഭിമുഖത്തിൽ ജോൺ പോൾ പറഞ്ഞിരുന്നു.അന്നത്തെ ആ മുഹമ്മദ് കുട്ടിയാണ് ഇന്നത്തെ മഹാനടൻ മമ്മൂട്ടിയായി മാറിയതെന്ന് ജോൺപോൾ പറയുന്നു.

ADVERTISEMENTS
Previous articleമുഖ്യമന്ത്രി പറഞ്ഞത് കള്ളം; ആ പണം സർക്കാരിന്റേതല്ലന്നു ഓഡിയോ ക്ലിപ്പ് തെളിവുകളുമായി അഖിൽ മാരാർ- ksfe വിദ്യശ്രീ പദ്ധതി വഴി ലാപ് ടോപ് കൊടുത്തത് സൗജന്യമായി കൊടുത്തതാണോ.
Next articleപൃഥ്വിരാജ് ചെയ്യുമ്പോൾ അഭിനയിക്കുകയാണെന്ന് തോന്നും ഇന്ദ്രജിത്ത് ആണ് മികച്ചത് സുരേഷ് ഗോപിയെ ആർക്കും അങ്ങനെ പിടി കൊടുക്കുന്ന ആളല്ല- തുറന്നുപറച്ചിലുമായി നടൻ എബ്രഹാം കോശി