നിരവധി മനോഹരങ്ങളായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ജിസ് ജോയ് .സൺഡേ ഹോളിഡേ , വിജയ് സൂപ്പറും പൗർണമിയും, തലവൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അതേപോലെതന്നെ അല്ലു അർജുന്റെ മലയാള സ്വരമാണ് ജിസ് ജോയ് . മലയാളികൾക്ക് അല്ലു അർജുനെ ഇത്രത്തോളം പ്രിയങ്കരം ആക്കിയതിൽ പ്രധാന ഘടകമായി ആ ശബ്ദവും എടുത്ത് പറയേണ്ടതായിട്ടുണ്ട്.
ഇപ്പോൾ തന്റെ എക്കാലത്തെയും ഐകോണിക് ആയിട്ടുള്ള എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസ് തന്നോട് ഒരു സിനിമയുടെ പരാജയത്തെ തുടർന്ന് അതിന്റെ പരാജയ കാരണം ഒരിക്കൽ കരഞ്ഞു കൊണ്ട് പറഞ്ഞ ഒരു സംഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ജിസ് ജോയ് തുറന്നു പറയുന്നത് അത് ഇങ്ങനെയാണ്. read more:ഈ നടി വിവാഹം ചെയ്തത് ഒരു രാജാവിനെ ,ഇരുവരും കൊല്ലപ്പെട്ടു ,അവരുടെ മകനും കൊല്ലപ്പെട്ടു ,അവരുടെ ആത്മാവ് ഇന്നും പലരെയും ഭയപ്പെടുത്തുന്നു – ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
ആ സംഭവം ജിസ് ജോയ് പറയുന്നത് ഇങ്ങനെയാണ്. ഒരു സിനിമയുടെ റിലീസിന്റെ അന്ന് രാത്രി, സിനിമ റിലീസ് ആയി പക്ഷേ ചിത്രം ഉദ്ദേശിച്ച പോലെ സ്വീകരിക്കപ്പെട്ട തുടങ്ങിയിട്ടില്ല എന്ന ബോധ്യം ഉണ്ടായി. രാത്രി പത്തര ആയപ്പോൾ ലോഹിതദാസ് സാറിൻറെ കോള് എനിക്ക് വരുന്നു. അദ്ദേഹം ചോദിച്ചു താൻ ഉറങ്ങിയോ എന്ന്. ഞാൻ പറഞ്ഞു ഇല്ല സർ.. താൻ സിനിമ കണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു കണ്ടു; പിന്നെ എന്താണ് എന്നെ വിളിക്കാഞ്ഞത് അദ്ദേഹം ചോദിച്ചു. അയ്യോ സാർ വിട്ടുപോയി എന്നു പറയുമ്പോൾ അദ്ദേഹം ചോദിച്ചു ഇഷ്ടമായില്ല അല്ലേ എന്ന്.. അങ്ങനെയല്ല എന്നൊക്കെ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറാൻ ഞാൻ ശ്രമിച്ചു . അപ്പോൾ വലിയ മനുഷ്യൻ കൊച്ചുകുട്ടികളെ പോലെ അപ്പോൾ കരഞ്ഞു. അദ്ദേഹം ജീവിതത്തിൽ ഇന്നേവരെ കരയുക പോയിട്ട് ഒന്ന് വിതുമ്പിയിട്ട് പോലുമില്ല.
പക്ഷേ ആ ചിത്രത്തിൽ തകർച്ച അദ്ദേഹത്തെ ഒരുപാട് തകർത്തു കളഞ്ഞു. എടോ ഈ സിനിമയുടെ ക്ലൈമാക്സ് അല്ലേ കയ്യിൽ നിന്ന് പോയത്?. അപ്പോൾ ഞാൻ പറഞ്ഞു അതെ സാർ അങ്ങനെ തന്നെയാണ്. ശരിക്കും ഞാൻ എഴുതിയ ക്ലൈമാക്സ് തനിക്ക് കേൾക്കണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എന്നിട്ട് അദ്ദേഹം യഥാർത്ഥത്തിൽ ആ സിനിമയ്ക്ക് വേണ്ടി താൻ ഒരുക്കിയ ക്ലൈമാക്സ് എന്ന് പറഞ്ഞു കേൾപ്പിച്ചു. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാറേ ഇത് ഒരു ഉഗ്രൻ ക്ലൈമാക്സ് ആയിരുന്നല്ലോ ഇതെന്തിനാണ് മാറ്റിയത് ഇത് മാറ്റിയതല്ലേ ഈ പ്രശ്നത്തിന് എല്ലാം കാരണം എന്ന് അദ്ദേഹത്തോട് ചോദിച്ചു. also read:14 ദിവസത്തെ കോമയ്ക്ക് ശേഷം നടൻ നാസറിന്റെ മകൻ ആദ്യം പറഞ്ഞത് വിജയ് എന്ന് – സംഭവം തുറന്നു പറഞ്ഞു നാസർ
അപ്പോൾ അദ്ദേഹം ഒരുപാട് വിഷമത്തോടെ പറഞ്ഞു എനിക്ക് നേരിടേണ്ടിവന്ന ഇടപെടലുകൾ അതുപോലെ ആയിരുന്നു. എല്ലാ വശത്തു നിന്നും എനിക്ക് വലിയ പ്രഷറായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഇതും കൂടി ഷൂട്ട് ചെയ്യാമെന്ന് ഞാൻ ആവുന്നത് അവരോട് പറഞ്ഞതാണ്. അവർക്ക് അതു മതിയായിരുന്നു.
ഇത്രയും മികവുറ്റ സിനിമകൾ എഴുതിയാൽ ലോഹിതദാസിനെ പോലുള്ള ഒരു സംവിധായകനെ ഇത്രയും സ്വാധീനമുള്ള ഒരു എഴുത്തുകാരനും മറ്റുള്ള ആൾക്കാരുടെ ഇടപെടലുകൾ കൊണ്ട് ക്ലൈമാക്സ് പോലുള്ള ഒരു സിനിമയുടെ മർമ്മ പ്രധാന ഭാഗം മാറ്റിയെഴുതേണ്ടി വന്ന അവസ്ഥ ഉണ്ടായത് സിനിമ മോഹമായി നടക്കുന്ന എന്നെപ്പോലൊരു തുടക്കക്കാരന് അതൊരു വലിയ ഷോക്കായിരുന്നു എന്ന് ജിസ് ജോയ് പറയുന്നു.
പ്രിത്വിരാജിനെ നായകനാക്കി ലോഹിതദാസ് തിരകകഥയൊരുക്കി സംവിധാനം ചെയ്ത ചക്രം എന്ന സിനിമയെ കുറിച്ചാണ് ജിസ് ജോയ് പറഞ്ഞത് . ഈ സിനിമ ആദ്യം മോഹൻലാലിനെയും വിദ്യ ബാലനെയും നായിക നായകന്മാരാക്കി കമൽ സംവിധാനം ചെയ്യാൻ ഒരുക്കിയ ചിത്രമായിരുന്നു എന്നാൽ ചിത്രത്തിന്റെ കഥയിലെ ചില കാര്യങ്ങൾ ചൂണ്ടി കാട്ടി മോഹൻലാൽ പിന്മാറുകയായിരുന്നു. ആ സംഭവം വായിക്കാം.