13 വയസ്സിൽ ലഭിച്ചത് അത്രക്ക് വലിയ തേപ്പായിരുന്നു അതിനു ശേഷം എനിക്ക് എയ്ഡ്സ് ഉണ്ടെന്ന പോലെ ആയിരുന്നു പെരുമാറ്റം ജുവൽ മേരി

513

നടിയും അവതാരകയും എഴുത്തുകാരിയും എന്ന നിലയിൽ പ്രശസ്തയാണ് ജുവൽ മേരി.മലയാളത്തിന് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.2014 ൽ ഡി ഫോർ ഡാൻസ് ഷോയിലൂടെ ആങ്കറായി വന്ന ജ്യുവൽ മേരി 2015 ൽ ഉട്ടോപ്യയിലെ രാജാവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് നടി പ്രശസ്തയായത്.

ADVERTISEMENTS

ഇപ്പോൾ സ്റ്റാർ സിംഗർ ജൂനിയറിന്റെ അവതാരകയായിട്ടാണ് നടി മുന്നറിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി നടിയുടെ ഇറങ്ങിയിരിക്കുന്ന സിനിമ ക്ഷണികമാണ്.

മൈൽ സ്റ്റോൺ എന്ന യൂട്യൂബ് ചാനലിന് നടി നൽകിയ അഭിമുഖത്തിൽ,അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജുവൽ . ചോദ്യം ഇങ്ങനെയായിരുന്നു ലൈഫിൽ സംഭവിച്ച ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് റിഗ്രറ്റ് ഉണ്ടോ എന്നായിരുന്നു.തൻറെ അറിവില്ലാത്ത പ്രായത്തിൽ സംഭവിച്ച ഒരു പ്രണയത്തെ കുറിച്ചിട്ടാണ് ജുവൽ വെളിപ്പെടുത്തുന്നത്. എനിക്ക്  ഉണ്ടായിരുന്നതിന്റെ നാലിലൊന്നു ധൈര്യം അയാൾക്ക്‌ ഉണ്ടായിരുന്നെങ്കിൽ ഞാന് ഇത്രയും വേദനിക്കേണ്ടി വരില്ലായിരുന്നു എന്നും, അയാൾ എന്നെ തേച്ചു ഒട്ടിച്ചു എന്നും, അത് പ്രകാരം ഞാൻ മാനസികമായി വളരെയേറെ തളർന്നു എന്നും താരം വെളിപ്പെടുത്തുന്നു.

READ NOW  മറ്റുള്ളവർ പറയുന്ന പോലെയല്ല എന്റെ വിജയത്തിൽ എന്നോളം സന്തോഷിക്കുന്ന ആളാണ് ആ യുവ സൂപ്പർ താരം - ടോവിനോ പറയുന്നു.

അന്നത്തെ കാലത്ത് പ്രണയം എന്നു പറയുന്നത് “ഞാൻ താജ്മഹലിൽ ബോംബ് വെച്ചു എന്ന് മുഖ്യമന്ത്രിക്ക് ലെറ്റർ അയച്ച പോലെയാണ് .നാലുഭാഗത്തും കമാൻഡോസ് വന്ന് വളയും.

13 വയസ്സിൽ താങ്ങാൻ പറ്റുന്നതിനപ്പുറം ആയിരുന്നു ലഭിച്ച വേദന. ഭയങ്കരമായി വേദനിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. സ്കൂളിൽ എല്ലാവരും തന്നെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു .ഒറ്റയ്ക്ക് ഒരു ബെഞ്ചിൽ തന്നെ ഇരുന്നു പഠിക്കേണ്ടിവന്നു. ആ കാരണം കൊണ്ട് സ്കൂൾ പോലും മാറേണ്ടി വന്നു.

എൻറെ കുഴപ്പം എന്താണെന്ന് വച്ചാൽ ഞാൻ ഒരിക്കലെങ്കിലും സ്നേഹിച്ചിരുന്നവരെ പൂർണമായും വെറുക്കാൻ ഒന്നും എനിക്ക് കഴിയില്ല. ആ സ്നേഹം എപ്പോഴും മനസ്സിൽ ഉണ്ടാകും.പക്ഷേ ആ സ്നേഹത്തിന് പുറമേ ഒരു മുറിവ് ഉണ്ടല്ലോ അതെപ്പോഴും നീറ്റിക്കൊണ്ടേയിരിക്കും.

ആ പതിമൂന്നാം വയസ്സിലെ എന്നോട് എനിക്ക് ഭയങ്കര സ്നേഹമാണ് .കാരണം അത്രയൊക്കെ എന്നെ തകർത്തിട്ടും, തളർത്തിയിട്ടും പിടിച്ചുനിന്നല്ലേ ഞാൻ ഇതേവരെ എന്ന് ആലോചിക്കുമ്പോൾ ആ എന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് .
ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ഒരു പറയാത്ത പ്രണയം ഉണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന ചേട്ടനോട്. കുറച്ചുനാൾ പുറകെ നടന്നിട്ട് ആ ചേട്ടന് മറ്റൊരു കാമുകിയുണ്ട് എന്നറിഞ്ഞപ്പോൾ തകർന്നുപോയി എന്നും താരം വെളിപ്പെടുത്തുന്നുണ്ട്. അന്നത് പറയാഞ്ഞത് നന്നായി എന്നുംഅയാൾ അയ്യേ എന്ന് പറഞ്ഞ് ഒഴിവാക്കിയേനെ എന്നും ജുവൽ

READ NOW  എന്നാൽ ലൊക്കേഷനിൽ വൈകിവന്ന മുകേഷ് പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു
ADVERTISEMENTS