നിരവധി ഭക്തർ ഓരോ വർഷവും വലിയ ഭക്തിയോടെ വ്രതം എടുത്ത് ഒരു നോക്ക് അയ്യപ്പനെ കാണുവാൻ വേണ്ടി എത്തുന്ന സ്ഥലമാണ് ശബരിമല. കേരളത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗമായ ശബരിമല കഴിഞ്ഞ കുറച്ചു നാളുകളായി വലിയ തോതിൽ തന്നെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം എന്നത് ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് തന്നെയാണ്.
ഈയൊരു തിരക്ക് നിയന്ത്രിക്കാൻ അവിടെ ആവശ്യത്തിനുള്ള പോലീസുകാർ ഇല്ല എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ വല്ലാതെ വലയുകയാണ് ഭക്തർ. എന്നാൽ ചില വിഐപി ഭക്തർക്ക് ചില മുൻഗണനകളും അവിടെനിന്നും ലഭിക്കുന്നുണ്ട് എന്ന് ഒരു ആരോപണം വന്നിരുന്നു. ഇപ്പോൾ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
നടൻ ജയറാം ശബരിമലയിലെ ശ്രീകോവിലിന് മുൻപിൽ നിന്ന് കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന ഒരു ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ പലരും വിമർശനങ്ങളുമായി എത്തിയിട്ടുണ്ട്. ഒരു സാധാരണ വ്യക്തിക്ക് ഇത്രത്തോളം സമയം അവിടെനിന്ന് പ്രാർത്ഥിക്കാനുള്ള അനുവാദം ശബരിമലയുടെ അധികൃതർ നൽകുമോ എന്നാണ് ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി ചോദിക്കുന്നത് അഡ്വക്കേറ്റ് ആയ ശ്രീജിത്ത് പെരുമനയാണ്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ഒരു കുറിപ്പിൽ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
വിഐപി ആയ ജയറാം നിൽക്കുന്ന അതേ ലൈനിന് പിന്നിൽ കുറച്ച് അധികമാളുകൾ അയ്യപ്പനെ ഒരു നോക്കു കാണാൻ തിക്കി തിരക്കുന്നത് കാണാൻ സാധിക്കുന്നുണ്ട് എന്നും; ഒരു സാധാരണക്കാരന് എപ്പോഴെങ്കിലും ശബരിമലയിൽ ഇലച്ചിന്തൽ പ്രസാദം ലഭിച്ചിട്ടുണ്ടോ എന്നുമാണ് ചോദ്യം.
പണവും പ്രശസ്തിയും ഉള്ളവർക്ക് എത്ര സമയം വരെ തൊഴാനുള്ള അനുവാദവും ഇലച്ചീന്തിൽ പ്രസാദവും നൽകുന്നു. ഒരു സാധാരണ ഭക്തന് ശ്രീകോവിലിന് മുൻപിൽ നിന്ന് ഒരുപാട് നേരം അയ്യപ്പനെ കാണുവാനുള്ള അനുവാദം ദേവസ്വം നൽകാറുണ്ടോ. ശബരിമലയിൽ വിഐപി ഭക്തരോട് കാണിക്കുന്ന ഈ പ്രത്യേക തരം തിരിവ് മാറ്റണം എന്ന് തന്നെയാണ് ശ്രീജിത്ത് തന്റെ കുറുപ്പിലൂടെ പറയുന്നത്.
ഈയൊരു രീതി വളരെ മോശമാണ് എന്നുകൂടി അദ്ദേഹം വ്യക്തമായി ഈ കുറിപ്പിൽ പറയുന്നുണ്ട്. ജയറാമിന്റെ സിനിമകളുടെ ആരാധകൻ ഒന്നുമല്ല അയ്യപ്പൻ എന്നുകൂടി വ്യക്തമാക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. അവിടെയുള്ള തന്ത്രിയോട് അയ്യപ്പൻ നേരിട്ട് പറഞ്ഞിട്ടുണ്ടോ ജയറാം വന്നാൽ ഇത്ര സമയം അവിടെ നിർത്തണം സാധാരണക്കാർ വന്നാൽ അവിടെ നിന്നും പെട്ടെന്ന് മാറ്റണം എന്നൊക്കെ ചോദിക്കുന്നുണ്ട് ശ്രീജിത്ത്.