മമ്മൂക്കയെ ആദ്യമായി കണ്ട അനുഭവം പങ്ക് വച്ച് ജയറാം ഒപ്പം ഇപ്പോള്‍ അദ്ദേഹവുമായുള്ള ബന്ധവും

124

പത്മരാജൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു താരോദയമാണ് ചിത്രങ്ങളിലൂടെ എത്തിയ ഒരു നടൻ എന്ന സ്വീകാര്യത എപ്പോഴും നടന് ലഭിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത ഓസ്ലർ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെയും വലിയ രീതിയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ജയറാം. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നിരവധി അഭിമുഖങ്ങളിലും താരം എത്തിയിരുന്നു അത്തരത്തിൽ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുമായി മോഹൻലാലുമായി ഒക്കെയുള്ള സൗഹൃദത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

മമ്മൂട്ടിയെ ആദ്യമായി കാണുന്നത് അപരൻ എന്ന ചിത്രത്തിന്റെ ഒരു പ്രമോഷൻ സംബന്ധമായി തീയേറ്റർ വിസിറ്റ് നടത്തിയ സമയത്താണ്. ആ സമയത്ത് മഹായാനം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ആദ്യമായി പത്മരാജൻ ഒപ്പം അങ്ങനെയാണ് മമ്മൂട്ടിയെ കാണാൻ പോകുന്നത്.

ADVERTISEMENTS
   

ആ സമയത്ത് ജയറാം എന്നല്ലേ പേരെന്നും മിമിക്രി ഷോകൾ ഒക്കെ കണ്ടിട്ടുണ്ട് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു. അന്ന് മമ്മൂട്ടിയോട് ഓട്ടോഗ്രാഫ് ഒക്കെ വാങ്ങിയാണ് തിരിച്ചു പോകുന്നത്. പിന്നീട് വലിയ സൗഹൃദമായിരുന്നു അദ്ദേഹവുമായി എനിക്ക് എന്നും അദ്ദേഹം ഒരു വലിയേട്ടൻ തന്നെയാണ്. എന്ത് കാര്യവും തുറന്നു പറയാവുന്ന ഒരു വലിയേട്ടൻ. ലാലേട്ടനുമായും അടുത്ത സൗഹൃദം തന്നെയാണ് ഉള്ളത് എന്ന് ജയറാം പറയുന്നുണ്ട്.

READ NOW  വെറും ഒരു ക്രഷ് എന്നതിനും ഒരുപാടപ്പുറം ആണ് അദ്ദേഹം എനിക്ക് : അടുപ്പമുള്ള പലർക്കും അതറിയാം - ആ നടനെ കുറിച്ച് മഞ്ജു പറഞ്ഞത്.

ലാലേട്ടന്റെ അരികിൽ താമസിക്കുന്ന സമയത്ത് പലപ്പോഴും വീട്ടില്‍ തന്നെ ഉണ്ടാക്കിയ മംഗോ ജ്യൂസുകളും പൾപ്പുകളും ഒക്കെയായി അദ്ദേഹത്തെ കാണാൻ സൈക്കിൾ ഓടിച്ച് പോകുമായിരുന്നു. അപ്പോൾ വലിയ സന്തോഷത്തോടെ അദ്ദേഹം ചോദിക്കും മോനെ എത്ര ദൂരം സൈക്കിൾ ഓടിച്ചാണ് വന്നത് എന്നൊക്കെ.

30കിലോമീറ്റര്‍ ദൂരം ഓടിച്ചു ലാലേട്ടാ എന്നൊക്കെ പറയുമ്പോൾ കള്ളം പറയരുത് എന്നൊക്കെ രസകരമായ രീതിയിൽ പറയും. ഇരുവരും നല്ല സൗഹൃദം തന്നെയാണ് കാത്തുസൂക്ഷിക്കുന്നത് എന്ന് ജയറാം പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ജയറാം ഈ ഒരു കോമ്പിനേഷൻ ആയിരുന്നു ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു കോമ്പിനേഷൻ. പിന്നീട് കുറച്ചു കാലം മലയാളത്തിൽ നിന്നും ജയറാം വിട്ടുനിന്നു അന്യഭാഷകളിൽ പലതരത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചുവെങ്കിലും മലയാളത്തിലേക്ക് ജയറാമിനെ തിരിച്ചുവരവ് നടത്താൻ സാധിച്ചത് അടുത്ത കാലത്താണ്. ജയറാം മമ്മൂട്ടി കോമ്പിനേഷനില്‍ ജയറാം നായകനായി അടുത്ത കാലത്ത് ഇറങ്ങിയ എബ്രഹാം ഓസ്ലര്‍ വലിയ വിജയം നേടിയിരുന്നു.

READ NOW  കുഞ്ഞു നിന്റെ വയറ്റിൽ വച്ച് തന്നെ മരിക്കുമെന്ന് അൻഷിത പറഞ്ഞു - ഞാനില്ലാത്തപ്പോൾ അവളെ വീട്ടിൽ കൊണ്ട് വരും ഗുരുതര ആരോപണവുമായി ദിവ്യ ശ്രീധർ
ADVERTISEMENTS