ജയറാമിനായി വച്ചിരുന്ന റോളുകൾ ദിലീപ് കൊണ്ട് പോയി എന്ന ആരോപണത്തിനോട് എന്ത് പറയുന്നു – ജയറാം നൽകിയ മറുപടി ഇങ്ങനെ

1414

മലയാള സിനിമയിലെ ജനപ്രീയ നായകനായി തിളങ്ങി നിൽക്കുന്ന താരമാണ് ദിലീപ് സമീപ കാലത്തെ ചില സംഭവ വികാസങ്ങൾ മൂലം ആ പരിവേഷം താരത്തിന് കുറച്ചു നഷ്ടമായി എങ്കിലും ദിലീപ് ചിത്രങ്ങൾ എല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രീയങ്കരമാണ്. എന്നാൽ ദിലീപ് ജനപ്രീയ നായകനാകുന്നതിനു മുൻപ് ആ പട്ടം നേടിയ ഒരു താരമുണ്ട് മലയാളത്തിൽ അത് മറ്റാരുമല്ല ജയറാം ആണ്. മലയാളകളുടെ ആദ്യ ജനപ്രീയ താരം. ഏത് വേഷങ്ങളും അതി മികവോടെ അഭിനയിക്കുന്ന അഭിനയ പ്രതിഭ. മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡത്തിലുമൊക്കെ തന്റേതായ സ്ഥാനം വളരെ കാലം മുൻപേ ഉറപ്പിച്ച വ്യക്തി.മറ്റു തെന്നിന്ത്യൻ ഭാഷ ചിത്രനഗളിൽ വളരെ പ്രാധാന്യമുളള വേഷങ്ങൾ ലഭിക്കുന്ന താരം. പൊന്നിയാണ് സെൽവാനിലെ വേഷം അതിനു വലിയ ഉദാഹരണമാണ്.

എന്നാൽ ദിലീപ് കരിയറിൽ ഉയരങ്ങളിലേക്ക് എത്തിയപ്പോൾ ജയറാമിന്റെ താര ശോഭ മങ്ങുന്നതാണ് കാണാൻ കഴിഞ്ഞത്. അന്നൊക്കെ ഉണ്ടായ ഒരു പ്രധാന ആരോപണം ജയറാമിന്റെ അതെ തരത്തിലുളള സിനിമകൾ ചെയ്തു മുന്നേറി വന്ന ദിലീപ് ജയറാമിനായി വച്ചിരുന്ന വേഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു എന്നാണ്. അങ്ങനെ ജയറാമിന് നല്ല കഥാപാത്രങ്ങൾ ലഭിക്കാതെയായി എന്നും ദിലീപ് ഇടപെട്ടു ജയറാമിനെ ഒതുക്കാൻ ശ്രമിച്ചു എന്ന് വരെ ഗോസിപ്പുകൾ ഉണ്ടായി.

ADVERTISEMENTS
   
READ NOW  സൗന്ദര്യമില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തി.. സിനിമാ മേഖലയിൽ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു നടി ശാന്തി ബാലചന്ദ്രൻ

എന്നാൽ ദിലീപിനെ സിനിമയിൽ എത്തിച്ച വ്യക്തിയാണ് ജയറാം. അത് ദിലീപ് പലപ്പോഴും പലയിടത്തും ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദവും നിലനിൽക്കുന്നുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഈ ആരോപണങ്ങളെ കുറിച്ച് മലയാള മനോരമയുടെ നേരെ ചൊവ്വേ പരിപാടിയിൽ ജയറാമിനോട് അവതാരകാനായ ജോണി ലൂക്കാസ് ചോദിച്ചിട്ടുണ്ട് അതിങ്ങനെയാണ്.

“ജയറാമിന് വേണ്ടി കരുതി വച്ചിരിക്കുന്ന എന്ന് നമ്മൾ കരുതുന്ന ചില റോളുകൾ ഉണ്ട്; അത് ദിലീപ് കൊണ്ട് പോയി. അത് ജയറാമിനെയാണ് ആത്യന്തികമായി ബാധിച്ചത് എന്ന് വിശ്വസിക്കുന്ന ഒരുപാട് പേർ ഉണ്ട്. അങ്ങനെ ജയറാമിന് എന്തെങ്കിലും തോന്നിയിട്ടുണ്ടോ”? എന്ന ചോദ്യത്തിന് ജയറാം നൽകിയ മറുപടി ഇങ്ങനെയാണ്.

“ഹേയ് എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല. അതൊക്കെ ചുമ്മാതെ പറഞ്ഞുണ്ടാക്കിയതാണ്. അതൊക്കെ അവൻ ചെയ്യുന്ന ആ ടൈപ്പ് ഓഫ് വേഷങ്ങൾ ഒരിക്കലും ഞാൻ ചെയ്‌താൽ ശരിയാകില്ല ,പ്രധാനമായും അവന്റെ ബോഡി സ്ട്രക്സ്ച്ചറും സംഗതികളും ഉദാഹരണമായി അവൻ ചെയ്ത ചാന്തു പൊട്ടിലെ മുടിയും നീട്ടി വളർത്തി പൊട്ടിട്ടു നടന്ന ആ വേഷം ഞാൻ ചെയ്താലോ.. യ്യോ.. കൂവും ആൾക്കാർ. അവന്റെ വലിയ കഷ്ടപ്പാടും സംഗതികളും ഒക്കെ അതിന്റെ പിറകിൽ ഉണ്ട്. ഞാൻ മമ്മൂട്ടിയുടെ കാര്യം പറഞ്ഞപോലെ അതെ പോലെ സ്വന്തമായി ഓരോ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ ഒരുപാട് കഷ്ട്ടപ്പെടുന്ന ഒരുത്തനാണ്. ഞാൻ കണ്ടിട്ടുണ്ട് വെളുപ്പാങ്കാലം രണ്ടു മണി ആയാലും ഇവന് ഉറക്കമില്ല. നാളത്തേക്കുള്ള കാര്യങ്ങൾ എഴുതിത്തയ്യാറാക്കുന്ന കാണാം. ഒരു സിനിമയുടെ എല്ലാ കാര്യങ്ങളും അവൻ ശ്രദ്ധിക്കും അതാണ് അവന്റെ വിജയം”. ജയറാം പറയുന്നു.

READ NOW  ഒന്നും അറിയാത്ത കാലത്തു എന്നെ ഒരുപാട് ആണുങ്ങൾ ഉപയോഗിച്ചിട്ടുണ്ട്- ഒരു സ്ത്രീ മൂന്നു വർഷക്കാലം കീപ് ആയി വച്ചുകൊണ്ടിരുന്നു -വെളിപ്പെടുത്തലുമായി നടൻ സുധീർ.
ADVERTISEMENTS