മലയാളത്തിന്റെ പ്രീയ നടൻ ജയറാം ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയുമോ?

26261

കുടുംബ പ്രേക്ഷകരുടെ പ്രീയങ്കരനായ നടനാണ് ജയറാം. അടുത്തകാലത്തായി ജയറാം ചിത്രങ്ങൾ വേണ്ട രീതിയിൽ വിജയം നേടാത്ത അദ്ദേഹത്തിന്റെ കരിയറിൽ വലിയ മങ്ങൽ ഏല്പിച്ചിരിക്കുകയാണ്.ഇപ്പോൾ വീണ്ടും ജയറാം സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ്.ജയറാമിന്റെ നായികയായി മീര ജാസ്മിൻ ആണ് എത്തുന്നത്. വലിയ ഒരു ഇടവേളക്ക് ശേഷമാണു മീര മലയാള സിനിമയിലേക്കെത്തുന്നത്.

ഒരു കാലത്തു മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ജയറാം.പക്ഷേ പിന്നീട് കടുംബ പ്രേക്ഷകരെ വിട്ടു ആക്ഷൻ വേഷങ്ങളിലേക്കു തിരിഞ്ഞാണ് ജയറാമിന്റെ കരിയറിൽ മങ്ങലേൽപ്പിക്കാൻ കാരണം. ഗ്രാമീണ തനിമയുള്ള നായക വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ ജയറാമിനെ കഴിഞ്ഞാലെ മറ്റൊരു ആടാനുള്ളൂ എന്ന് വേണമെങ്കിൽ പറയാം. ഇക്കഴിഞ്ഞ ദിവസമാണ് ജയറാം തൻറെ പിറന്നാൾ ആഘോഷിച്ചത് 57 വയസ്സുള്ള താരം മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിൽ സജീവ സനിഗ്ദ്യമാണ്.

ADVERTISEMENTS
   
READ NOW  പണ്ടൊക്കെ ഈ മീ ടൂ ഉണ്ടായിരുന്നേൽ ഞാനൊക്കെ പെട്ടേനെ ഇപ്പോളും അകത്തായിരുന്നേനെ- മീ ടൂ വിനെ പരിഹസിച്ചെന്നാരോപിച്ചു ധ്യാൻ ശ്രീനിവാസനെതിരെ പ്രമുഖ എഴുത്തുകാരൻ.ഇരകൾ തുറന്നു പറയണം എന്നാഹ്വാനം.

പുറത്തു വരുന്നഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച ജയറാമിന്റെ ആസ്തി 10 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.ഒരു സമയത്തു മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുന്നതും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുനാണ് നടന്മാരുടെ പട്ടികയിൽ ജയറാമും ഉണ്ടായിരുന്നു. എന്നാൽ ചിത്രങ്ങൾ കുറവായതിനാൽ താരം ഇപ്പോൾ തന്റെ പ്രതിഫലം കുറച്ചിരിക്കുകയാണ്.ഇപ്പോൾ താരം ഒരു ചിത്രത്തിന് 60 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി ഈടാക്കുന്നത്.

ഒരുപാട് കാലത്തിനു ശേഷമാണ് മലയാളത്തിലെ ഒരു മുൻനിര സംവിധായകനോടൊപ്പം ജയറാം അഭിനയിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം ജയറാമിന്റെ കരിയറിൽ വീണ്ടും ഒരു വഴിത്തിരിവുണ്ടാക്കും എന്നുള്ളതിൽ സംശയമില്ല

ADVERTISEMENTS