തകര്‍ന്നു നിന്ന ആ സമയത്ത് പിണറായി വിജയന്‍ ചെയ്ത ആ പ്രവര്‍ത്തി താന്‍ ഒരിക്കലും മറക്കില്ല – അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് ജയറാം പറഞ്ഞത്.

30

90 കാലഘട്ടങ്ങളിൽ മലയാള സിനിമയിലെ കുടുംബ സദസ്സുകൾ ഭരിച്ചിരുന്ന നായകനാണ് ജയറാം. നിരവധി ആരാധകരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കാൻ ജയറാമിന് സാധിച്ചിരുന്നു. പത്മരാജൻ കണ്ടെത്തിയ ഒരു നടനാണ് ജയറാം. ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയനെക്കുറിച്ച് ജയറാം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കൈരളിയുടെ ഒരു വേദിയിൽ സംസാരിച്ചപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് ജയറാം പറയുന്നത്. ആദ്യമായി കൈരളിയുടെ ഒരു വേദിയിൽ ചെണ്ട കൊട്ടാൻ കയറിയതിനെ കുറിച്ചാണ് ജയറാം ഓർമിച്ചത്. ആ സമയത്തായിരുന്നു മുഖ്യമന്ത്രിയുമായി ഉണ്ടായിരുന്ന ഒരു അനുഭവത്തെക്കുറിച്ച് ജയറാം ഓർമിക്കുന്നത്.

ADVERTISEMENTS
   

തനിക്ക് നിരവധി ഗുരുക്കന്മാർ ഉണ്ടായിരുന്നു എന്നും ജയറാം ഈ ഒരു വേദിയിൽ നിന്ന് പറയുന്നുണ്ട്. പത്മരാജനെ പോലെ ഒരു ഗുരുവിൽ നിന്നും അഭിനയം തുടങ്ങാൻ സാധിച്ചു. ആബേൽ അച്ഛനെ പോലെയുള്ള ഒരു ഗുരുവിൽ നിന്നും മിമിക്രി ചെയ്യാൻ സാധിച്ചു.. അതുപോലെ ചെണ്ടയില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരരുമടക്കമുള്ള പലരെയും പല സാഹചര്യങ്ങളിലും തനിക്ക് നല്ല ഗുരുക്കന്മാരായി ലഭിച്ചിട്ടുണ്ട് എന്ന് തനിക്ക് തന്നെ തോന്നിയിട്ടുണ്ട്.

അത്തരം ഒരു അനുഭവമായിരുന്നു കൈരളിയുടെ ഒരു വേദിയിൽ ആദ്യമായി താൻ ചെണ്ട കൊട്ടാൻ കയറിയപ്പോൾ ഉണ്ടായ അനുഭവം. ശ്രീ മംമൂടിയാണ് കൈരളിയുടെ വേദിയില്‍ അങ്ങനെ ഒരു അവസരം തനിക്ക് ഒരുക്കി തന്നത്. ആദ്യത്തെ ഒരു കൊട്ട് കൊട്ടിക്കഴിഞ്ഞ് ചെണ്ടയുടെ കോൽ തന്റെ കയ്യിൽ നിന്നും താഴേക്ക് തെറിച്ചു പോയി. ആ നിമിഷം താൻ വല്ലാതെ അവസ്ഥയിലായി പോയിരുന്നു. ആദ്യമായി ജീവിതത്തില്‍ അത്രമേല്‍ ആഗ്രഹിച്ചു കയറിയ ഒരു വേദിയില്‍ വച്ച് എന്റെ കയ്യില്‍ നിന്ന് ഇത്രയും വലിയ ഒരു കൈപ്പിഴ ഉണ്ടായല്ലോ എന്ന് ഞാന്‍ ആലോചിച്ചു പരിഭ്രമിച്ചു നിന്ന് . ഇനി ഇതിൽ നിന്നും തനിക്കൊരു ഉന്നതി ഉണ്ടാവില്ല എന്ന് ചിന്തിച്ചു.

ആ സമയത്ത് ഞാൻ അതെടുക്കാനായി പോയപ്പോള്‍ ഒരാളെടുത്തുകൊണ്ട് എന്റെ അടുത്തുവന്നു. അതിനുശേഷം എന്റെ കൈകളിൽ തന്നുകൊണ്ട് പറഞ്ഞു ആആദ്യത്തെ വേദിയാനല്ലേ? പേടിക്കണ്ട നന്നാവും കസറണം ഉഗ്രനാക്കണം എന്‍റെ പേര് പിണറായി വിജയന്‍ എന്നു പറഞ്ഞു. ആ പറഞ്ഞ വ്യക്തി പിണറായി വിജയനായിരുന്നു. അത് ഒരു വലിയ ഗുരുത്വമായാണ് ഞാൻ കരുതുന്നത്. തിരുവനന്തപുരത്ത് ഇങ്ങനെയൊരു പരിപാടി നടന്നപ്പോൾ സാർ എന്നോട് അങ്ങനെ പറഞ്ഞത് ഓർമ്മയുണ്ടോ എന്ന് വേദിയിൽ വെച്ച് തന്നെ പിണറായി വിജയന്റെ മുഖത്തേക്ക് നോക്കി ജയറാം ചോദിക്കുന്നുണ്ട്. ഒരു ചെറു ചിരിയായിരുന്നു ഇതിന് മറുപടിയായി മുഖ്യമന്ത്രി നൽകിയത് .

ADVERTISEMENTS
Previous articleമോഹന്‍ലാലിനു ഭ്രമമുള്ള വസ്തുക്കള്‍ ഇവയൊക്കെയാണ്- ലാലിന്‍റെ അമ്മ പറഞ്ഞത് -ഒപ്പം ശീലങ്ങളും
Next articleഎന്ത് പെര്‍ഫ്യൂം ആണ് ഉപയോഗിക്കുന്നത് – ആരാധികയ്ക്ക് പ്രീയങ്ക നല്‍കിയ മറുപടി ഇങ്ങനെ – വീഡിയോ