മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ വളരെയധികം ശ്രദ്ധ നേടിയ ഒരു നടനാണ് ജഗദീഷ്. ജഗദീഷ് കൈവയ്ക്കാത്ത കഥാപാത്രങ്ങൾ ഇല്ല എന്ന് പറയുന്നതാണ് സത്യം. സീരിയസ് റോളുകളിലും വില്ലൻ വേഷങ്ങളിൽ നടനായും സഹതാരമായും ഹാസ്യനടനായി ഒക്കെ ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ സാധിച്ചിട്ടുള്ള വ്യക്തിയാണ് ജഗദീഷ്.
എന്നാൽ തന്റെ പ്രൊഫഷണൽ ലൈഫിലേക്ക് വരുമ്പോൾ അദ്ദേഹം ഒരു മികച്ച കോളേജ് അദ്ധ്യാപകന്‍ കൂടിയാണ് . കുട്ടികൾക്ക് വിദ്യ പറഞ്ഞുകൊടുക്കുന്ന വളരെ മനോഹരമായി അവരെ പഠിപ്പിക്കുന്ന ഒരു അധ്യാപകൻ. താങ്കള്‍ അധികവും ഹാസ്യ വേഷം ചെയ്തത് കൊണ്ട് പലപ്പോഴും മണ്ടന്‍ ആയിട്ടാണ് അഭിനയിക്കാറുള്ളത്. കുട്ടികള്‍ താങ്കളെ കാണുമ്പോള്‍ ഒരു ചിരിപ്പിക്കുന്ന ആളായി കാണില്ലേ? പ്രൊഫഷണൽ ലൈഫിനെ ഈ ഒരു കാര്യം ബാധിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോൾ താരത്തോട് ചോദിക്കുന്നത്.
അതിനു അദ്ദേഹം നല്‍കുന്ന മറുപടി ഇങ്ങനെ..
ഞാൻ കേറി വരുമ്പോൾ ബോഡിൽ എഴുതി ഇട്ടിട്ടുണ്ട് ഓടരുതമ്മാവാ ആളറിയാം എന്നിട്ടു ഞാൻ കേറി വരുമ്പോൾ വിദ്യാർത്ഥികൾക്കിടയിൽ ഒരു ചിരി. ആ ചിരിയോടെ തീർന്നു. പിന്നെ ഞാൻ പഠിപ്പിക്കുന്നത് നല്ലതാണു എങ്കിൽ ഒരു വിദ്യാർത്ഥിയും ചിരിക്കില്ല .അത് കാര്യമാക്കാതെ ക്ലാസ് എടുത്ത് തുടങ്ങിയപ്പോൾ അവർ നന്നായി പഠിക്കാൻ തുടങ്ങി.
നല്ല രീതിയിൽ ക്ലാസ്സ് എടുക്കുമ്പോൾ കുട്ടികള്‍ അത് ഓർത്തിരിക്കുകയില്ല ക്ലാസ്സിൽ ശ്രദ്ധിക്കുക മാത്രമേ ഉള്ളൂ. അത്യാവശ്യം തരക്കേടില്ലാത്ത നല്ലൊരു അധ്യാപകനാണ് താനെന്നാണ് സ്വയമായി വിശ്വസിക്കുന്നത്. അതല്ല ഞാനൊരു നടനല്ല എന്ന് ഇരിക്കട്ടെ എന്റെ ക്ലാസ് കോമഡിയാണ് എങ്കിൽ ഒരിക്കലും കുട്ടികൾ അത് വില വയ്ക്കില്ല. കൂടുതലും ചെയ്തിരിക്കുന്നത് ഹാസ്യവേഷങ്ങൾ ആയതുകൊണ്ട് തന്നെ ആളുകൾക്ക് കാണുമ്പോൾ ഒരു മണ്ടൻ പരിവേഷം തോന്നുമോ എന്ന ചോദ്യത്തിന് ആയിരുന്നു ജഗദീഷ് മറുപടി പറഞ്ഞത്
നേരെ മറിച്ച് ഞാൻ ഒരു നല്ല നടൻ അല്ല എന്നിരിക്കട്ടെ ഞാൻ പഠിപ്പിക്കുന്നത് മുഴുവൻ വിഡ്ഢിത്തം ആണെങ്കിൽ കുട്ടികൾ ചിരിക്കും. അത്യാവശ്യം ഭേദപ്പെട്ട ഒരു അധ്യാപകനാണ് ഞാൻ എന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഇപ്പോൾ ഞാൻ സംസാരിക്കുന്നത് കണ്ടിട്ട് നിങ്ങള്‍ ആരെങ്കിലും പൊട്ടിച്ചിരിക്കുന്നുണ്ടോ/ ഇല്ലല്ലോ നിങ്ങള്‍ എല്ലാവരും വളരെ സീരിയസ്സായി കേട്ടിരിക്കുകയല്ലേ . അതേസമയം ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ഒരു ക്ലിപ്പ് കണ്ടാൽ നിങ്ങൾ പൊട്ടിച്ചിരിക്കും. എന്നാൽ എന്നെ കണ്ടുകൊണ്ട് അയ്യോ ഇയാളോട് ഒന്നും ചോദിക്കാൻ തോന്നുന്നില്ല എന്ന് പറഞ്ഞ് നിങ്ങൾ പൊട്ടിച്ചിരിക്കുന്നുണ്ടോ ഇല്ലല്ലോ. ഇതുതന്നെയാണ് വ്യത്യാസം എന്നും ജഗദീഷ് പറയുന്നുണ്ട്. ജഗടെഷ് നല്‍കിയ ഈ മറുപടി വളരെ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. താരത്തിനു വലിയ തോതില്‍ പിന്തുണയും ഈ മറുപടിക്ക് ലഭിച്ചിരുന്നു.