രണ്ട് വർഷം മുമ്പാണ് നടൻ ജഗദീഷിന്റെ ഭാര്യ ഡോക്ടർ പി രമ മരിക്കുന്നത്. കേരളത്തിൽ ഒന്നടങ്കം അറിയപ്പെടുന്ന ഫോറൻസിക് വിദഗ്ധയായിരുന്നു അവർ. തിരുവന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിന്റെ തലവൻ ആയിരുന്നു അവർ. ജീവിതത്തിൽ ജഗദീഷിന്റെ ഭാര്യ എന്നറിയപ്പെടുന്നതിലും കൂടുതലും ഡോക്ടർ പി രമ എന്ന പേരിൽ തന്നെയായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. തന്റെ മേഖലയിൽ അത്രമേൽ അവർ പ്രഗത്ഭയായിരുന്നു.
അടുത്തിടെ ഫ്ലവേഴ്സ് ചാനലിന്റെ ഒരു കോടി എന്ന പ്രോഗ്രാമിൽ പങ്കെടുത്ത ജഗതിഷ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരുടെയും കണ്ണ് നനയിക്കുന്നതാണ്. അതോടൊപ്പം ഭാര്യയോടുള്ള ജഗദീഷിന്റെ സ്നേഹവും മര്യാദയും ബഹുമാനവും ഒക്കെ നമുക്ക് ആ വാക്കുകളിൽ നിന്നും മനസ്സിലാക്കാം.
നാഡീ കോശങ്ങളെ ബാധിക്കുന്ന അസുഖമായിരുന്നു. ശാരീരിക മൂവ്മെന്റ്സ് എല്ലാം കുറയുകയും അവസാനം നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു അദ്ദേഹം പറയുന്നു. തനിക്ക് ആവോളം അവരെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിഞ്ഞു എന്നുള്ളത് ഒരു ചാരിതാർത്ഥ്യം ആയിരുന്നു എന്ന് അദ്ദേഹം പറയുന്നു. അവരുടെ രോഗം അറിയാൻ ഒന്നും വൈകിയത് അല്ല എന്നും ജഗദീഷ് പറയുന്നു.
എന്തായിരുന്നു ഭാര്യയുടെ അസുഖം എന്നുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ഹോമിയോപ്പതിയിലെ പഠനങ്ങൾ പ്രകാരം ഒരു ചിക്കൻപോക്സ് രോഗിയെ പോസ്റ്റ്മോർട്ടം ചെയ്തത് മൂലം ഉണ്ടായ വൈറസ് ബാധ എന്നാണ് അവർ കാരണമായി പറയുന്നത് .എന്നാൽ അങ്ങനെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ശരീരത്തിൽ നിന്നും വൈറസ് ബാധിക്കാൻ സാധ്യതയില്ല എന്നാണ് അലോപ്പതി പറയുന്നത് അലോപ്പതി ഹോമിയോപ്പതിയിലെ ആ നിരീക്ഷണത്തെ പൂർണമായും തള്ളിക്കളയുകയും ചെയ്യുന്നുണ്ട്
രോഗവിവരം ആദ്യമേ അറിഞ്ഞപ്പോൾ രമയുടെ കണ്ണ് ഒന്ന് ചെറുതായി നിറഞ്ഞു എന്നും പക്ഷേ പിന്നീട് ഒരിക്കലും താൻ രോഗിയാണെന്ന് അവർ ഭാവിച്ചിട്ടില്ല എന്ന് ജഗദീഷ് പറയുന്നു. അവസാനം വരെ അവർക്ക് പരമാവധി സന്തോഷവും സമാധാനവും നൽകാൻ ശ്രമിച്ചിട്ടുണ്ട് ഭാര്യയോട് തനിക്ക് സ്നേഹത്തിനുപരി വലിയ ബഹുമാനവും ആണെന്ന് അദ്ദേഹം പറയുന്നു. അവസാന നിമിഷം വരെ പൊരുതിയ പോരാളിയാണ് തന്റെ ഭാര്യാ എന്ന് ജഗദീഷ് പറയുന്നു.
ആദ്യമൊക്കെ അവളുടെ രോഗം തങ്ങൾ മനസ്സിലാക്കി തുടങ്ങിയത് അവൾ ഇടുന്ന ഒപ്പുകൾ ചെറുതായി പോയി തുടങ്ങിയത് മുതലാണ്. ഒപ്പുകൾ ചെറുതാകുന്നുണ്ടല്ലോ എന്ന് താൻ പറയുമ്പോൾ പക്ഷേ അവൾ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പിന്നീട് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞപ്പോഴാണ് നെറ്റിൽ നോക്കിയപ്പോൾ അക്ഷരങ്ങൾ ചെറുതാകുന്നതാണ് ഇതിൻറെ ലക്ഷണം എന്ന് അറിയുന്നത്. ശരീരത്തിലെ ഓരോ ഭാഗത്തെ ന്യൂറോൺ കോശങ്ങൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയാണ് കൈയുടെ മൂവ്മെന്റ് ഒക്കെ വളരെ പതുക്കെ പതുക്കെ കുറഞ്ഞുവരുന്ന അവസ്ഥ അതുമൂലം ഉണ്ടാകും എന്നും ജഗദീഷ് പറയുന്നു.
തന്റെ ജീവിതത്തിലെ ഒരു ആഗ്രഹങ്ങൾക്കും ഭാര്യ എതിരു നിന്നിട്ടില്ല എന്നും എന്നാൽ ആഡംബര ജീവിതമൊന്നും വലിയ താല്പര്യമില്ലാത്ത വ്യക്തിയായിരുന്നു. തൻറെ കൂടെ ആകെ മൂന്ന് തവണ മാത്രമേ വിദേശയാത്രയ്ക്ക് വന്നിട്ടുള്ളതെന്നും ജഗദീഷ് പറയുന്നു. അങ്ങനെയൊന്നും ആഡംബര ആഘോഷങ്ങൾക്ക് അധികം പങ്കെടുക്കാത്ത വ്യക്തിയാണ് രമ എന്നും ജഗദീഷ് പറയുന്നു. തന്റെ ചേച്ചിയും രമയുടെ അമ്മയും സുഹൃത്തുക്കളായിരുന്നു. അവരെ കാണാൻ ചേച്ചി രമയുടെ വീട്ടിൽ പോയപ്പോഴാണ് താൻ ആദ്യമായി കാണുന്നതെന്നും അന്ന് ചേച്ചിയാണ് പറഞ്ഞത് എംബിബിഎസിനു പഠിക്കുകയായിരുന്നു.
പിന്നീട് തൻറെ അളിയൻ വഴി വാഹലോചന നടന്നെതെന്നും ജഗദീഷ് പറയുന്നു. തന്റെ വീട്ടിന്റെ ഗൃഹനാഥനും ഗൃഹനാഥയും എല്ലാം തന്റെ ഭാര്യ രമ്യയാണ് എന്നാണ് ജഗദീഷ് പറയുന്നത്. താൻ എന്താണ് സമ്പാദിക്കുന്നത് എത്രയുണ്ട് തന്റെ കയ്യിൽ അത് എന്ത് ചെയ്യുന്നു ഒരിക്കലും ചോദിച്ചിട്ടില്ലായിരുന്നു. അധ്യാപക ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് പോയപ്പോൾ അവൾ ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല. അത് താല്പര്യമാണോ പോകുന്നതിൽ ആത്മവിശ്വാസം ഉണ്ടോ എങ്കിൽ പൊയ്ക്കൊള്ളു എന്ന് മാത്രമാണ് അവർ പറഞ്ഞതെന്നും ജഗദീഷ് പറയുന്നുണ്ട്.
കുടുംബത്തെ മൊത്തത്തിൽ സംരക്ഷിച്ച് നിർത്തിയതും തന്നെയും കുട്ടികളെയും എല്ലാം നോക്കിയത് അവളാണെന്നും എൻറെ വീടിൻറെ എല്ലാമെല്ലാം അവളാണെന്നും ജാഗദീഷ് പറയുന്നു. തന്റെ വ്യക്തിത്വത്തിന് നൂറിൽ 50 മാർക്ക് കൊടുക്കുകയാണെങ്കിൽ തന്നെ ഭാര്യയ്ക്ക് നൂറിൽ 90 മാർക്കും താൻ കൊടുക്കുമെന്ന് ജഗതീഷ് പറയുന്നു. താൻ ക്ക് ഭാര്യയെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ ബഹുമാനിക്കുന്നുണ്ടെന്നും അത്തരത്തിൽ സ്ത്രീകളെ ബഹുമാനിക്കാൻ അദ്ദേഹം പഠിച്ചതിന് ഭാഗമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം അദ്ദേഹം നടത്തിയ പ്രതികരണം എന്ന് ഏവർക്കും വ്യക്തമാകുന്നതാണ്