കുനിശ്ശേരി വീട്ടിൽ രാമൻ മണി എന്ന കലാഭവൻ മണി മലയാള സിനിമ ലോകത്തോട് വിട പറഞ്ഞിട്ട് എട്ടു വർഷം കഴിഞ്ഞിരിക്കുന്നു. 2016 മാർച്ചലാണ് കലാഭവൻ മണി കരളിൻറെ അസുഖത്തെ തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. അതൊരു സ്വാഭാവിക മരണമല്ല കൊലപാതകം ആണെന്ന് വരെയുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും മദ്യപാനത്തെ തുടർന്നുള്ള കരൾരോഗം മൂലമാണ് മരണം എന്നാണ് പോലീസ് ഭാഷ്യം. പക്ഷേ കേരളത്തിൽ ഇന്നോളം ഒരു നടൻ മരിച്ചപ്പോഴും ഇല്ലാത്തത്ര സങ്കടം മലയാള സിനിമ പ്രേക്ഷകർക്ക് ഉണ്ടായത് കലാഭവൻ മണി മരിച്ചപ്പോളായിരുന്നു അത്രത്തോളം പ്രേക്ഷകരെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിയായിരുന്നു കലാഭവൻ മണി. സ്വന്തം വീട്ടിലെ ഒരു അംഗമരിച്ച അതേ വേദനയിൽ കഴിയുന്ന ഒരുപാട് വീടുകൾ ആ സമയത്ത് നമ്മൾ കണ്ടിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന പല വീടുകളും ഉണ്ട്.
പ്രേക്ഷകരുടെ ഈ സ്നേഹത്തിനു കാരണം മണി എന്ന നടനെ മാത്രമല്ല മനുഷ്യസ്നേഹിയായ ഒരു വ്യക്തിയെ കൂടിയാണ് പ്രേക്ഷകർ സ്നേഹിച്ചത്. മാണി തനറെ വീട്ടിലുള്ള സമയത്ത് എല്ലാദിവസവും 20 ഓ 25ഓ പേരെങ്കിലും അദ്ദേഹത്തിന്റെ വീട്ടിൽ സഹായവും തേടി ചെല്ലുമായിരുന്നു. തന്നെ തേടിയെത്തുന്ന ഏതൊരു വ്യക്തിക്കും തന്നാൽ കഴിയുന്ന രീതിയിലുള്ള സഹായം ചെയ്യാൻ മണി എപ്പോഴും സന്നദ്ധനായിരുന്നു. നിരവധി പേർക്ക് ചികിത്സാ സഹായവും അങ്ങനെ പലതരത്തിലുള്ള സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
മണിയുടെ മരണത്തോടെയാണ് അദ്ദേഹം മറ്റുള്ളവർക്ക് ചെയ്തിട്ടുള്ള സഹായങ്ങളുടെ വലിപ്പം പ്രേക്ഷകർ അറിഞ്ഞുകൂടങ്ങുന്നത്. ഇപ്പോൾ വൈറലാകുന്നത് അകാലത്തിൽ നമ്മെ വിട്ടുപോയ കലാഭവൻ മണിയെ കുറിച്ച് അദ്ദേഹത്തിന് അടുത്ത സുഹൃത്തായ ജാഫർ ഇടുക്കി ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ്. വയനാട് ദുരന്തം നടക്കുന്ന സമയത്ത് കലാഭവൻ മണി ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ നാട്ടിലെ ജനങ്ങൾക്ക് എല്ലാ സഹായവും മുന്നിൽ നിന്ന് അദ്ദേഹം ചെയ്യുമായിരുന്നു എന്നും ഒരുപക്ഷേ സർക്കാരിനേക്കാൾ കൂടുതൽ സഹായം ചെയ്യാൻ മണി സന്നദ്ധനാകുമായിരുന്നു എന്നും തന്റെ കയ്യിലുള്ളതിലും കൂടുതൽ പണം നൽകാമെന്ന് പോലും മണി പോയി ഏറ്റുപോകും എന്നും ജാഫർ പറയുന്നു. മറ്റുള്ളവരുടെ ദുഃഖം കണ്ട് നിൽക്കാൻ കഴിയാത്ത ഒരു വ്യക്തിയാണ് കലാഭവൻ മണി എന്ന് ഒരു ഉദാഹരണം സഹിതം ജാഫർ പറയുന്നുണ്ട്.
അതിനായി ഒരു താൻ നേരിട്ട് കണ്ട ഒരു അനുഭവം അദ്ദേഹം പറയുന്നുണ്ട്. ഒരിക്കൽ താനും മറ്റു സുഹൃത്തുക്കളും കലാഭവൻമണിയോടൊപ്പം ഒരു യാത്ര പോവുകയാണ്. ഒരു ടാറ്റ സുമോയിൽ ആണ് പോകുന്നത്. തങ്ങളുടെ മുന്നിലും ഒരു വണ്ടി ഉണ്ട്. ആ വണ്ടി പെട്ടെന്ന് റോഡിലൂടെ പാസ് ചെയ്തു പോകാൻ തുടങ്ങുന്ന ഒരു പ്രായമായ സ്ത്രീയെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കടന്നുപോയി. അവരുടെ കയ്യിൽ ഒരു നീളൻ സഞ്ചിയുണ്ട്. പെട്ടെന്നൊരു വണ്ടി തന്നെ ഇടിക്കാൻ വരുന്ന രീതിയിൽ കടന്നു പോയപ്പോൾ അവർ ഭയപ്പെട്ട് വെച്ച് വീഴാൻ പോയി കയ്യിലുള്ള സഞ്ചി നിലത്തു വീണു. അപ്പോൾ സഞ്ചിയിൽ നിന്നും കുറെ സാധനങ്ങൾ തെറിച്ചു റോഡിൽ വീണു. അവർ റോഡിൽ ഇരുന്ന് അത് നുള്ളി പിറക്കുകയാണ്.
പെട്ടെന്ന് അത് കാണുന്ന മണി എടാ വണ്ടി ചവിട്ടു ഡാ ഒരു അമ്മച്ചി എന്ന് പറയുന്നുണ്ട്. പെട്ടെന്ന് വണ്ടി ചവിട്ടി നിർത്തി നോക്കുമ്പോൾ അമ്മച്ചി റോഡിൽ നിന്ന് സഞ്ചിയിൽ നിന്ന് വീണ സാധനങ്ങൾ പിറക്കിയെടുക്കയാണ്. ചുറ്റും നോക്കിയപ്പോൾ അവിടെ ചായ കുടിക്കാൻ ഒക്കെ ധാരാളം ആൾക്കാരുണ്ട് കലാഭവൻ മണി വെളിയിൽ ഇറങ്ങിയാൽ പിന്നെ ആളു കൂടും തങ്ങളുടെ യാത്ര മുടങ്ങും. അതുകൊണ്ട് മണി പറഞ്ഞു എടാ വേഗം ഇറങ്ങി അമ്മച്ചിക്ക് സാധനം ഒന്ന് പെറുക്കി കൊടുക്ക്.
പക്ഷേ അമ്മച്ചി അവിടെ ഇരുന്ന് ആ സാധനങ്ങളൊക്കെ പെറുക്കുന്ന കണ്ടപ്പോൾ മണിക്ക് കാറിൽ അങ്ങനെ ഇരിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന്അദ്ദേഹം അറിയാതെ തന്നെ കാറിൽ നിന്നും ചാടിയിറങ്ങി അമ്മച്ചിയുടെ കൂടെ ചെന്നിരുന്നു സാധനങ്ങൾ പെറുക്കി കൊടുക്കുകയാണ്. ആ സഞ്ചിയിൽ നിന്ന് വീണ സാധനങ്ങളിൽ കുറെ എക്സ്റേകളും ഒക്കെയുണ്ട്. പെട്ടെന്ന് മണി ചോദിച്ചു എന്താ അമ്മച്ചി ഇത് എന്തുപറ്റി എവിടെ പോകുകയാണ്. അപ്പോൾ അമ്മച്ചി വളരെ വിഷമത്തോടെയാണ് സംസാരിക്കുന്നത് മോനെ എൻറെ മോൾക്ക് ക്യാൻസറാണ്. അവിടെ കാണുന്ന പള്ളിയിൽ ചെന്നാൽ എക്സറേ ഒക്കെ കാണിച്ചാൽ അവിടത്തെ പള്ളിയിലെ അച്ഛൻ ഒരു 5000 രൂപ തരും. അതിനാണ് ഞാൻ പോകുന്നതെന്ന് പറഞ്ഞു.
സത്യം പറഞ്ഞാൽ ആ നിമിഷമാണ് കലാഭവൻമണി എന്ന മനുഷ്യനെ നമ്മൾ മനസിലാക്കേണ്ടത്. പിന്നെ മണി ഒന്നും ചിന്തിക്കുന്നില്ല അമ്മച്ചി എങ്ങും പോകണ്ട എന്ന് പറഞ്ഞ് പെട്ടെന്ന് ചെന്ന് കാറിൻറെ ഡാഷ് തുറന്നു അതിൽ കുറെ നോട്ടുകെട്ടുകൾ ഉണ്ടായിരുന്നു. അത് എത്ര ഉണ്ടെന്നു പോലും നോക്കിയില്ല. അതെല്ലാം ഒരുമിച്ച് എടുത്തുകൊണ്ടുവന്ന് അമ്മച്ചിയുടെ സഞ്ചിയിൽ ഇട്ടു കൊടുത്തിട്ട് പറഞ്ഞു അമ്മച്ചി പൊക്കോളാൻ.
അതാണ് കലാഭവൻ മണി. 5000 രൂപയ്ക്ക് വേണ്ടി എക്സ്റേ കൊണ്ടും മറ്റും പോയതാണ് അമ്മച്ചി പക്ഷേ അമ്മച്ചിക്ക് നിറയെ പണം കിട്ടി 25000 ഓ 50,000 കാണും ആ തുക എത്രയെന്നോ എന്തെന്നോ ഒന്നും നോക്കിയില്ല മൊത്തം പണം എടുത്തതാണ് അമ്മച്ചിക്ക് കൊടുത്തു വിട്ടത് അതാണ് കലാഭവൻ മണി എന്ന് ജാഫർ ഇടുക്കി പറയുന്നു