മോഹൻലാലിൻറെ അഭിനയത്തെ കുറിച്ച് കുറ്റം പറയാൻ എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് പക്ഷേ .. ജഗതി അന്ന് പറഞ്ഞത്

0

മലയാളത്തിലെ രണ്ട് മഹാനടന്മാരായ മോഹൻലാലിനെയും ജഗതി ശ്രീകുമാറിനെയും കുറിച്ച് സിനിമാ പ്രേമികൾക്ക് എന്നും പറയാനുള്ളത് സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കഥകളാണ്. നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുളള ഇരുവരും മത്സരിച്ചഭിനയിക്കുന്നത് നമുക്ക് കാണാം . മലയാളത്തിലെ മികച്ച നടൻമാർ എന്ന രീതിയിൽ ജഗതി പറഞ്ഞപ്പോൾ അതിൽ ആദ്യ പറഞ്ഞ പേരാണുമോഹൻലാൽ. ഇപ്പോഴിതാ, മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് മനസ്സുതുറന്ന് ജഗതി ശ്രീകുമാർ മുൻപ് പറഞ്ഞ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. . ഒരു അഭിമുഖത്തിൽ, മോഹൻലാലിന്റെ അഭിനയത്തെ വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിൽ ഒരു കുറവും കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു കലാകാരൻ എന്ന നിലയിൽ മോഹൻലാലിന് ഒരു ദോഷവും സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതായും ജഗതി വ്യക്തമാക്കി.

മോഹൻലാലിന്റെ അഭിനയം വിമർശനാതീതമാണെന്ന് ജഗതി ശ്രീകുമാർ പറയുന്നു. “അയാളുടെ അഭിനയത്തെക്കുറിച്ച് ഒരുപാട് ദോഷങ്ങൾ പറയണമെന്നുണ്ടെനിക്ക്. പക്ഷെ, ഒരു കുറവും എനിക്ക് ഇന്നുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിൽ എനിക്ക് നല്ല വിഷമമുണ്ട് എന്നും ജഗതി തമാശ രൂപേണ പറയുന്നു,” ഒരു അഭിനേതാവ് എന്ന നിലയിൽ മോഹൻലാൽ ചെയ്ത ഒരു കഥാപാത്രത്തിൽ പോലും ഒരു തെറ്റും ചൂണ്ടിക്കാട്ടാൻ തനിക്ക് സാധിക്കില്ലെന്നും ജഗതി പറഞ്ഞു. ഇത് മോഹൻലാലിന്റെ അഭിനയ മികവിനും കഥാപാത്രങ്ങളെ പൂർണ്ണതയോടെ അവതരിപ്പിക്കാനുള്ള കഴിവിനും ജഗതി നൽകുന്ന അംഗീകാരമാണ്.

ADVERTISEMENTS
   

മനുഷ്യത്വപരമായോ ഇടപെടേണ്ട സമയത്തു കൃത്യമായി ഇടപെടുന്ന ആൾ ആണ് മോഹൻലാൽ എന്ന് ജഗതി ശ്രീകുമാർ പറയുന്നു. സ്വന്തം ജീവിതത്തിലെ ഒരു ദുരിത കാലത്ത് മോഹൻലാൽ നൽകിയ പിന്തുണയെക്കുറിച്ചും ജഗതി ശ്രീകുമാർ ഓർമ്മിക്കുന്നു. ഒരു കേസിൽ കുടുങ്ങി താൻ നിന്നിരുന്ന സമയത്തു മോഹൻലാൽ തന്നെ ഫോണിൽ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതായി ജഗതി പറഞ്ഞു. “ദൈവമുണ്ട്, അങ്ങയുടെ ഉള്ളിലുള്ള കലാകാരന് ഒരു ദോഷവും സംഭവിക്കില്ല” എന്ന് മോഹൻലാൽ തന്നോട് പറഞ്ഞതായി അദ്ദേഹം ഓർത്തെടുത്തു. ഈ വാക്കുകൾ തനിക്ക് വലിയ ആശ്വാസമായിരുന്നുവെന്നും ജഗതി ശ്രീകുമാർ കൂട്ടിച്ചേർത്തു.

ഈ വാക്കുകളിലൂടെ മോഹൻലാൽ ഒരു നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും എത്രത്തോളം വലിയ വ്യക്തിത്വമാണെന്ന് ജഗതി ശ്രീകുമാർ വ്യക്തമാക്കുകയാണ്. രണ്ട് താരങ്ങൾ തമ്മിലുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചും ഈ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. മലയാള സിനിമയിൽ ഇതിഹാസ താരങ്ങളായി വാഴുന്ന ഈ രണ്ട് പ്രതിഭകളുടെ സൗഹൃദം, പുതിയ തലമുറയ്ക്ക് ഒരു വലിയ പാഠം കൂടിയാണ്.

ADVERTISEMENTS