ജീവന്റെ ജീവനായി കരുതിയ ഭാര്യ ലിസിയുടെ വായിൽ നിന്നും വന്ന ആ വാക്ക് പ്രിയദർശന് ആത്മഹത്യയ്ക്ക് തുല്യമായിരുന്നു.ഇരുവരും വേർപിരിവാനുള്ള കാരണം ഇത്

3955

1990 ഡിസംബർ മാസത്തിൽ ആയിരുന്നു മലയാള സിനിമയിൽ വലിയ സന്തോഷം നിറഞ്ഞ ഒരു വിവാഹം നടന്നത്. ഒരു സമയത്ത് മലയാള സിനിമയുടെ ഹിറ്റ് മേക്കർ ആയിരുന്ന പ്രിയദർശനും അന്നത്തെ ട്രെൻഡിങ് നടിയായ ലിസിയും തമ്മിലുള്ള വിവാഹമായിരുന്നു അത്. വർഷങ്ങൾക്കുശേഷം ഇരുവരും ആ വിവാഹബന്ധം വേർപിരിയുകയാണ് എന്ന് മാധ്യമങ്ങൾക്ക് മുൻപിൽ എത്തി പറഞ്ഞപ്പോൾ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ ഞെട്ടിപ്പോയിരുന്നു കാരണം അത്രത്തോളം മാതൃക ദമ്പതിമാർ എന്ന നിലയിൽ ജീവിച്ചിരുന്നവരാണ് ഇരുവരും. വിവാഹമോചനം പാടെ തകർത്തു കളഞ്ഞത് ശരിക്കും പ്രിയദർശനയാണെന്ന് പറയാം.

അദ്ദേഹം പൂർണമായും ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് പോവുകയായിരുന്നു ചെയ്തത് അത്രത്തോളം ബുദ്ധിമുട്ടുകളാണ് വിവാഹമോചനത്തോടെ പ്രിയദർശൻ അനുഭവിച്ചിരുന്നത് ആ സമയത്ത് സുഹൃത്തായ മോഹൻലാൽ മാത്രമായിരുന്നു തനിക്ക് കൂടെ തുണയായി നിന്നത് എന്ന പ്രിയദർശൻ തന്നെ പറയുന്നുണ്ട്. പൂർണ്ണമായും സിനിമയിൽ നിന്ന് വരെ അകലം പാലിച്ച് ജീവിക്കുകയായിരുന്നു താൻ ആ സമയത്താണ് തന്നോട് മോഹൻലാൽ വിളിച്ച് നമുക്കൊരു സിനിമ ചെയ്യണം പ്രിയ എന്ന് പറയുന്നത്.

ADVERTISEMENTS
   

ആ സമയത്തും താൻ മോഹൻലാലിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു ചെയ്തത് എന്റെ സമയം ഒട്ടും ശരിയല്ല എന്നും ഈ സമയത്ത് എനിക്കൊപ്പം ഒരു സിനിമ ചെയ്യുന്നത് നിന്നെ ബാധിക്കും എന്നുമൊക്കെ മോഹൻലാലിനോട് സുഹൃത്ത് എന്ന നിലയിൽ പ്രിയദർശൻ പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒപ്പം  ജീവന്റെ ജീവനായ ഭാര്യ കോടതി മുറിയിൽ വച്ച് തന്റെ മുഖത്ത് നോക്കി പറഞ്ഞത് പ്രിയദർശൻ എന്ന സംവിധായകന്റെ കാലം കഴിഞ്ഞു എന്നാണ്. കാലം കഴിഞ്ഞു എന്ന് പറഞ്ഞാൽ എല്ലാം അവസാനിച്ചു എന്നാണ് അതിനർത്ഥം. പിന്നെ ജീവിച്ചിരിക്കുന്നതിൽ പോലും അർത്ഥമുണ്ട് എന്ന് തോന്നിയിരുന്നില്ല. എന്നും അദ്ദേഹം പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

താനും ലിസ്സിയും തമ്മില്‍ പിരിയാനുണ്ടായ കാരണം ചില ഈഗോ ഇഷ്യൂസ് ആണെന്ന് പ്രിയദര്‍ശന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അതിനെ സാധൂകരിക്കുന്നതാണ് മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ട്‌. ആദ്യം ഈ വേര്‍പിരിയല്‍ തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു താന്‍ കടുത്ത ദിപ്പ്രേഷനിലെക്ക് പൊയ് എന്നും അദ്ദേഹം പറയുന്നു.

കാരണം അത്രത്തോളം സ്നേഹിച്ച ഒരു വ്യക്തിയാണ് അങ്ങനെ പറയുന്നത്. അതോടെയാണ് ഡിപ്രഷനിലേക്ക് പ്രിയദർശൻ പോകുന്നത് എന്നാൽ ഒപ്പം എന്ന സിനിമയുടെ കഥയുമായി ഒരാളെ പ്രിയദർശനരികിലേക്ക് മോഹൻലാൽ തന്നെ അയക്കുകയായിരുന്നു ചെയ്തത് തന്റെ സുഹൃത്തിനെ അങ്ങനെ വിട്ടുകളയാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.

താന്‍ വളരെ ബുദ്ധിമുട്ടിലൂടെയാണ് ഈ വിവാഹ മോചന പ്രോസിസ്സിലൂടെ കടന്നു വന്നത് എന്ന് ലിസ്സി പറഞ്ഞിരുന്നു. ഒപ്പം വളരെ ബുദ്ധിമുട്ടേറിയ ഒരു വിവാഹ ബന്ധമായിരുന്നു തങ്ങളുടേത് എന്ന് ലിസ്സി പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. പ്രിയദര്‍ശന് എതിരെ ഗാര്‍ഹിക പീഡനം ഉള്‍പടെ ഉള്ള നിരവധി കേസുകള്‍ ലിസ്സി നല്‍കിയിരുന്നു. പിന്നീട ഇതെല്ലം പരിഹരിച്ചാണ് വിവാഹമോചനം കോടതി അനുവദിച്ചത്.

ഒരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെയാണ് രണ്ടു പേര്‍ തമ്മില്‍ ഒന്നിക്കുമ്പോള്‍ അതിനു എതിരായി നില്‍ക്കുന്നയാള്‍ അവരുടെ ശത്രുവാകും അത് പോലെ രണ്ടു പേര്‍ തമ്മില്‍ വേര്‍പിരിയാന്‍ തുടങ്ങുമ്പോഴും അതിനു എതിരായി നില്‍ക്കുന്നവര്‍ അവരുടെ ശത്രുവാകും. അത് സത്യവുമാണ് താനും ലിസ്സിയും തമ്മിലുള്ള പ്രശ്നം പുറത്തു നിന്നുള്ളവര്‍ക്ക് പരിഹരിക്കാന്‍ ആവുമായിരുന്നില്ല. മക്കളും തങ്ങളുടെ വിഷയങ്ങളില്‍ ഇടപെട്ടില്ല എന്നും അന്ന് പ്രിയന്‍ പറഞ്ഞിരുന്നു . അവര്‍ ഞങ്ങള്‍ രണ്ടാളെയും കുറ്റപ്പെടുത്തിയില്ല. സ്ത്രീകളുടെ ഒരു പ്രശ്നം അവര്‍ ഒന്നും മറക്കുകയുമില്ല ക്ഷമിക്കുകയുമില്ല എന്നാണ് ഒരഭിമുഖത്തില്‍ പ്രിയ ദര്‍ശന്‍ പറഞ്ഞത്.

ആദ്യം കഥ കേട്ട പ്രിയൻ അതിൽ ഒരുപാട് ലോജിക് മിസ്റ്റേക്കുകൾ ഉണ്ടായെന്നും ചെയ്താൽ ശരിയാവില്ല എന്നും പറഞ്ഞപ്പോഴും അങ്ങനെ ആ കഥ കളയാൻ മോഹൻലാൽ ഒരുക്കമായിരുന്നില്ല. അതിലെ ലോജിക്കില്ലായ്മകൾ മാറ്റിവെച്ച് എങ്കിൽ നീ തന്നെ നല്ലൊരു തിരക്കഥ ഉണ്ടാക്കൂ എന്ന് പറഞ്ഞുകൊണ്ട് പ്രിയദർശനെ ഈ ഒരു രംഗത്തേക്ക് വീണ്ടും കൊണ്ടുവന്നത് മോഹൻലാൽ ആയിരുന്നു. ഒപ്പം എന്ന ചിത്രം വലിയ വിജയം നേടുകയും ചെയ്തു.

ADVERTISEMENTS
Previous articleഇവിടെ വ്യ ഭിച രിക്കാത്തവരായി ആരാണ് ഉള്ളത് സ്വന്തം ഭാര്യയുമായി മാത്രമാണോ നിങ്ങൾ രമിച്ചിട്ടുള്ളത് അലൻസിയർ
Next articleകാവ്യയുടെ ഫോണും കമ്പ്യൂട്ടറും പരിശോധിച്ച നിഷാൽ ചന്ദ്ര ആ ചാറ്റുകൾ കണ്ട് ഞെട്ടിപ്പോയി. പ്രമുഖ നടനുമായി കാവ്യ സംസാരിച്ചത് ഈ കാര്യങ്ങൾ പല്ലിശ്ശേരി പറഞ്ഞത്