ആള്‍ക്കൂട്ടത്തിലാരോ ജയറാമിന്റെ മുണ്ട് അഴിച്ചെടുത്തു അതും സ്വന്തം നാട്ടില്‍ വച്ച് .പിന്നെ നടന്നത് വെളിപ്പെടുത്തി ഇന്നസെന്റ്

282

 

ശുദ്ധമായ നര്‍മ്മവും ശൈലിയും കൊണ്ട് മലയാളികളുടെ മനസ്സില്‍ഇടം പിടിച്ച നടനാണ്‌ ഇന്നസെന്റ് . എണ്ണിയാല്‍ തീരാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു യവനികയ്ക്കുള്ളില്‍ മറഞ്ഞ അതുല്യ പ്രതിഭയാണ് ഇന്നസെന്റ് . സിനിമയില്‍ മാത്രമാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെയും നര്‍മ്മത്തോടെയാണ് അദ്ദേഹം സമീപിച്ചിരുന്നത്.

ADVERTISEMENTS
   

തനിക്കു വന്നു ഭവിച്ച രോഗത്തെപ്പോലും ചിരിയോടെ നേരിട്ട അദ്ദേഹത്തിന്‍റെ മനധൈര്യം മറ്റുള്ളവര്‍ക്കും മാതൃക ആണ് . ഇന്നസെന്റിനെ കാണുന്ന കാലം തൊട്ടേ അദ്ദേഹത്തിന്‍റെ വസ്ത്രധാരണത്തെ പറ്റി  പലരും ചോദിക്കാറുണ്ട്. എപ്പോഴും ജുബ്ബ ഇട്ടു മാത്രമേ അദ്ദേഹത്തെ കാണാറുള്ളു.

അതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ്    വർഷങ്ങൾക്കു മുൻപ്  ജയറാമിനൊപ്പം ഒരു പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന രസകരമായ  അനുഭവത്തെക്കുറിച്ച് അദ്ദേഹം  തുറന്നു പറയുന്നത്  ശ്രദ്ധ നേടുന്നത്.

ഒരിക്കൽ ജയറാമിന്റെ സ്വന്തം നാടായ  പെരുമ്പാവൂര്  ഒരു പരിപാടിയിൽ  ജയറാം ജുബ്ബ ധരിച്ച് പോയതിനെക്കുറിച്ച് ആയിരുന്നു ഇന്നസെന്റ് പറഞ്ഞിരുന്നത്.

അന്ന് അദ്ദേഹത്തെ കാണാന്‍ ജനക്കൂട്ടം ആയിരുന്നു . ജയറാമിനെ കാണാൻ എത്തിയ ആളുകളുടെ തിക്കും തിരക്കും കാരണം അന്ന്  ജയറാമിന്റെ മുണ്ട് അഴിഞ്ഞു പോയി . സത്യത്തിൽ അത് അഴിഞ്ഞതായിരുന്നില്ല ആ തിരക്കില്‍  ആരോ അത് അഴിച്ചുകൊണ്ടു പോവുകയായിരുന്നു ചെയ്തത്.അവിടെ ജയറാമിനെ രക്ഷിച്ചത് ജയറാം ധരിച്ച ജുബ്ബ ആയിരുന്നു .കാല്‍ മുട്ട് വരെ ഇറങ്ങിക്കിടക്കുന്ന ജുബ്ബ  ഇട്ടതു കൊണ്ട് തന്നെ വലിയ നാണക്കേട് അദ്ദേഹത്തിന് ഉണ്ടായില്ല

ഈ ഒരു സംഭവത്തിന് ശേഷം താൻ  ഒരു സത്യം മനസ്സിലാക്കി എന്നും , എന്താണെന്ന് വെച്ചാൽ ഇറക്കത്തിലുള്ള ജുബ്ബ ധരിക്കുകയാണെങ്കിൽ അത് പല കാര്യങ്ങൾക്ക് ഉപകരിക്കും എന്നും , മുണ്ടഴിഞ്ഞു പോവുകയാണെങ്കിലും ജുബ്ബയുണ്ടല്ലോ എന്ന് നമുക്ക് ആശ്വസിക്കാം. എന്നും ഇന്നച്ചന്‍ വെളിപ്പെടുത്തി .

പ്രമുഖരായ എല്ലാ ആളുകളും ഇത്തരം ഒരു രീതി പിന്തുടരുന്നത് നന്നായിരിക്കും എന്നും രസകരമായി ഇന്നസെന്റ് പറഞ്ഞിരുന്നു.

ഇന്നസെന്റ് -ജയറാം കൂട്ടുകെട്ടില്‍  എന്നത് മലയാള സിനിമയിൽ  നിരവധി ചിത്രങ്ങളാണ് ഉണ്ടായിട്ടുള്ളത് . ആ ചിത്രങ്ങൾ എല്ലാം തന്നെ വളരെയധികം വിജയം നേടുകയും ചെയ്തിട്ടുണ്ട്.

ആ കോമ്പിനേഷനിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രം മനസ്സിനക്കരെ എന്ന ചിത്രമായിരുന്നു. മനസ്സിനക്കരെയിലെ അപ്പനും മകനും കഥാപാത്രം അത്രപെട്ടെന്നൊന്നും ആർക്കും മറന്നു പോകാൻ പറ്റില്ല. ആദ്യം ഒന്ന് ചിരിപ്പിച്ച് പിന്നീട് പ്രേക്ഷകരെ കരയിപ്പിച്ച കഥാപാത്രം ആയിരുന്നു മനസ്സിനക്കരെയിലെ അപ്പനും മകനും.

 

ADVERTISEMENTS