റഷ്യൻ വ്‌ളോഗർ പെൺകുട്ടിയെ ശല്യം ചെയ്ത് ഇന്ത്യൻ യുവാവ് – വീഡിയോ വൈറൽ: ഇന്ത്യക്കാരുടെ മനം കളയാൻ ഓരോന്ന്

149

അതിഥി ദേവോ ഭവ എന്നാണ് നമ്മുടെ സംസ്ക്കാരം എങ്കിലും അതൊക്കെ പലപ്പോഴും വാക്കുകളിൽ ഒതുങ്ങുകയാണ് പതിവ്. വിദേശരാജ്യങ്ങളിൽ നിന്ന് ധാരാളം പേര് ഇന്ത്യയിൽ ടുറിസ്റ്റുകൾ ആയി എത്താറുമുണ്ട് എങ്കിലും വളരെ കുറച്ചു മനുഷ്യർ കാരണം നമ്മുടെ രാജ്യത്തിനാകെ കളങ്കമാകുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. പലപ്പോഴും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യർ വിദേശികളായ വനിതകളോട് മോശമായി പെരുമരുന്ൻ വാർത്തകൾ നിരന്തരം നമ്മൾ വായിക്കാറുമുണ്ട്. ഇവിടെയെല്ലാം നമ്മുടെ രാജ്യത്തിന്റെയാകെ സംസ്‌കാരമാണ് മറ്റു രാജ്യങ്ങളിൽ ചോദ്യപ്പെടുന്നത്. അതിനു വളരെ കുറച്ചു പേരുടെ പ്രവർത്തികൾ കാരണമാകുന്നുണ്ട്.

ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഇത്തരമൊരു വാർത്തയാണ്. ഒരു റഷ്യൻ വ്ലോഗർ പെൺകുട്ടി തനറെ വ്ലോഗ് ഷൂട്ടിങ്ങിനിടെ സംഭവിച്ച കാര്യങ്ങൾ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിലൂടെയും യൂട്യൂബിലൂടെയും വെളിപ്പെടുത്തിയപ്പോൾ ആണ് ഈ വാർത്ത ലോകമറിയുന്നത്.

ADVERTISEMENTS
READ NOW  ലൈവ് വിഡിയോയിൽ വനിതാ റിപ്പോർട്ടറുടെ സ്വകാര്യ ഭാഗത്തു മോശമായി പിടിച്ചു പിന്നെ നടന്നത് വിഡിയോ വൈറൽ

ഡൽഹിയിലെ സരോജിനി നഗർ മാർക്കറ്റിൽ കൊക്കോ എന്ന റഷ്യൻ വ്ലോഗർ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായ ഒരു സാഹചര്യം നേരിട്ടു. ഒരു പുരുഷൻ അവളുടെ ഷൂട്ടിംഗ് സെഷൻ തടസ്സപ്പെടുത്തുകയും അവളുടെ സുഹൃത്താകാൻ നിർബന്ധിക്കുകയും ചെയ്തു. തന്റെ ആശയവിനിമയത്തിന്റെ വീഡിയോയും അവർ യൂട്യൂബിൽ പങ്കുവെച്ചത് ആളുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലായിരിക്കുമ്പോൾ ഇത്തരമൊരു സംഭവം അനുഭവിക്കേണ്ടി വന്നതിൽ ചിലർ മാപ്പുചോദിച്ചപ്പോൾ, ചിലർ ആ സാഹചര്യം കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ചു.

“അവന് ഒരു ഇന്ത്യൻ സുഹൃത്തിനെ ആവശ്യമില്ല,” കൊക്കോ ഇൻ ഇന്ത്യ എന്ന പേരിൽ ഉള്ള തന്റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാം ചാനലിലും വ്ലോഗർ വീഡിയോ പങ്കിടുമ്പോൾ എഴുതി. സരോജിനി മാർക്കറ്റ് സന്ദർശിച്ചതിന്റെ അനുഭവം അവൾ ചിത്രീകരിക്കുന്നത് കാണിക്കുന്നതിനാണ് ക്ലിപ്പ് തുറക്കുന്നത്.

പെട്ടെന്ന്, ഒരു യുവാവ് അവളുടെ പുറകിൽ പ്രത്യക്ഷപ്പെട്ട് അവളോട് അവളുടെ സുഹൃത്താകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നു. അവൾ വിനയപൂർവ്വം നിരസിച്ചു, എന്നാൽ പോകുന്നതിനുപകരം, ആ വ്യക്തി അവൾ തന്റെ സുഹൃത്താകാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നു. തനിക്ക് അയാളെ അറിയില്ല എന്നാണ് യുവതി പറയുന്നത്. അടുത്തറിഞ്ഞു പരിചയപ്പടുമ്പോളാണ് സുഹൃത്തുക്കൾ ആകുന്നത് എന്ന് അയാൾ പറയുന്നു.

READ NOW  'കുട്ടിയായിരുന്നപ്പോൾ അച്ഛൻ എന്നും ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു: വീട്ടിലെത്തിയാൽ അയാൾ ചെയ്യുന്നത് ഇതൊക്കെ- ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ

തനിക്ക് ഇപ്പോൾ തന്നെ ധാരാളം സുഹൃത്തുക്കൾ ഉണ്ട് എന്ന് യുവതി പറയുന്നു . എങ്കിൽ ഒരാൾ കൂടെ ഉണ്ടാകുന്നതിൽ എന്താണ് തെറ്റ് എന്ന് അയാൾ ചോദിക്കുന്നു. താൻ അവളുടെ എല്ലാം വിഡിയോകളും കാണുന്ന ഹിന്ദിയിൽ തന്നെയാണ് അയാളോട് ആശയവിനിമയം നടത്തുന്നത്. ഒരു റഷ്യനെ സുഹൃത്താക്കുക എന്നത് തന്റെ വലിയ സ്വപനമാണ് എന്ന് അയാൾ പറയുന്നു. എന്നാൽ എന്താണ് നിങ്ങൾ ഇന്ത്യയിൽ നിന്ന് സുഹൃത്തുക്കളെ നോക്കാത്തത് ഏന് അവൾ തിരിച്ചു ചോദിക്കുന്നു. അതിൽ താൻ ബോറടിച്ചു എന്നാണ് അയാൾ പറയുന്നത്. പക്ഷേ അത് നല്ലതല്ല എന്നും അവൾ പറയുന്നു. അവൾ വളരെ സെക്സിയാണ് എന്നും അയാൾ പറയുന്നു.

ആ സംസാരം തനിക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും അവരുടെ മുഖത്ത് വ്യക്തമാകുന്നു . നിങ്ങൾ സുഹൃത്താകാൻ ആഗ്രഹിക്കുന്നു എന്ന ആവർത്തിച്ച ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറഞ്ഞു വ്ലോഗർ ആ മനുഷ്യനോട് വിട പറയുകയും അവന്റെ അനാവശ്യ മുന്നേറ്റങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

READ NOW  ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല.അച്ചു ഉമ്മന്റെ കുറിപ്പ് വൈറൽ

Watch Video Here:

വിഡിയോയ്ക് താഴെ രൂക്ഷ വിമർശനം ആണ് യുവാവിൻറെ പെരുമാറ്റത്തിൽ ഉണ്ടാകുന്നത് . ഓപ്പണ് തങ്ങളുടെ രാജ്യത്തു വച്ച് അവർക്കുണ്ടായ മോശം അനുഭവത്തിനു ധാർലാം പേർ മാപ്പ് ചോദിക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENTS