അന്ന് സീമ ഇല്ലായിരുന്നു എങ്കിൽ ദേവാസുരം സംഭവിക്കുകയില്ലായിരുന്നു: അക്കഥ ഇങ്ങനെ

30999

ലാലിന്റെ ഹിറ്റ് ചിത്രം ദേവാസുരം പിറവിയെടുക്കാൻ കാരണം നടി സീമ അക്കഥ ഇങ്ങന

മോഹൻലാലിൻറെ കരിയറിലെ താനാണ് മികവുറ്റ ചിത്രമാണ് ദേവാസുരം. ഐ വി ശശി സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്. മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയുമൊക്കെ മനസ്സിൽ ജ്വലിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്.പക്ഷേ ഈ ചിത്രം പിറവിയെടുക്കാൻ കാരണക്കാരായവരിൽ മുൻ നിരയിൽ മലയാളത്തി;ലെ ഒരു കാലത്തെ സൂപ്പർ നായികയായ സീമ ആണ് എന്നത് സീമയുടെ ഭർത്താവും ചിത്രത്തിന്റെ സംവിധായകനുമായ ഐ വി ശശി മുൻപ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENTS
   

ദേവാസുരം നിർമ്മിച്ചത്‌ അനുഗ്രഹ വി ബി കെ മേനോൻ ആണ്.കള്ളനും പോലീസും എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു മേനോൻ.ആ സമയത്താണ് രഞ്ജിത് ദേവാസുരത്തിന്റെ കഥ ഐ വി ശശിയോടും മേനോനോടും പറയുന്നത് താൻ ആദ്യം ഈ ചിത്രത്തിൽ മുരളിയെ ആണ് നായകനായി കണ്ടത് പക്ഷേ മേനോനാണ് ഈ വേഷം നടൻ മോഹൻലാലാണ് ചെയ്യേണ്ടത് മംഗലശ്ശേരി നീലകണ്ഠന്റെ അനശ്വരമാക്കാൻ മോഹൻലാലിന് കഴിയും എന്ന് അന്ന് അദ്ദേഹം പരന്ജതായി ഐ വി ശശി ഓർക്കുന്നു. അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം തെറ്റിയതുമില്ല.

ആ സമയത്തു ലാൽ വലിയ തിരക്കുള്ള താരമാണ് കഥ പറയാൻ തങ്ങൾ ചെല്ലുമ്പോൾ അടുത്ത രണ്ടു വർഷത്തേക്ക് അദ്ദേഹത്തിന് ഡേറ്റ് ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ കഥ കേട്ട് കഴിഞ്ഞപ്പോൾ തന്റെ രണ്ടു ചിത്രങ്ങൾ നീട്ടി വച്ച് അദ്ദേഹം സമ്മതിക്കുകയായിരുന്നു. കഥയും നായകനും സംവിധായകനും എല്ലാം ഓക്കേ ആയി പക്ഷേ നിർമ്മാതാവ് അനുഗ്രഹ വി.ബി.കെ. മേനോന്ന്റെ ആ സമയത്തെ സാമ്പത്തിക നില വളരെ പരുങ്ങലിലല്ലായിരുന്നു. എന്ത് ചെയ്യും എന്നാലോചിച്ചിരിക്കുമ്പോളാണ് സീമ അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാം എന്ന നിലപാടെടുത്തു മുന്നോട്ട് പോകുന്നത്. ആ സമയത് സീമ അങ്ങനെ ഒരു നിലപാടെടുത്തില്ല എങ്കിൽ ചിത്രം സംഭവിക്കാൻ ഒരു പക്ഷേ സാധ്യത കുറവായിരുന്നു എന്നും ഐ വി ശശി അന്ന് പറഞ്ഞിരുന്നു.

ADVERTISEMENTS