ആ മമ്മൂട്ടി സിനിമയോട് ഞാൻ യോജിക്കുന്നില്ല ഇനി അങ്ങനെ തന്നെ റീമെയ്ക് വന്നാലും മമ്മൂക്കയോടൊപ്പം അതിൽ അഭിനയിക്കില്ല ഗിന്നസ് പക്രു

76580

പൊക്ക കുറവാണ് എന്റെ പൊക്കം എന്ന് ഉറക്കെ പറഞ്ഞു തന്നെ പോലെ ഉള്ള നിരവധി വ്യക്തികൾക്ക് പ്രചോദനമായി എന്തിനേറെ മുഴുവൻ സമൂഹത്തിനു തന്നെ പ്രചോദനമായ നടനാണ് ശ്രീ ഗിന്നസ് പക്രു എന്ന അജയകുമാർ.

നടൻ വിനയന്റെ അത്ഭുത ദീപ് എന്ന ചിത്രത്തിലൂടെയാണ് പക്രു ആദ്യമായി ഒരു ചിത്രത്തിൽ നായകനായി എത്തുന്നത്. അതിലെ പക്രുവിന്റെ പ്രകടനം ധാരാളം പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്. മലയാളം കടന്നു തമിഴ് തെലുങ്ക് ഭാഷ ചിത്രങ്ങളിലും തന്റെ സനിഗ്ദ്യമറിയിച്ച പക്രുവിന് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായക നടനെന്ന പേരിൽ ഗിന്നസ് ബുക്ക് റെക്കോർഡ് കിട്ടിയിരുന്നു.

ADVERTISEMENTS
   

ഇപ്പോൾ കുറച്ചു കാലം മുൻപ് ഒരഭിമുഖത്തിൽ പക്രു തനിക്ക് ഒരു മമ്മൂട്ടി ചിത്രത്തോടുള്ള വിയോജിപ്പ് തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിയെ സൂപ്പർ സ്റ്റാറാക്കി മാറ്റിയ ആ ചിത്രത്തിന്റെ പ്രമേയം ഇന്നും തനിക്ക് അംഗീകരിക്കാൻ ആവുന്നതല്ല എന്ന് പക്രു പറയുന്നു. ഇനി ഇന്നത്തെ കാലത്തു അത് അതെ പടി റീമേക്ക് ചെയ്തു മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാൻ തന്നെ വിളിച്ചാലും താൻ അതിൽ അഭിനയിക്കില്ല എന്നും അല്ലെങ്കിൽ അതിന്റെ പ്രമേയത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ട് മാത്രമേ താൻ അതിൽ അഭിനയിക്കാൻ തയ്യാറാവു എന്ന് പക്രു പറയുന്നു.

ചിത്രമേതെന്നല്ലേ? 1980 ൽ വിഖ്യാത മലയാളം സംവിധായകൻ ശ്രീ കെ ജി ജോർജ് സംവിധാനം ചെയ്ത മമ്മൂട്ടി സഹനടനായും രഖു ശശിധരൻ എന്ന പൊക്കം കുറഞ്ഞ നടൻ നായകനായും അഭിനയിച്ച മേള ചിത്രമാണ്.

മമ്മൂട്ടി തന്റെ കരിയറിൽ സിനിമ മോഹവുമായി നടക്കുന്ന കാലത്തു എങ്ങനെയോ വീണു കിട്ടിയ ഒരു വേഷമാണ് അത്. അതിനെ പറ്റി മുൻപ് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ബൈക്ക് നന്നായി ഓടിക്കാൻ അറിയാം എന്ന് കള്ളം പറഞ്ഞാണ് താൻ ആ സിനിമയിലെത്തിയത് എന്ന് മമ്മൂട്ടി പറയുന്നു.

ഒരു സർക്കസ് കൂടാരത്തെ ചുറ്റിപറ്റി നടക്കുന്ന ചിത്രത്തിൽ ഒരു ബൈക്ക് അഭ്യാസിയായി ആണ് മമ്മൂട്ടി എത്തുന്നത്. സത്യത്തിൽ സാധാരണ പോലെ ബൈക്ക് ഓടിക്കാൻ അറിയാം എന്നല്ലാതെ വലിയ രീതിയിൽ സ്റ്റണ്ട് ചെയ്യാൻ അറിയില്ലായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്യും എന്ന് കള്ളം പറഞ്ഞു അദ്ദേഹം നേടിയെടുത്ത വേഷമാണ് അത്. അത് മമ്മൂട്ടി തന്നെ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇനി നമ്മുടെ വിശ്യത്തിലേക്ക് വന്നാൽ ഗിന്നസ് പക്രുവിന്റെ അഭിപ്രായത്തിൽ മമ്മൂട്ടി സഹനടനായും രഘു ശശിധരൻ നായകനായും അഭിനയിച്ച മേള എന്ന ചിത്രത്തിന്റെ പ്രമേയം തനിക്ക് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. മേളയിൽ ചിത്രത്തിലെ നായകനായ കുള്ളനും സർക്കസിലെ കോമാളിയുമായ ഗോവിന്ദൻ കുട്ടിയുടെ സുന്ദരിയായ ഭാര്യ ശാരദയുമായി സർക്കസിലേക്ക് പുതിയതായി വരുന്ന വിജയൻ എന്ന ബൈക്ക് അഭ്യാസി പ്രണയത്തിലാകുന്നതും ഭാര്യയെ എപ്പോളും സംശയത്തോടെ നോക്കിക്കാണുന്ന രഘുവിന്റെ കഥാപത്രം അവസാനം ആത്‍മഹത്യ ചെയ്യുന്നതുമാണ് ചിത്രത്തിന്റെ അവസാനം.

ചിത്രത്തിന്റെ പ്രമേയം ഒരിക്കലും പൊക്കം കുറഞ്ഞവർക്ക് ഒരു തരത്തിലും പ്രചോദനം നൽകുന്നത് അല്ല എന്ന് പക്രു പറയുന്നു. മേള വീണ്ടും ഒരു റീമേക് ആയി എത്തിയാൽ അതിൽ പക്രു നായകനായി അഭിനയിക്കുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്.

പക്രു അന്ന് പറഞ്ഞത്. – കെ ജി ജോർജ് എന്ന മഹാനായ സംവിധായകൻ ഭംഗിയായി ചിത്രീകരിച്ച ചിത്രമാണ് മേള. പക്ഷേ അതിന്റെ പ്രമേയം എനിക്ക് അംഗീകരിക്കാൻ അവില്ല . അതിന്റെ ക്ലൈമാക്സിൽ സ്വന്തം ഭാര്യയെ സംശയത്തോടെ നോക്കുകയും ഒടുവിൽ ആത്‍മഹത്യ ചെയ്യുകയും ചെയ്യുന്ന ഒരാളായി ആണ് ചിത്രത്തിലെ പൊക്കം കുറഞ്ഞ നായകൻ ആ പ്രമേയം പലപ്പോഴും പൊക്കം കുറഞ്ഞവരെ മോശം കണ്ണുകളിലൂടെ നോക്കുന്നതിൽ സമൂഹത്തിനെ പ്രേരിപ്പിച്ചിട്ടുണ്ട്. അതിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ചിത്രത്തിന്റെ റീ മേക്കിൽ അഭിനയിക്കാൻ താൻ തയ്യാറാണ് എന്നും ഗിന്നസ് പക്രു പറയുന്നു.

അന്ന് ആ ചിത്രത്തിൽ നായകനായ അഭിനയിച്ച രഘു ശശിധരൻ എന്ന നടൻ പിന്നീട് മേള രഘു എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ആ ചിത്രത്തിൽ നായകനായി എത്തി എങ്കിലും പിന്നീട് ചെറിയ വേഷങ്ങളിൽ ഒതുങ്ങി പോവുകയായിരുന്നു. അദ്ദേഹം 2021 മെയ് മാസം 3 നു ഈ ലോകത്തോട് വിട പറഞ്ഞു. ഒടുവിൽ അഭിനയിച്ച ചിത്രം ദൃശ്യം 2 ആയിരുന്നു. 12 ഓളം മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENTS
Previous articleഒരു കൂറ്റൻ കണ്ടെയ്‌നർ ട്രക്ക് നാല് യാത്രക്കാരുള്ള ഒരു കാറിനെ 3 കിലോമീറ്ററോളം ഇടിച്ചു നിരക്കി പോകുന്ന വീഡിയോ
Next articleനിങ്ങളുടെ മുൻ കാമുകൻ ജോൺ എബ്രഹാമിനെ ഇനി സുഹൃത്തായി കാണാൻ കഴിയുമോ?-ബിപാഷയുടെ മറുപടി – ഇങ്ങനൊന്നും ആരെയും വിളിക്കരുത്.