അന്ന് മോഹൻലാലിനെ പെട്ടന്ന് കണ്ടപ്പോൾ പറഞ്ഞു പോയ ഒരു അവിവേകമാണ് അത് – സംഭവംപറഞ്ഞു ആസിഫ് അലി.

232

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് ആസിഫ് അലി. വില്ലനായി വന്ന ആസിഫ് പിന്നീട് സഹനടനായും നായകനായും ഒക്കെ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു ചെയ്തത്. നിരവധി ആരാധകരെയാണ് വളരെ പെട്ടെന്ന് തന്നെ താരം സ്വന്തമാക്കിയത്. ഏത് കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പലവിധത്തിലുള്ള കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് എത്തിയപ്പോൾ ആസിഫലി പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഒരിക്കൽ അടുത്ത ലാലേട്ടൻ ആവണം തനിക്ക് എന്ന് പറഞ്ഞിരുന്നു. അതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് ആയിരുന്നു ആസിഫ് അലി തുറന്നു പറയുന്നത്. അവതാരകനായിരുന്ന സമയത്താണ് മോഹൻലാലിന്റെ ഒരു അഭിമുഖം എടുത്തത്. ആ സമയത്ത് അദ്ദേഹത്തിന്റെ കാലിൽ വീണ് അടുത്ത ലാലേട്ടൻ ആവണമെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

ADVERTISEMENTS
   
READ NOW  കഥയൊന്നുമല്ല നിന്നെ എനിക്കിഷ്ടമായി ധ്യാൻ നമുക്ക് ചെയ്യാം - നയന്താരയുമായുള്ള ബന്ധത്തെ കുറിച്ചും അവരുടെ സ്വഭാവത്തെ കുറിച്ചും ധ്യാൻ ശ്രീനിവാസൻ പറയുന്നത്.

അങ്ങനെ പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഇപ്പോൾ പറയുന്നുണ്ട്. മോഹൻലാലിനെ നേരിട്ട് കണ്ടപ്പോൾ താൻ മതിമറന്ന് ചെയ്തു പോയതാണ്. പക്ഷേ അതിൽ യാതൊരു കുറ്റബോധവും ഇല്ല. സ്വപ്നം കാണാൻ ധൈര്യം കാണിച്ച ഒരാളുടെ അഹങ്കാരം ആയിട്ട് തന്നെയാണ് താൻ അതിനെ കാണുന്നത്. അങ്ങനെയൊരു അവസരം കിട്ടിയപ്പോൾ വേറെ ഒന്നും ചോദിക്കുവാനും പറയുവാനും തനിക്ക് തോന്നിയുമില്ല.

മലയാള സിനിമ കണ്ടു തുടങ്ങിയ മലയാള സിനിമ ഇഷ്ടപ്പെട്ട എല്ലാവർക്കും ഉള്ള ഒരാഗ്രഹമാണ് മോഹൻലാലിനെ നേരിട്ട് കാണുക എന്നുള്ളത്. ഏതൊരു സാധാരണക്കാരനും അത് ആഗ്രഹിക്കും ആ സമയത്ത് താനും മതിമറന്ന് ചെയ്തുപോയ ഒരു അവിവേകം ആയിരുന്നു അത്.

പക്ഷേ അങ്ങനെ ചോദിച്ചതിലോ അതിൽ ധൈര്യം കാണിച്ചതിലോ തനിക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇങ്ങനെയൊരു യാത്രയുടെ തുടക്കം തന്നെ അങ്ങനെയുള്ള കുറെ സംഭവങ്ങൾ ആയിരുന്നു. മികച്ച കഥാപാത്രങ്ങൾ ലഭിച്ചിട്ടും പലപ്പോഴും അർഹിച്ച വിജയം നേടാതെ പോകുന്ന ഒരു നടൻ കൂടിയാണ് ആസിഫ്. പലരും അദ്ദേഹത്തെ ഭാഗ്യം ഇല്ലാത്ത നായകൻ എന്ന് പോലും വിളിക്കാറുണ്ട്. പ്രതീക്ഷിച്ച വിജയം പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കാറില്ല എന്ന് പറയുന്നതാണ് സത്യം.

READ NOW  വനിതാ MLA യുടെ ഭ്രാന്തമായ പ്രണയകുടുക്കിൽ പെട്ട് ബിജു മേനോൻ ,ഒടുവിൽ രക്ഷപെട്ടത് ഇങ്ങനെ - ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്.
ADVERTISEMENTS