
ആ സീനിൽ മോഹൻലാൽ ഗ്ലിസറിനിട്ടിട്ടുണ്ടെന്ന് ഞാൻ കരുതി, പക്ഷെ എനിക്ക് തെറ്റി: ലാലേട്ടന്റൈ മാസ്മരിക പ്രകടനത്തെ കുറിച്ച് സംവിധായകൻ
സിബി മലയിൽ എന്ന അതുല്യ സംവിധായകന്റെയും മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെയും കൂട്ടുകെട്ടിൽ പിറന്ന ഒരുപിടി മലയാള ചിത്രങ്ങൾ എന്നെന്നും മലയാള സിനിമയ്ക്കഭിമാനിക്കാവുന്ന ക്ലാസ് ഹിറ്റുകൾ തന്നെയാണ് . പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു പിടി ചിത്രങ്ങൾ .സിബി മലയിൽ മോഹൻലാൽ ലോഹിതദാസ് ഈ കൂട്ടുകെട്ട് സമ്മാനിച്ച വിസ്മയ ചിത്രങ്ങൾ ഒരു പക്ഷേ ഒരിക്കലും ഒരു സിനിമ പ്രേമികളും മറക്കില്ല .
Also Read:മമ്മൂക്ക ചെയ്തിട്ടുള്ള മഹത്തായ വേഷങ്ങൾ ഒന്നും എനിക്ക് ചെയ്യാൻ സാധിക്കില്ലെന്ന നല്ല ബോധ്യമുള്ളയാളാണ് ഞാൻ: മോഹൻലാൽ
എന്നാൽ ലോഹിതദാസ് എന്ന എഴുത്തുകാരൻ ടീം വിട്ടെങ്കിലും വിസ്മയിപ്പിക്കുന്ന ചില സിനിമകൾ ഉണ്ടായിട്ടുണ്ട് അതിലൊന്നാണ് മോഹൻലാൽ സിബി മലയിൽ എംടി ടീം ഒന്നിച്ചപ്പോൾ സദയം എന്ന ക്ലാസ് സിനിമയാണ് മലയാളികൾക്ക് ലഭിച്ചത്. 1992ൽ പുറത്തിറങ്ങിയ സദയം എന്ന ക്ലാസ്സ് ചിത്രം മോഹൻലാലിന്റെ അഭിനയ മികവും സിബി മലയിലിന്റെ സംവിധാന മികവും കാണിക്കുന്നു. താനെന്ന സംവിധായകന്റെ സാങ്കേതിക മികവിനേക്കാൾ ഏറെ മുന്നിലാണ് മോഹൻലാൽ എന്ന അതുല്യ നടന്റെ സംഭാവനയെന്ന് വർഷങ്ങൾക്കു മുന്നേ സംവിധായകൻ സിബി മലയിൽ തുറന്നു പറഞ്ഞിട്ടുണ്ട്.
സദായത്തിന്റെ അവസാന ഭാഗം കുട്ടിയെ കൊള്ളുന്ന അതി വൈകാരിക ഭാഗം ചിത്രീകരിക്കുന്നതിനിടെ മോഹൻലാലിന്റെ കണ്ണിൽ ഒരു തിളക്കം കണ്ടെന്നും, ലാൽ ഗ്ലിസറിൻ ഉപയോഗിച്ചിട്ടുണ്ടാകാം എന്ന് താൻ അന്ന് കരുതിയത് എന്നാൽ അതിന് പിന്നിലെ സത്യം മറ്റൊന്നായിരുന്നുവെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു.
സിനിമയുടെ അവസാന ഭാഗത്തിലെ അതി വൈകാരിക രംഗങ്ങളാണ് എം.ടി.യുമൊത്തുള്ള ഒരു മുറിയിൽ തന്നെയാണ് ചിത്രീകരിക്കേണ്ടത്. ഒരു വലിയ പരിമിതിക്കുള്ളിൽ ചെയ്ത ഒരു സീൻ ആയിരുന്നു, അതിൽ ട്രോളി ഇടാൻ പോലും എനിക്ക് ഇടമില്ലായിരുന്നു, അത്തരം പരിമിതിക്കുള്ളിലുള്ള എന്റെ സാങ്കേതിക മികവിന് മുകളിൽ ഒരു നടൻ എന്ന നിലയിൽ മോഹൻലാൽ നൽകിയ സംഭാവന അവിസ്മരണീയമാണ് അത് ഒരു സംവിധായകനെന്ന എന്റെ സാങ്കേതിക തികവിനും ഒരു പാടി മുന്നിലായിരുന്നു.
Also Read:ആ ചിത്രത്തിൽ താൻ മമ്മൂട്ടിയുടെ നായികയാണ് എന്ന് അവർ വിശ്വസിച്ചിരുന്നില്ല ആ സംഭവം ഇങ്ങനെ
കുട്ടികളെ കൊല്ലുന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗം ഞാൻ അതിന്റെ ക്രമത്തിൽ നാല് രാത്രികൾ കൊണ്ടാണ് ചിത്രീകരിച്ചത് . ആ ഒരു സീൻ വരുമ്പോൾ മോഹൻലാലിന്റെ സത്യനാഥൻ എന്ന കഥാപാത്രം തികച്ചും അബ്നോര്മല് ആയ പോലെയായി . ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു, ഈ കുട്ടിയെ കെട്ടിപ്പിടിച്ചുള്ള ക്ലോസ് അപ്പ് എടുക്കുമ്പോൾ മോഹൻലാലിന്റെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു.
ഞാൻ സഹായിയെ വിളിച്ച് ലാലിന് ഗ്ലിസറിൻ കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് മറുപടി നൽകി. ലാൽ ഗ്ലിസറിൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് നേരിട്ട് ചോദിച്ചപ്പോൾ ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല എന്ന് ലാലും പറഞ്ഞു, അത് എന്നെ ശെരിക്കും അമ്പരപ്പിച്ചിരുന്നു , ശരിക്കും ഭ്രാന്ത് പിടിക്കുമ്പോൾ പലരുടെയും കണ്ണിൽ ഈറനണിയുമെന്നാണ് പറയുന്നത്. ലാൽ ശെരിക്കും ആ ഒരു അവസ്ഥയിലേക്ക് തന്നെ മാറ്റിയെടുത്തിരുന്നു ,ഇതൊക്കെ അറിയാതെയാണ് സംഭവിക്കുന്നത് ,സിബി മലയിൽ പറഞ്ഞു നിർത്തി.








