അന്ന് ഞാൻ ആ സ്ത്രീയെ പേടിച്ചു ചെയ്തിരുന്നത് ഇത് – മുപ്പതു ദിവസമെടുത്തു അത് ഡബ്ബ് ചെയ്യാൻ – അനുഭവം പറഞ്ഞു മമ്മൂട്ടി

15

മലയാള സിനിമയിൽ ഏതു വേഷമാണ് ഇനി മമ്മൂട്ടി ചെയ്യാനുള്ളത് എന്ന് ചോദിക്കുന്നതാണ് എളുപ്പം. കാരണം അത്രത്തോളം മികച്ച കഥാപാത്രങ്ങളെ ഇതിനോടകം തന്നെ മമ്മൂട്ടി അവിസ്മരണീയമാക്കിയിട്ടുണ്ട്. ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടിപ്പിടിച്ച് അതിൽ പരീക്ഷണടിസ്ഥാനത്തിൽ അഭിനയിക്കാൻ മമ്മൂട്ടി കാണിക്കുന്ന മനസ്സ് പലപ്പോഴും എടുത്തു പറയുന്ന ഒന്നാണ്.

സിനിമയോടുള്ള അഭിനിവേശം ഒന്നുകൊണ്ട് മാത്രമാണ് മമ്മൂട്ടി ഇത്രത്തോളം പ്രാധാന്യം സിനിമയ്ക്ക് നൽകുന്നത്. അതുകൊണ്ടു തന്നെയാണ് വ്യത്യസ്തമായ വേഷങ്ങൾ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ കരയറിൽ തന്നെ വളരെയധികം വ്യത്യസ്തത നിറഞ്ഞ ഒരു കഥാപാത്രം ആയിരുന്നു അദ്ദേഹം അവതരിപ്പിച്ച അംബേദ്കർ എന്ന കഥാപാത്രം.

ADVERTISEMENTS
   

ഈ കഥാപാത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 30 ദിവസം കൊണ്ടാണ് ഈ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കിയത് എന്ന് മമ്മൂട്ടി പറയുന്നു. ഒരു സിനിമ അഭിനയിക്കാനുള്ള സമയമുണ്ട് എങ്കിലും അത്രയും സമയം എടുത്താണ് ആ സിനിമയുടെ ഡബ്ബിങ് എടുത്തത്.

 

അത്രയും ദിവസം എടുത്തതുകൊണ്ടാണ് ആ സിനിമയിൽ തന്റെ ഇംഗ്ലീഷ് ആ ഒരു കോലം എങ്കിലും ആയത്. ശരിക്കും ബ്രിട്ടീഷ് ക്വീന്‍സ്  ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സ്ത്രീയെ മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് തനിക്ക് ഇംഗ്ലീഷ് പഠിപ്പിക്കുവാൻ വേണ്ടി വച്ചിരുന്നു.

അവർ മൂന്നുമണി മുതൽ നാലുമണിവരെയുള്ള സമയമാണ് പഠിക്കാൻ പറയുന്നത്. ഞാനാണെങ്കിൽ ഒരു മൂന്നരയ്ക്ക് ചെന്നിട്ട് മൂന്നേ മുക്കാല്‍  ആകുമ്പോൾ തിരിച്ചുവരും പേടിച്ചിട്ട്. അവര് പറയുന്ന കടിച്ചാല്‍ പൊട്ടാത്ത ബ്രിട്ടിഷ് ഇംഗ്ലീഷ് എനിക്ക് വരില്ല. ആ കാലത്തൊക്കെ ഞാൻ പ്രസംഗിക്കുമ്പോൾ ഇംഗ്ലീഷിൽ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.? ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷ് ആണ് ഞാൻ സംസാരിക്കുന്നത്.

അതൊക്കെ പോയി പത്ത് പന്ത്രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ കയ്യിൽ നിന്നും കമ്പ്ലീറ്റ് പോയി. ഒരുപാട് ബുദ്ധിമുട്ടിയാണ് അംബേദ്കർ എന്ന ആ കഥാപാത്രത്തെ താൻ പൂർത്തീകരിച്ച് എടുത്തത് എന്നാണ് മമ്മൂട്ടി പറയുന്നത്.

അദ്ദേഹത്തിന്റെ കരിയറിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു കഥാപാത്രമായിരുന്നു അത്. ഇപ്പോഴും പ്രേക്ഷകർ ആ കഥാപാത്രത്തെ ഓർമ്മിക്കുകയും ചെയ്യുന്നുണ്ട്. ഒരു കഥാപാത്രത്തിന് വേണ്ടി എത്രത്തോളം കഷ്ടപ്പെടുവാനും മമ്മൂട്ടിയെ പോലെയുള്ള ഒരു നടൻ തയ്യാറാവാറുണ്ട്. ആ വേഷത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരവും മമ്മൂട്ടി നേടിയിരുന്നു.

ADVERTISEMENTS
Previous articleആ ഒരു സീൻ കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി – സുഭാഷ് പറഞ്ഞത്- ഒപ്പം ആ ഗുഹയെ കുറിച്ച് സിനിമ പറയാത്ത ചിലതും
Next articleആ അഭിമുഖത്തിൽ ഞാൻ പറഞ്ഞ ഒരു വലിയ തെറ്റ് തിരുത്തുന്നു- തുറന്നു പറഞ്ഞു ജീത്തു ജോസഫ്