കുഞ്ഞുണ്ടാകാൻ താമസിച്ചപ്പോൾ ആളുകളുടെ കുത്തുവാക്കുകളെ എങ്ങനെ നേരിട്ടു – കുഞ്ചാക്കോ ബോബൻ പറഞ്ഞ മറുപടി ഇങ്ങനെ.

0

മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ,കരിയറിലെ ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റാക്കി ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരം ഒരു പക്ഷേ കേരളത്തിലെ സുന്ദരിമാരുടെ മനസുകളിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു യുവനടനും അക്കാലത്തു ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ തന്റെ ചോക്ലേറ്റ് ഹീറോ പരിവേഷം അദ്ദേഹം മാറ്റി കൊണ്ടുവരികയാണ്. ടഫ് ആയിട്ടുള്ള റിയലിസ്റ്റിക് കഥാപാത്രങ്ങളെ ഏറ്റെടുത്ത കുഞ്ചാക്കോ ബോബന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ആരാധകരിൽ നിന്നും ഉണ്ടായിരിക്കുന്നത്.

മലയാള സിനിമയിലെ ജന്റിൽമാൻ എന്ന പരിവേഷമുള്ള നടൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ,യാതൊരു ദുശീലവുമില്ലാത്ത നടൻ വളരെ എളിമയോടെയും വിനയത്തോടും കൂടി മാത്രമേ കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നത് നാം കണ്ടിട്ടുണ്ടാകത്തുള്ളൂ. വലിയൊരു സിനിമ കുടുംബത്തിലെ പുതിയ തലമുറ താരമാണ് കുഞ്ചാക്കോ ബോബൻ. പ്രശസ്ത നിർമ്മാതാവും സംവിധായകനും ഒക്കെയായ കുഞ്ചാക്കോയുടെ ചെറു മകനാണ് കുഞ്ചാക്കോ ബോബൻ.

ADVERTISEMENTS
   

ന്നാൽ താൻ കേസുകൊട് എന്ന തന്റെ ചിത്രത്തിലൂടെ തന്നിൽ ഒരു മികച്ച നടൻ ഉണ്ട് എന്ന് അദ്ദേഹം തെളിയിച്ചിരുന്നു. 2005 ൽ തന്റെ ദീർഘ കാൽ കാമുകിയായ പ്രിയ ആൻഡ് സാമുവലിനെ ചാക്കോച്ചൻ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞു ദീർഘ കാലമായിട്ടും ഈ ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല 2019 ൽ ആണ് ഇവർക്ക് ഒരു മകൻ ജനിക്കുന്നത്. കുറച്ചു നാൾ മുമ്പ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പ്രോഗ്രാമിൽ കുഞ്ചാക്കോയോട് അവതാരകൻ ചോദിച്ചു ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്.

അവതാരകൻ ജോണി ലൂക്കാസ് കുഞ്ചാക്കോബോബനോട് വളരെ വ്യക്തിപരമായ ഒരു ചോദ്യമാണ് ചോദിച്ചത് അദ്ദേഹത്തിൻറെ ചോദ്യം ഇങ്ങനെയായിരുന്നു. നമ്മുടെ നാട്ടിലെ രീതി അനുസരിച്ച് ആരെങ്കിലും വിവാഹം കഴിച്ചാൽ കുട്ടികൾ ഉണ്ടാകാൻ താമസിച്ചാൽ അവർക്ക് ഇല്ലാത്ത വിഷമം ആണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ ഉള്ളത്.കുചകോ ബോബന് അങ്ങനെ ഒരു കുട്ടി ഉണ്ടാകാൻ താമസിച്ചപ്പോൾ ഈ സുഹൃത്തുക്കളുടെ ഇഷ്ടക്കാരുടെ ഈ നോവിക്കുന്ന സ്നേഹം എങ്ങനെ കൈകാര്യം ചെയ്തു. ഇതായിരുന്നു ആ ചോദ്യം .

അതിന് ചിരിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ മറുപടി പറഞ്ഞത്. “ആ ഒരു പ്രോസസ് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത് . അത് ളരെ വേദനാജനകമാണ്, വളരെ ഡിമാൻഡിങ് ആണ്. നമ്മൾ ആളുകൾക്ക് ഉപദ്രവം ചെയ്യുന്നില്ലെങ്കിൽ ദ്രോഹം ചെയ്യുന്നില്ലെങ്കിൽ നമുക്ക് നന്മ തന്നെ വരും എന്നുള്ളത് എന്റെ ഒരു തിയറി ആണ് . അങ്ങനെ ഒരു അണ്ഡയിങ് സ്പിരിറ്റ് എന്നിലുണ്ട്. അത് എൻറെ ഉള്ളിലുണ്ട്, അത് എവിടുന്ന് കിട്ടി എന്ന് എനിക്കറിയില്ല.

പിന്നെ എൻറെ ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചെറിയൊരു സന്തോഷം ഉണ്ടാകാറുണ്ട്. ഒരു നേരിയ പ്രതീക്ഷ ഉണ്ടാകും കാരണം ഇതെല്ലാം നൈമിഷികമാണ് ഒന്നും സ്ഥായിയല്ല, മാറ്റം മാത്രമാണ് സ്ഥായിയായുള്ളത്. ഞാൻ എപ്പോഴും വിചാരിക്കുന്നത് ‘ഒരു തുരങ്കത്തിന്റെ അങ്ങേയറ്റം എന്തായാലും ഒരു വെളിച്ച ഉണ്ടാകും എന്നാണ്. അതാണ്‌ ജീവിതതിലെ പ്രതിസന്ധികളെ നേരിടാൻ ധൈര്യംനൽകുന്നത്. ചാക്കോച്ചൻ പറയുന്നു.

ADVERTISEMENTS