എന്നെ ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്ന കാര്യങ്ങളാണ് രാഹുൽ ഈശ്വർ ചെയ്യുന്നത് – അയാൾ മാപ്പർഹിക്കുന്നില്ല തുറന്ന കത്തുമായി ഹണി റോസ്.

232

നടി ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂർ നടത്തിയ അശ്ലീല പരാമർശങ്ങളും അതിനെ തുടർന്നുണ്ടായ അറസ്റ്റും ഇപ്പോൾ ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുകയും അദ്ദേഹം ജയിലിൽ ആവുകയും ചെയ്യുന്ന വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. ഇപ്പോൾസാമൂഹിക നിരീക്ഷകൻ എന്ന ലേബൽ ചാനൽ ചർച്ചകളിൽ വന്ന ഇരുവശവും സംസാരിച്ചു പതുക്കെ പതുക്കെ സ്ത്രീകൾക്ക് എതിരായ പക്ഷത്തേക്ക് ചായുന്ന നിലപാടുകളാണ് പലപ്പോഴും രാഹുൽ ഈശ്വർ എന്ന വ്യക്തി എടുത്തു കൊണ്ടിരിക്കുന്നത്. ചാനൽ ചർച്ചകൾ ഉൾപ്പെടെ രാഹുൽ ഈശ്വർ ഹണി റോസിന്റെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ആദ്യം ഹണി റോസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതോടൊപ്പം അവരുടെ വസ്ത്രധാരണത്തെ പുരോഗമന സമൂഹത്തിന് ചേരാത്ത രീതിയിൽ അപമാനിക്കുകയുംവിമർശിക്കുകയും ചെയ്യുന്ന നിലപാടുകളാണ് രാഹുലിശ കൈക്കൊള്ളുന്നത്.

ചാനൽ ചർച്ചയിൽ രാഹുൽ ഈശ്വർ നടത്തിയ പ്രസ്താവനകൾ എല്ലാം വലിയ വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തുടർച്ചയായി ചാനൽ പരിപാടികൾ വന്നിരുന്ന തന്റെ വസ്ത്ര ധാരണത്തെ ഓഡിറ്റ് ചെയ്യുകയും മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്ന ആക്ഷേപിച്ചുകൊണ്ട് രാഹുൽ ഈശ്വറിനെതിരെ തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഹണി റോസ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പുകളിലൂടെയാണ് ഹണി റോസ് തൻറെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ADVERTISEMENTS
   
READ NOW  നടി സുകന്യയെ കുറിച്ച് സാക്ഷാൽ വീരപ്പൻ പറഞ്ഞ അപവാദത്തിന് 18 വര്ഷങ്ങള്ക്കു ശേഷം കോടതി വിധിച്ചത് 10 ലക്ഷം രൂപ .സംഭവം ഇങ്ങനെ

ഈ വിഷയത്തെക്കുറിച്ച് ഹണി റോസ് പറയുന്നത് ഇങ്ങനെ…

രാഹുൽ ഈശ്വരന്റെ ഇപ്പോഴത്തെ നിലപാടുകളും പ്രവർത്തിയും കാരണം താനും തൻറെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് കുറിപ്പിൽ പറയുന്നത്. പൊതുവിധത്തിൽ പകൽപോലെ വ്യക്തമായി തുണയ്‌ക്കെതിരെ നടന്ന അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി കൊടുത്തതും തന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസും ഭരണ സംവിധാനങ്ങളും മനസ്സിലാക്കിയാണ് അറസ്റ്റ് ചെയ്യുകയും കോടതി അയാളെ റിമാൻഡ് ചെയ്യുകയും ചെയ്തതെന്നും ഹണി റോസ് കുറിപ്പിൽ പറയുന്നു . ബാധിക്കപ്പെട്ട ആൾ എന്ന നിലയിൽ പരാതി കൊടുക്കുക എന്നതാണ് താൻ ചെയ്യേണ്ട കാര്യമെന്നും ബാക്കിയുള്ളത് കോടതിയും ഭരണകൂടമാണ് ചെയ്തതെന്നും ഹണി റോസ് പറയുന്നു.

താൻ ഒരു പരാതി കൊടുത്തപ്പോൾ അതിൻറെ ഗൗരവം ചോർത്തി കളയാനും ജനങ്ങളെ തനിക്കെതിരെ തിരിക്കാനും എന്ന് ഉദ്ദേശത്തോടെയാണ് ഓർഗനൈസ്ഡ് ആയിട്ടുള്ള ഒരു ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വർ ചെയ്യുന്നത് എന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഒരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും പിന്നെ ഒരാളുടെ സ്വകാര്യതയും വ്യക്തിത്വവും പരിഗണിച്ച് അവർക്ക് എന്ത് ധരിക്കണം എന്നുള്ളത് തീരുമാനിക്കാം എന്നുള്ളതും ഭരണഘടന അനുവദിക്കുന്ന കാര്യമാണെന്നും എങ്ങനെ വസ്ത്രം ധരിക്കണം ഏതുതരത്തിൽ ധരിക്കണം എന്നുള്ളതിന് പ്രത്യേകിച്ച് നിയമങ്ങളോ നിബന്ധനകളോ ഭരണഘടന വെച്ചിട്ടില്ലെന്നും ഹണി റോസ് തന്റെ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

READ NOW  അഭിനയിച്ച കാലത്തൊക്കെ ഗോസിപ്പുകൾക്ക് ഇടനൽകാതെ അസിന്റെ അച്ഛൻ മാധ്യമപ്രവർത്തകരോട് ഇടപെട്ടിരുന്നത് ഇങ്ങനെ

ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ഓരോ വ്യക്തിക്കും ഇന്ത്യൻ ഭരണഘടന അനുശാസിക്കുമ്പോൾ ത തനിക്കും തന്റെ മൗലിക അവകാശങ്ങൾക്കും നിയന്ത്രണ ഏർപ്പെടുത്താനും പൊതുസമൂഹം തനിക്കെതിരെ തിരിയാനും തന്നെ സോഷ്യൽ ഇടങ്ങളിൽ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ശ്രമഫലമായി തനിക്ക് നിരവധി ഭീഷണികളും തൊഴിൽ നിഷേധ ഭീഷണികളും അപായ ഭീഷണികളും അശ്ലീല ദ്വയാർത്ഥ അപമാനം കുറുപ്പുകളും വരുന്നുണ്ടെന്നും ഇത്തരത്തിലുള്ള സൈബർ ബുള്ളിയിങ്ങിന്റെ പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണ് എന്നും; കോടതിയിൽ ഇരിക്കുന്ന ഒരു കേസിന്റെ പ്രധാന പരാതിക്കാരിയായ തന്നെ കടുത്ത മാനസി ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ട് ആത്മഹത്യയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ആണ് രാഹുൽ ഈശ്വരൻ നടത്തുന്നത് എന്നും ഹണി റോസ് തന്റെ കുറുപ്പിൽ പറയുന്നു.

രാഹുൽ ഈശ്വരനെ പോലെ ഉള്ളവർ കാരണം ഇഇത്തരത്തിലുള്ള ദുരവസ്ഥകൾ നേരിടുന്ന പെൺകുട്ടികൾ മേലിൽ പരാതി കൊടുക്കാൻ മടിക്കുമെന്നും അത്തരത്തിൽ പരാതികളും ആയി വരുന്നവരെ ഇത്തരത്തിൽ സംഘം ചേർന്ന് സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കാൻ നേതൃത്വം കൊടുക്കുന്ന മനോഭാവമാണ് രാഹുൽ ഈശ്വറിനു ഉള്ളത്.രാഹുൽ ഈശ്വർ പിന്തുണയ്ക്കുന്ന താൻ പരാതി കൊടുത്ത വ്യക്തിയുടെ പിആർ ടീമും തനിക്കെതിരെ നടത്തുന്നത് സംഘം ചേർന്നുള്ള ക്രിമിനൽ പ്രവർത്തനങ്ങളാണ് എന്നും ഇതെല്ലാം അതിൻറെ ഭാഗമാണെന്നും ഹണി റോസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരത്തിലുള്ള ഭീഷണികളെ വെല്ലുവിളികളെയുംതോഷി നിഷേധ ഭീഷണികളും സോഷ്യൽ മീഡിയ വഴിയും നത്തല്ലാതെ നേരിട്ടും വരുന്ന എല്ലാ ഭീഷണികൾക്കും ആഹ്വാനം സംഘടിപ്പിക്കുന്ന രാഹുൽ ഈശ്വറിനെതിരെ താൻ നിയമനടപടി സ്വീകരിക്കുകയാണെന്ന് ഹണി റോസ് തൻറെ കുറുപ്പിൽ പറയുന്നു

READ NOW  ആടുജീവിതം സിനിമ കണ്ട സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകൾ കേട്ടോ
ADVERTISEMENTS