ആ സിനിമ ദുൽഖറിനെ വച്ച് ചെയ്യാനായിരുന്നു പക്ഷേ ഒടുവിൽ ഉണ്ണി മുകുന്ദൻ ചെയ്തു – മമ്മൂട്ടിയോട് പറഞ്ഞപ്പോൾ തൻ ചെയ്യാമെന്നു പറഞ്ഞു.

6130

സിനിമയിൽ ജീവനുതുല്യം സ്നേഹിക്കുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി. താനൊരു ആഗ്രഹ നടൻ ആണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു സാമ്രാജ്യം. അലക്സാണ്ടർ എന്ന അധോലോക നായകനെ അവിസ്മരണീയമാക്കിയ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരമാണ്. പിന്നീട് ആ ചിത്രത്തിൽ ഒരു രണ്ടാം ഭാഗം ഒരുക്കാൻ ദുൽഖറിനെയും മമ്മൂട്ടിയെയും സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണത്തെക്കുറിച്ച് പറയുകയായിരുന്നുസംവിധായകനായ ശരത് ബേബി മാത്യു.

നിർമ്മാതാവായ അജ്മൽ ഹസൻ സാമ്രാജ്യരണ്ടാം ഭാഗം ഒരുക്കാൻ ദുൽഖറിനെ സമീപിച്ചിരുന്നു എങ്കിലും ആ വിഷയത്തെക്കുറിച്ച് അച്ഛനോട് സംസാരിക്കാൻ ആയിരുന്നു ദുൽഖർ പറഞ്ഞത്. കാരണം മമ്മൂട്ടി അസ്മരണീയമായ കഥാപാത്രമാണ് സാമ്രാജ്യത്തിലെ അലക്സാണ്ടർ. രണ്ടാം ഭാഗം ഒരുക്കണമെങ്കിൽ അദ്ദേഹത്തോട് സംസാരിക്കണമെന്ന് ആ ചിത്രത്തിൽ ദുൽഖറിനെ അഭിനയിപ്പിക്കാനാണ് നിർമാതാവ് താൽപര്യം കാണിച്ചത്. സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായി മമ്മൂട്ടിയുടെ മകനായി ദുൽഖർ എത്തുന്നത് ആയിരുന്നു ചിത്രത്തിൻറെ അണിയറ പ്രവർത്തകരുടെ ആഗ്രഹം.

ADVERTISEMENTS
   

പിന്നീട് ആ ചിത്രത്തിൻറെ നിർമാതാവ് അജ്മൽ ആ ചിത്രത്തിലെ കഥ പറയാനായി മമ്മൂട്ടിയെ കാണുകയായിരുന്നു. ഒന്നര വർഷത്തോളം മമ്മൂട്ടി അദ്ദേഹത്തെ നടത്തിച്ചു എന്നാണ് സംവിധായകൻ ബേബി മാത്യു പറയുന്നത്. ദുൽഖറിനോട് കണ്ട് സംസാരിച്ചപ്പോൾ അച്ഛനോട് പറയാനാണ് പറയുന്നത്. അച്ഛൻ പറയാം എന്ന് പറയുന്നതല്ലാതെ കഥ കേൾക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞത് എന്നുടെ വർ അന്ന് ദുൽഖറിനോട് പറഞ്ഞത്. ഒടുവിൽ ഒന്നര വർഷം കഴിഞ്ഞപ്പോൾ മമ്മൂട്ടി കഥ കേട്ടു. കഥ കേട്ട് കഴിഞ്ഞപ്പോൾ മമ്മൂട്ടി പറഞ്ഞു അത് ഞാൻ തന്നെ അഭിനയിക്കാം അവൻ അഭിനയിച്ചാൽ ശരിയാകില്ല എന്ന്.

പക്ഷേ ചിത്രത്തിന് അണിയറ പ്രവർത്തകർക്ക് ദുൽഖർ ചെയ്യുന്നതാണ് താല്പര്യം. മമ്മൂട്ടി ചെയ്താൽ ശരിയാകില്ല കാരണം ആ ചിത്രത്തിൽ മമ്മൂട്ടിയുടെ എട്ടു വയസ്സുള്ള മകനാണ് ഈ സിനിമയിലെ നായകൻ. അങ്ങനെ ആ ചിത്രം ചെയ്യാൻ വേണ്ടി അണിയറ പ്രവർത്തകർ പിന്നീട് ഉണ്ണി മുകുന്ദനെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം സാമ്രാജ്യം 2 സൺ ഓഫ് അലക്സാണ്ടർ എന്ന പേരിൽ ഉണ്ണി മുകുന്ദൻ നായകനാക്കിക്കൊണ്ട് ആ ചിത്രം പുറത്തിറങ്ങിയത്.

മമ്മൂട്ടി എന്തുകൊണ്ട് പിന്നെ ആ ചിത്രം ചെയ്തില്ല എന്ന ചോദ്യത്തിന് കക്ഷി അഭിനയിച്ചാൽ ശരിയാകില്ല എന്നും പക്ഷേ തങ്ങൾ ആഗ്രഹിച്ച ദുൽഖറിനെ ആയിരുന്നു. മമ്മൂട്ടി അങ്ങനെ അഭിനയിക്കാം എന്ന് പറഞ്ഞാൽ പിന്നെ ദുൽഖർ അഭിനയിക്കില്ലല്ലോ. അതുകൊണ്ട് മമ്മൂട്ടിയെ ഒഴിവാക്കി തങ്ങൾ പിന്നെ ഉണ്ണിമുകുന്ദനിലേക്ക് പോവുകയായിരുന്നു എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞതെന്ന് സംവിധായകൻ പറയുന്നു.

സാമ്രാജ്യം 2 സൺ ഓഫ് അലക്സാണ്ടർ വലിയ പരാജയമായിരുന്നു. ഉണ്ണിമുകുന്ദൻ ആയാലും ആ സിനിമ വലിയ വിജയം ആയേനെ. പക്ഷേ ആ ചിത്രം ഇറങ്ങി മൂന്നുവർഷം ശേഷമാണ് റിലീസ് ആയതെന്ന്. അതാണ് ആ സിനിമയുടെ തകർച്ചയ്ക്ക് കാരണമൊന്നും ഈ സംവിധായകൻ പറയുന്നു. തമിഴ് സംവിധായകൻ പേരരസാണ് സാമ്രാജ്യം 2 സൺ ഓഫ് അലക്സാണ്ടർ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.

ADVERTISEMENTS
Previous articleഎന്തുകൊണ്ട് സൽമാനെ താൻ കെട്ടിപിടിക്കില്ല -ഷാരൂഖ് പറഞ്ഞ കാരണം – ഒപ്പം സൗഹൃദങ്ങൾക്കിടയിലുള്ള പ്രശ്നങ്ങളെ കുറിച്ചും ഷാരൂഖ് പറഞ്ഞത്
Next articleസഫാരി ചാനൽ അടച്ചുപൂട്ടാൻ പോവുകയാണോ? സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി ഇങ്ങനെ.