തൊമ്മനും മക്കളിലും ആദ്യ നായകൻ പൃഥ്‌വിയും ജയസൂര്യയും -തൊമ്മനായി ലാലും – മമ്മൂട്ടിയിലേക്കെത്തിയത് ഇങ്ങനെ – ബെന്നി പി നായരമ്പലം

730

ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി നായരമ്പലം കഥയും തിരക്കഥയും ഒരുക്കി ലാൽ നിർമ്മിചു മമ്മൂട്ടി, ലാൽ, രാജൻ പി ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് തൊമ്മനും മക്കളും. ബോക്സ് ഓഫീസിൽ വലിയ ഹിറ്റായി മാറിയ ഈ ചിത്രം പ്രേക്ഷകരുടെ പ്രിയങ്കര ചിത്രം കൂടിയാണ്. ആക്ഷനും കോമഡിയും ഇടകലർന്ന ഈ ചിത്രം ആദ്യം മമ്മൂട്ടിയെ നായകനാക്കി അല്ലായിരുന്നു പ്ലാൻ ചെയ്തത്. മമ്മൂട്ടി പിന്നീട് ആ കഥാപാത്രത്തിലേക്ക് എത്തുകയായിരുന്നു എന്നത് വ്യക്തമാക്കുകയാണ് സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ എഴുത്തുകാരനായ ബെന്നി പി നായരമ്പലം.

ആ സംഭവം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. കല്യാണരാമന് ശേഷം പുതിയൊരു സിനിമ ചെയ്യുന്ന പ്ലാനായി താനും ലാലും പലയിടങ്ങളിൽ പോയി. പക്ഷേ ഒരു കഥ ഒരിതിരിഞ്ഞു വരുന്നില്ല. ഒടുവിൽ ദിവസങ്ങളുടെ ചർച്ചകളും ആലോചനകൾക്ക് ശേഷമാണ് മൂന്ന് കള്ളന്മാരുടെ കഥ പറയുന്ന ഒരു സിനിമ തങ്ങൾ പ്ലാൻ ചെയ്തത്. അതിൽ ആദ്യം തൊമ്മനായി തന്റെ മനസ്സിൽ ഉണ്ടായിരുന്നത് ലാൽ ആയിരുന്നു. മക്കളായി നടൻ പൃഥ്വിരാജും ജയസൂര്യയും. അങ്ങനെ ഏകദേശം കാര്യങ്ങളെല്ലാം പ്ലാൻ ചെയ്തു പൃഥ്വിരാജിനെയും വിളിച്ച് കാര്യങ്ങൾ പറഞ്ഞു. കഥ കേട്ടപ്പോൾ പൃഥ്വിരാജിന് വലിയ താല്പര്യമായി ഇത്തരത്തിൽ ഒരു കഥ തൻ ചെയ്തിട്ടില്ലെന്നും കോമഡി എല്ലാം നന്നായി വർക്ക്ഔട്ട് ആയി എന്നും വളരെ ആവേശത്തോടെ പൃഥ്‌വി പറഞ്ഞിരുന്നു.

ADVERTISEMENTS
   

എന്നാൽ ആ സമയത്ത് പൃഥ്വിരാജിന്റെ ഒരു തമിഴ് ചിത്രം അതും മണിരത്നം സംവിധായകൻ ആകുന്ന ആ ചിത്രത്തിൻറെ ഡേറ്റ്മായി ചിലപ്പോൾ ഇതിനെ ക്ലാഷ് ഉണ്ടായേക്കാം എന്നും അതുകൊണ്ടുതന്നെ ആ കാര്യം അവരോട് ഒന്ന് സംസാരിച്ചിട്ട് നമുക്ക് ഫൈനലൈസ് ചെയ്യാം എന്നും പൃഥ്‌വി പറഞ്ഞിരുന്നു
എന്നാൽ ആ തമിഴ് ചിത്രത്തിൻറെ ഡേറ്റ് തങ്ങളുടെ ചിത്രത്തിന് ഡേറ്റ്മായി ക്ലാസ്സ് ആവുകയായിരുന്നു. ആ വിവരം പൃഥ്വിരാജ് തങ്ങളെ വിളിച്ചു പറഞ്ഞിരുന്നു തങ്ങൾക്കും ഷൂട്ടിംഗ് മാറ്റിവെക്കാൻ പറ്റാത്ത സമയമായിരുന്നു. കാരണം റിലീസ് തീയതി അപ്പോൾ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ അവസാനം മനസ്സില്ല മനസ്സോടെ പൃഥ്വിരാജ് ആ പ്രോജക്ടിൽ നിന്നും പിന്മാറുകയായിരുന്നു.

അതിനുശേഷമാണ് പൃഥ്വിരാജിന്റെ റോളിൽ ആരെ അഭിനയിപ്പിക്കും എന്ന ആശങ്ക വന്നത്. ജയസൂര്യയ്ക്ക് ഒപ്പം ചേർന്നുനിൽക്കുന്ന ഒരു കഥാപാത്രം ആര് എന്ന ആലോചനയുണ്ടായി. പിന്നീട് ലാൽ തന്നെ പറഞ്ഞു നമുക്കത് മമ്മൂക്കയെക്കൊണ്ട് ചെയ്യിപ്പിച്ചാലോ. തനിക്കത് ഞെട്ടിക്കുന്ന ഒരു അനുഭവമായിരുന്നു. കാരണം അതുവരെയുള്ളത് മമ്മൂക്കയെ പോലെ ഒരു മഹാ നടനു വേണ്ടി ഒരു കഥ എഴുതാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടില്ല. തനിക്കുള്ള ആശങ്ക ആ കഥാപാത്രത്തിൽ മമ്മൂക്ക അഭിനയിക്കുമോ? കാരണം തൊമ്മനാണ് പ്രാധാന്യം കൂടുതലുള്ളത് എന്ന് അത് ലാലേട്ടനോട് തുറന്നു പറഞ്ഞു.

അപ്പോൾ ലാൽ പറഞ്ഞത് നമുക്ക് മമ്മൂക്കയുടെ കഥാപാത്രത്തിന് അല്പം പ്രാധാന്യം കൊടുത്തു കൊണ്ട് അഡ്ജസ്റ്റ് ചെയ്താൽ മതിയെന്ന്. തങ്ങൾ ഈ കഥ ചെന്ന് മമ്മൂക്കയോട് പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു ഇത് പൃഥ്വിരാജ് അഭിനയിക്കാൻ ഇരുന്നതല്ലേ എന്ന്. പൃഥ്വിരാജിനു ആ ഡേറ്റിൽ തമിഴ് സിനിമ ഉണ്ട് അതുകൊണ്ട് പൃഥ്വിരാജ് പിന്മാറി എന്ന് പറഞ്ഞു. അങ്ങനെ കഥ കേട്ട് കഴിഞ്ഞപ്പോൾ നമ്മുക്ക് അത് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. അപ്പോൾ ഉണ്ടായ ഒരു ആശങ്ക താൻ കോമഡി ചെയ്താൽ ശെരിയാവുമോ എന്ന് മമ്മൂക്കയ്ക്ക് ഒരു ആശങ്ക . അത് കോമഡി എന്നുള്ള രീതിയിൽ ചിന്തിക്കേണ്ട ആ കഥാപാത്രത്തിന്റെ വിവരമില്ലായ്മയാണ് കോമഡിയായി മാറുന്നത് എന്ന് പറഞ്ഞാണ് ഞങ്ങൾ മമ്മൂക്കയെ ഓക്കേ ആക്കിയത്.

പിന്നെ ഉണ്ടായ ഒരു ആശങ്ക മമ്മൂക്ക മൂത്തവനായി വരുമ്പോൾ ഇളയവനായ ജയസൂര്യ ശരിയാവുകയില്ല അതോടൊപ്പം അച്ഛൻ തൊമ്മനായി ലാൽ ആയാൽ ശരിയാവില്ല. അങ്ങനെ ഈ രണ്ടു കാസ്റ്റിംഗ് മാറ്റേണ്ട അവസ്ഥയുണ്ടായി. അപ്പോൾ ലാലേട്ടൻ മമ്മൂക്കയുടെ കൂടെയുള്ള സത്യനായും മമ്മൂക്ക ശിവനായി അഭിനയിക്കാൻ തീരുമാനിച്ചു . അപ്പോൾ അച്ഛൻ തൊമ്മന്റെ കഥാപാത്രത്തിൽ വേറെ ആര് എന്ന സംശയമുണ്ടായി. തൊമ്മൻ എന്ന ടൈറ്റിൽ റോൾ ചെയ്യാൻ പിന്നീട് തങ്ങളുടെ മനസ്സിൽ ആദ്യം ചിന്ത ഉണ്ടായത് ഇന്നസെൻറ് ആണ്. എന്നാൽ അദ്ദേഹത്തിന് ആ ഡേറ്റ് പറ്റാതെയായി. അതിനുശേഷം തങ്ങൾ ജഗതി ശ്രീകുമാറിനെ ചിന്തിച്ചു. അദ്ദേഹത്തിനും ആ ഡേറ്റിൽ വേറെ സിനിമ ഉണ്ടായിരുന്നു. അതിനുശേഷം തങ്ങളുടെ ചിന്ത നെടുമുടി വേണുവിലേക്ക് പോയി. അവിടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. അദ്ദേഹവും മറ്റു സിനിമ തിരക്കുകളായിരുന്നു.

പിന്നീടാണ് തങ്ങൾ ആ കഥാപാത്രത്തിന് രാജൻ പി ദേവിനെ കുറിച്ച് ചിന്തിക്കുന്നത്. തനിക്ക് രാജേട്ടനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ വിളിച്ചു സംസാരിച്ചപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി. കാരണം മമ്മൂക്കയുടെ കൂടെ സിനിമയിൽ ടൈറ്റിൽ റോളായി ചിത്രത്തിൽ മുഴുനീള ഉള്ള ഒരു കഥാപാത്രമാണ്. അങ്ങനെയാണ് തൊമ്മനും മക്കളിലും അദ്ദേഹം എത്തുന്നത് ആ കഥാപാത്രം അദ്ദേഹം വളരെ മികവോടെ ചെയ്യുകയും സിനിമ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.

ADVERTISEMENTS