ഇന്ത്യൻ സിനിമയിലെ ഒരു കാലത്തെ സ്വപ്ന സുന്ദരിയാണ് ഹേമമാലിനി. ഡ്രീം ഗേൾ എന്ന് വിളിക്കപ്പെടുന്ന ഹേമ മാലിനി 70 കളിലും 80 കളിലും ഇന്ത്യൻ സിനിമ അടക്കി ഭരിച്ച നടിയാണ്, അക്കാലത്തെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന നടിമാരിൽ ഒരാളായിരുന്നു. ഒരു അഭിമുഖത്തിൽ, മുൻകാല നടി തന്റെ കരിയറിന്റെ ആദ്യ നാളുകളിൽ താൻ നേരിട്ട ഒരു മോശം സംഭവം അനുസ്മരിച്ചു. സീനത്ത് അമന്റെ ഹിറ്റ് ചിത്രങ്ങളിലൊന്ന് രാജ് കപൂർ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ താൻ അത് നിരസിച്ചതായും അവർ വെളിപ്പെടുത്തി.
സെറ്റിൽ നടന്ന അസ്വസ്ഥതയുണ്ടാക്കിയ സംഭവം
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആണ് , മുതിർന്ന നടിയും ഇപ്പോൾ എംപിയുമായ ഹേമമാലിനി മുൻപൊരിക്കൽ ഒരു സിനിമയ്ക്കായി ഒരു രംഗം ചിത്രീകരിക്കുമ്പോൾ തോളിൽ നിന്ന് സാരി കുത്തി വച്ചിരുന്ന പിൻ നീക്കം ചെയ്യാൻ ഒരു സംവിധായകൻ ആഗ്രഹിച്ചതായും പിന്നീട് നടന്ന സംഭവങ്ങളും ഓർത്തു പറഞ്ഞത് .
സംവിധയകന്റെ ആ ആവശ്യം തന്നെ ആശയക്കുഴപ്പത്തിലാക്കി. “അദ്ദേഹത്തിന് ഒരു പ്രത്യേക രീതിയിലുള്ള ഒരു സീൻ ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സാരി അഴിഞ്ഞു വീഴാതിരിക്കാൻ ഞാൻ എപ്പോഴും ഒരു പിൻ കുത്തി വാക്കാറുണ്ടായിരുന്നു , പക്ഷേ അയാൾക്ക് അത് പിൻ കുത്തി വയ്ക്കാതെ ആ വേഷം ചെയ്യാൻ അത്യധികം താൽപ്പര്യമുണ്ടായിരുന്നു. താഴേക്ക് കുനിയുന്ന ഒരു രംഗമാണ് അത് ,ഞാൻ പറഞ്ഞു, ‘സാരി നിച്ചെ ഗിർ ജായേഗി (സാരി താഴേക്ക് അഴിഞ്ഞു വീഴുമെന്നു ‘ . അതിന് അയാൾ പറഞ്ഞ മറുപടി , അതാണ് ഞങ്ങൾക്ക് വേണ്ടത്.”എന്നാണ്. അന്ന് പക്ഷേ താൻ അത് അംഗീകരിച്ചില്ല എന്ന് നടി പറയുന്നു.
ആ കാലത്തു ഒരു വേഷം നിരസിക്കുന്നതിനെക്കുറിച്ചും സമകാലികരുമായി മത്സരിക്കുന്നതിനെക്കുറിച്ചും നടി സംസാരിച്ചു. സീനത്ത് അമൻ അഭിനയിച്ച സത്യം ശിവം സുന്ദരം എന്ന ചിത്രം തനിക്ക് ആദ്യം ഓഫർ ചെയ്തതാണ് എന്ന് അവർ പറഞ്ഞു. താൻ അത്തരം സിനിമ ചെയ്യില്ലെന്ന് അറിഞ്ഞിട്ടും രാജ് കപൂർ തനിക്ക് സിനിമ വാഗ്ദാനം ചെയ്തതായി അവർ പരാമർശിച്ചു. അദ്ദേഹവുമായുള്ള സംഭാഷണം അനുസ്മരിച്ചുകൊണ്ട് നടി പറഞ്ഞു,
“ഇത് നിങ്ങൾ ചെയ്യുന്ന താരത്തിലൊരു ചിത്രമല്ല എന്നെനിക്കറിയാം എങ്കിലും നിങ്ങൾ ഇത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് അന്ന് അദ്ദേഹം പറഞ്ഞത് , പക്ഷേ തന്റെ അരികിൽ ഇരുന്ന അമ്മ ഇത് കേട്ട് വേണ്ട അനുവദിക്കില്ല എന്ന രീതിയിൽ തലയാട്ടിക്കൊണ്ടു പറഞ്ഞു “അവൾ (ഹേമ മാലിനി) അത്തരം സിനിമകൾ ചെയ്യില്ല എന്ന്.
1960-കളിൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഹേമമാലിനി അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ നൂറിലധികം സിനിമകളുടെ ഭാഗമായിരുന്നു. 2004 ലാണ് അവർ ഭാരതീയ ജനതാ പാർട്ടിയിലൂടെ ഔദ്യോഗികമായി രാഷ്ട്രീയത്തിൽ ചേരുന്നത്, നിലവിൽ മഥുര നിയോജക മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭ അംഗമായി പ്രവർത്തിക്കുന്നു.