മുൻ കാമുകനെയോ കാമുകിയെയോ സ്വപ്നം കണ്ട് ഞെട്ടിയുണരാറുണ്ടോ? കുറ്റബോധം വേണ്ട, മനശാസ്ത്രം പറയുന്നത് ഇതാണ്!

1

നിങ്ങളുടെ പങ്കാളി തൊട്ടടുത്ത് ശാന്തമായി ഉറങ്ങുമ്പോൾ, നിങ്ങൾ മുൻ കാമുകിയെയോ കാമുകനെയോ അല്ലെങ്കിൽ ഓഫീസിലെ ഏതെങ്കിലും സഹപ്രവർത്തകനെയോ സ്വപ്നം കണ്ട് കുറ്റബോധത്തോടെ ഞെട്ടിയുണർന്നിട്ടുണ്ടോ? ഉറക്കമുണർന്നയുടനെ, “എന്തുകൊണ്ടാണ് ഞാൻ അങ്ങനെയൊരു സ്വപ്നം കണ്ടത്? എനിക്ക് എന്റെ പങ്കാളിയോട് ആത്മാർത്ഥത ഇല്ലേ?” എന്നൊക്കെയുള്ള ചിന്തകൾ നിങ്ങളെ അലട്ടിയിട്ടുണ്ടാകാം. എന്നാൽ കേട്ടോളൂ, ഈ അനുഭവത്തിലൂടെ കടന്നുപോകുന്നത് നിങ്ങൾ മാത്രമല്ല. ലൈംഗിക സ്വപ്നങ്ങൾ (Sex dreams) തികച്ചും സ്വാഭാവികമാണെന്നും, അതിൽ കുറ്റബോധം തോന്നേണ്ടതില്ലെന്നുമാണ് മനശാസ്ത്രവിദഗ്ധർ വ്യക്തമാക്കുന്നത്.

കണക്കുകൾ പറയുന്നത് എന്ത്?

‘സൈക്കോളജി ടുഡേ’യുടെ (Psychology Today) റിപ്പോർട്ടുകൾ പ്രകാരം, സ്ത്രീകളുടെ സ്വപ്നങ്ങളിൽ 8 ശതമാനവും പുരുഷന്മാരുടെ സ്വപ്നങ്ങളിൽ 12 ശതമാനവും ലൈംഗിക സ്വഭാവമുള്ളവയാണ്. പകൽ സമയങ്ങളിൽ ലൈംഗികതയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നവരും അതിനായി സമയം ചിലവഴിക്കുന്നവരുമാണ് കൂടുതലായും ഇത്തരം സ്വപ്നങ്ങൾ കാണാറുള്ളത്. 2021-ൽ നടന്ന ഒരു പഠനം ഞെട്ടിക്കുന്ന മറ്റൊരു സത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്; ലൈംഗിക സ്വപ്നങ്ങൾ കാണുന്നവരിൽ വെറും 14 ശതമാനം ആളുകൾ മാത്രമേ സ്വന്തം പങ്കാളിയെ സ്വപ്നങ്ങളിൽ കാണാറുള്ളൂ! അതായത്, ഭൂരിഭാഗം ആളുകളുടെയും ഇത്തരം സ്വപ്നങ്ങളിലെ നായകൻ അല്ലെങ്കിൽ നായിക നിലവിലെ പങ്കാളിയായിരിക്കില്ല.

ADVERTISEMENTS
READ NOW  ഭർത്താവിനും ഭാര്യയ്ക്കുമിടയിലേക്ക് 'കാമുകി' എത്തി, പിന്നെ സംഭവിച്ചത്...; 2026-ൽ വൈറലായി ഒരു 'ത്രപ്പിൾ'(മൂന്നു പേരൊന്നിച്ചു പ്രണയം പങ്കിടുക ) ജീവിതം!

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

നമ്മുടെ ഉറക്കത്തിന്റെ ‘ആർ.ഇ.എം സ്ലീപ്പ്’ (REM Sleep – Rapid Eye Movement) ഘട്ടത്തിലാണ് ഇത്തരം വ്യക്തവും വൈകാരികമായി തീവ്രവുമായ സ്വപ്നങ്ങൾ ഉണ്ടാകുന്നതെന്ന് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ബോർബാല റോസ്നിക് (Borbála Rozsnyik) വിശദീകരിക്കുന്നു. പകൽ സമയത്തെ ഓർമ്മകളെയും വികാരങ്ങളെയും നമ്മുടെ തലച്ചോറ് വിശകലനം ചെയ്യുന്നത് ഈ ഉറക്കത്തിലാണ്. ഇതേ സമയത്ത് തന്നെ ശരീരത്തിൽ ലൈം#ഗിക ഹോർമോണുകളുടെ ഉൽപാദനം വർദ്ധിക്കുകയും, ജനനേന്ദ്രിയങ്ങളിലേക്കുള്ള രക്തയോട്ടം കൂടുകയും ശാരീരികമായ ഉത്തേജനം സംഭവിക്കുകയും ചെയ്യുന്നു. ഈ ശാരീരിക മാറ്റങ്ങളാണ് പലപ്പോഴും ലൈം#ഗിക സ്വപ്നങ്ങളായി പരിണമിക്കുന്നത്.

മുൻ പങ്കാളിയെ സ്വപ്നം കണ്ടാൽ അതിനർത്ഥം ഇപ്പോഴും പ്രണയമുണ്ടെന്നാണോ?

ഒരിക്കലുമല്ല. പഴയ പ്രണയത്തെ നിങ്ങൾ ഇപ്പോഴും മനസ്സിലിട്ട് നടക്കുകയാണെന്ന് ഇതിനർത്ഥമില്ല. മറിച്ച്, നിങ്ങളുടെ ഉപബോധമനസ്സിൽ ഇനിയും പരിഹരിക്കപ്പെടാത്ത ചില വൈകാരിക പ്രശ്നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ആ പഴയ ബന്ധത്തിൽ നിങ്ങൾക്കുണ്ടായ ഭയം, ദേഷ്യം, അല്ലെങ്കിൽ അതൊരു ശരിയായ രീതിയിൽ അവസാനിപ്പിക്കാൻ കഴിയാതെ പോയതിന്റെ നഷ്ടബോധം (closure) എന്നിവയൊക്കെയാകാം വർഷങ്ങൾക്ക് ശേഷവും ഇത്തരം സ്വപ്നങ്ങളായി കടന്നുവരുന്നത്.

READ NOW  അച്ഛന്മാരിൽ നിന്ന് പെൺകുട്ടികൾ അവരറിയാതെ തന്നെ പഠിക്കുന്ന ഏഴു കാര്യങ്ങൾ ..

സഹപ്രവർത്തകരെ സ്വപ്നം കാണുന്നതിന് പിന്നിൽ?

ഏറ്റവും കൂടുതൽ ആളുകളെ കുഴപ്പത്തിലാക്കുന്ന ഒന്നാണ് ഓഫീസിലെ സഹപ്രവർത്തകരെക്കുറിച്ചുള്ള ലൈം#ഗിക സ്വപ്നങ്ങൾ. ഇതിനർത്ഥം നിങ്ങൾക്ക് അവരോട് ശാരീരികമായ ആകർഷണം ഉണ്ടെന്നല്ല. ബോർബാല റോസ്നിക്കിന്റെ അഭിപ്രായത്തിൽ, ആ വ്യക്തിയുടെ ചില സ്വഭാവ സവിശേഷതകളോടുള്ള നിങ്ങളുടെ താല്പര്യമാകാം ഇതിന് കാരണം. ഉദാഹരണത്തിന്, നിങ്ങളുടെ ബോസിന്റെ നേതൃപാടവമോ അല്ലെങ്കിൽ സഹപ്രവർത്തകന്റെ ആശയവിനിമയ ശേഷിയോ നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. നിങ്ങളുടെ ഉപബോധമനസ്സ് ആ കഴിവുകളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രതീകാത്മകമായ ആവിഷ്കാരമാവാം ഇത്തരം സ്വപ്നങ്ങൾ.

രസകരമായ മറ്റൊരു കാര്യം, സ്ത്രീകൾ കൂടുതലും തങ്ങളുടെ നിലവിലെ പങ്കാളിയെ ലൈം#ഗിക സ്വപ്നങ്ങളിൽ കാണുമ്പോൾ, പുരുഷന്മാർ തങ്ങൾക്ക് പരിചയമുള്ള മറ്റ് സ്ത്രീകളെയാണ് കൂടുതലായി സ്വപ്നം കാണാറുള്ളത് എന്നാണ് പഠനങ്ങൾ പറയുന്നത്.

സ്വപ്നങ്ങളെ ഓർത്ത് ഭയക്കണോ?

ഒരിക്കലും ഭയക്കേണ്ടതില്ല. നമ്മുടെ തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനങ്ങളുടെ വെറുമൊരു ബാക്കിപത്രമായി മാത്രം സ്വപ്നങ്ങളെ തള്ളിക്കളയാനാകില്ലെങ്കിലും, എല്ലാ സ്വപ്നങ്ങൾക്കും വലിയ അർത്ഥതലങ്ങൾ ഉണ്ടെന്ന് കരുതുന്നതും മണ്ടത്തരമാണ്. ചില സ്വപ്നങ്ങൾ നിങ്ങളുടെ ഉറക്കത്തിൽ നിങ്ങൾക്ക് ഒരു നല്ല അനുഭവം നൽകാൻ വേണ്ടി മാത്രമുള്ളതാണ്. അത് അടുത്ത ദിവസം മുഴുവൻ നിങ്ങൾക്ക് നല്ലൊരു ഊർജ്ജം നൽകാനും സഹായിച്ചേക്കാം. അതുകൊണ്ട്, അടുത്ത തവണ ഇത്തരം സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുമ്പോൾ വെറുതെ കുറ്റബോധം തോന്നി സങ്കടപ്പെടാതെ, അതൊരു സ്വാഭാവിക പ്രക്രിയയാണെന്ന് മനസ്സിലാക്കി വീണ്ടും ശാന്തമായി ഉറങ്ങാൻ ശ്രമിക്കുക.

READ NOW  ഒരാളോടല്ല, ഒരു പ്രണയജോടിയോടും അവരുടെ കെമിസ്ട്രിയോടുമാണ് ആകർഷണം! എന്താണ് പുതിയതായി ചർച്ചയാകുന്ന 'സിംബയോസെക്ഷ്വാലിറ്റി'?
ADVERTISEMENTS