ചങ്കൂറ്റത്തോടെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു സമൂഹത്തിന്റെ മുന്നിൽ എത്താറുള്ള നടനാണ് ഹരീഷ് പേരാടി. കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ സീരിയലിൽ കാക്കക് ശങ്കരൻ എന്ന കഥാപത്രം ചെയ്താണ് ഹരീഷ് പേരടി മലയാളി പ്രേക്ഷകരുടെ പ്രീയങ്കരനായത്. പിന്നീട മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളിൽ നിര സാന്നിധ്യമായി. ശക്തമായ കഥാപത്രങ്ങൾ അത് വില്ലനായാലും സഹനടനായാലും ഹരീഷ് പേരാടിയിൽ ഭദ്രം.
ഹരീഷ് പേരടി ഇപ്പോൾ ചർച്ച വിഷയമായി നിൽക്കുന്ന സൂപ്പർ സ്റ്റാർ രജനി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ടു വണങ്ങുന്ന വിശ്യാമവുമായി ബന്ധപ്പെട്ടു തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്.. രജനി കാന്ത് യോഗിയുടെ കാൽ തൊട്ട് വന്ദിച്ചതിൽ വലിയ തോതിലുള്ള വിമർശങ്ങളും ചർച്ചകളും തുടങ്ങിയിരുന്നു.
നിരവധി പേർ രജനികാന്തിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. സന്യാസിമാർ അവർ ഇനി തന്നെക്കാൾ പ്രായം കുറഞ്ഞവർ ആണെങ്കിലും താൻ കാൽ തൊട്ടു വന്ദിക്കുമെന്നും അത് തന്റെ ശീലമാണെന്നും രജനികാന്ത് വിവാദങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു.
ഈ വിഷയത്തിൽഹരീഷ് പേരാടി തന്റെ അഭിപ്രായം തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചിരുന്നു. മനുഷ്യ ശരീരത്തിൽ തുല്യ പ്രാധാന്യം കാലിനും കൈക്കും ഉണ്ടെന്നും . കുഞ്ഞു കുട്ടികൾ പിച്ച വച്ച് നടക്കാൻ തുടങ്ങിയതിനു ശേഷം എത്ര നാൾ കഴിഞ്ഞാണ് കൈകൾ കൊണ്ട് ചോറ് പോലും വാരി തിന്നുന്നത്. മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുനനത്തിൽ കാലിനു കൈകളേക്കാൾ കുറച്ചു മൂപ്പ് കൂടുതൽ ആണ്.
മണ്ണിൽ ചവിട്ടി നിന്നതിനു ശേഷമാണ് ഓർ മനുഷ്യൻ ഈ കൈ ഒക്കെ പിടിച്ചു കുലുക്കി തുടങ്ങുന്നത്. ഒരാൾ ഒരാളുടെ കൈ പിടിച്ചു കുലുക്കണോ കാലിൽ തൊടണോ സല്യൂട്ട് അടിക്കാമോ എന്നൊക്കെ തീരുമാനിക്കുന്നത് വ്യക്തിപരമായ താല്പര്യം ആണ് എന്ന് അദ്ദേഹം പറയുന്നു.
അതോടൊപ്പം താണ ജീവിതത്തിൽ കാൽ തൊട്ടു വന്ദിച്ച കുറച്ചു പേരുടെ ലിസ്റ്റും ഹരീഷ് പേരടി പോസ്റ്റിൽ പറയുന്നുണ്ട്. ജീവിതത്തിന്റെ പല സാഹചര്യത്തിൽ തന്നെക്കാൾ പ്രായം കുറഞ്ഞവരുടെയും കുട്ടികളുടെയും ഒക്കെ കാൽ തൊട്ടു താൻ വന്ദിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു .
താൻ കാൽ തൊട്ടു വന്ദിച്ചിട്ടുള്ളവരിൽ മോഹൻലാലും മമ്മൂക്കയും തിലകനും നെടുമുടിവേണുവും ,മാമുക്കോയയും ഭാരത് ഗോപിയുമൊക്കെ ഉണ്ടെന്നു ഹരീഷ് പേരാടി പറയുന്നു. അതിനോടൊപ്പം തന്റെ ഭാര്യയുടെ കാൽ അവരുടെ സമ്മതമില്ലാതെ തൊട്ടു താൻ അനുഗ്രം വാങ്ങിച്ചിട്ടുണ്ട് എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
തന്റെ ഭാര്യ ബിന്ദു ജീവിതത്തിൽ പല പ്രതി സന്ധി ഘട്ടത്തിലും തന്നോടൊപ്പം കട്ടക്ക് കൂടെ നിന്ന് സഹായിച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ അവരുടെ സമ്മതമില്ലാതെ തന്നെ തൊട്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. കാൽ ഒരിക്കലും മനുഷ്യ ശരീരത്തിലെ ഒരു ദളിത് അവയവമാണ് എന്നും ഹരീഷ് പേരടി പറയുന്നു.