എന്തിനാണ് ഇത് ഇത്ര കാലം പൂഴ്ത്തി വച്ചത് – ഇത് തിലകൻ ചേട്ടന്റെ ആത്മാവ് ആണെന്ന് തോന്നും – രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി

44

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാതെ ആരെയും വെറുപ്പിക്കാത്ത നിലപാട് എടുക്കുന്ന നടന്മാരെ പുച്ഛത്തോടെയാണ് ഇപ്പോൾ പൊതു സമൂഹം കാണുന്നത്. പലരും അഭിപ്രയങ്ങൾ ചോദിക്കുമ്പോൾ ഓടി ഒളിക്കുകയാണ്. അതേപോലെതന്നെ അതിശക്തമായി ഈ റിപ്പോർട്ടിനോട് പ്രതികരിക്കുകയും അഭിപ്രായം പറയുന്ന ചുരുക്കം ചില നട്ടെല്ലുള്ള നടന്മാരും മലയാള സിനിമയിലുണ്ട്. അത്തരത്തിലുള്ള ഒരാളാണ് നടൻ ഹരീഷ് പേരടി.

ഹേമ കമ്മിറ്റി റിപ്പോർട്ട്നെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം തന്റെ നിലപാടുകൾ സധൈര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. ഈ റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചത് എന്തിനാണെന്നാണ് അത്ഭുതപ്പെടുന്നത് എന്ന് അദ്ദേഹം പറയുന്നു. അത്രയും നല്ലൊരു റിപ്പോർട്ട് ആണ് ഇത്. സിനിമ മേഖലയിലെ ഒരുപാട് പ്രശ്നങ്ങൾ വളരെ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു റിപ്പോർട്ടാണ് ഇത്എന്തുതന്നെയായാലും ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്നതിന് വളരെയധികം സ്വാഗതം ചെയ്യുന്നു ഹരീഷ് പേരടി പറയുന്നു. അതിൽ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്കെതിരെ സർക്കാർ എന്ത് നടപടിയെടുക്കും എന്നാണ് പൊതുജനങ്ങൾ കാത്തുനിൽക്കുന്നത് എന്ന് ഹരീഷ് പേരടി പറയുന്നു.

ADVERTISEMENTS
   

അതിന്മേൽ നടപടിയെടുത്തെ മതിയാകു എന്നും അദ്ദേഹം തുറന്നുപറയുന്നു. അതേപോലെതന്നെ ഈ റിപ്പോർട്ട് പുറത്തുവരുന്നതിനും ഇങ്ങനെ ഒരു ഹേമ കമ്മീഷൻ രൂപീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതിനും ഡബ്ല്യുസിസി അടക്കമുള്ള സംഘടന അദ്ദേഹം വലിയ രീതിയിൽ പ്രശംസിക്കുന്നുണ്ട്. മലയാള സിനിമയിലെ ഒരുകൂട്ടം നട്ടെല്ലുള്ള പെൺകുട്ടികൾ അവരുടെ അശ്രാന്ത പരിശ്രമമാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് പിന്നിൽ എന്ന് അദ്ദേഹം പറയുന്നു.

അവരുടെ സുഹൃത്താണെങ്കിൽ പോലും ആ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പിന്നാലെ നട്ടെല്ലുള്ള ആ പെൺകുട്ടികളുടെ കൂട്ടായ്മയിൽ നിന്നും ഉയർന്നുവന്ന സംഘടനയാണ് ഡബ്ലിയു സി സി. അന്ന് അവർ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഇപ്പോൾ വന്നിരിക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു. അവരാണ് ഈ പരാതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ അടുത്ത് ആദ്യമായി എത്തുന്നത്. അങ്ങനെയാണ് നമ്മൾക്ക് ഇങ്ങനെ ഒരു കമ്മിറ്റി ഉണ്ടായിരിക്കുന്നത്അതിന്റെ ഒരു വലിയ വിജയമാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. പക്ഷേ ഇത് വെറുമൊരു തുടക്കം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള ഓരോ വിഷയങ്ങളെയും വ്യക്തമായ രീതിയിൽ പരിശോധിക്കുകയും അതിനുവേണ്ടി നിയമപരമായി ഇടേണ്ടത് സർക്കാരാണ് അദ്ദേഹം പറയുന്നു. ആ പ്രശ്നങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുമ്പോൾ മാത്രമേ ഈ സർക്കാർ ഒരു ഇടതുപക്ഷ സർക്കാർ ആവുകയുള്ളൂ എന്നും ഹരീഷ് പറയുന്നു.

സർക്കാർ ആരെയാണ് ഭയക്കുന്നത് എന്ന് വ്യക്തമാക്കണം. കഴിഞ്ഞ നാല് കൊല്ലത്തോളം ആ റിപ്പോർട്ട് ഫ്രീസാക്കി വെച്ചിരിക്കുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ എങ്കിലും ജനങ്ങളുടെ മുമ്പിൽ ഇത് വെളിവാക്കേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം പറയുന്നു. ഈ റിപ്പോർട്ടിൽ 70 ഓളം പേജുകൾ മാറ്റിവെക്കപ്പെട്ടിട്ടുണ്ട്. അതിലെ ഇരകളുടെ സ്വകാര്യത നമ്മൾക്ക് മാനിക്കാം പക്ഷേ അതിലെ വേട്ടക്കാരെ കുറിച്ച് വ്യക്തമാക്കേണ്ടതുണ്ട്. അവർക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് ജനങ്ങൾക്ക് അറിയാൻ ബാധ്യസ്ഥരാണ് എന്നും ഹരീഷ് പേരടി പറയുന്നു.

ഈ റിപ്പോർട്ടിൽ ആരോപി ക്കപ്പെട്ടിരിക്കുന്ന ഓരോ വ്യക്തികളെയും പുറത്തുകൊണ്ടുവരുകയും അവരുടെ ഓരോരുത്തരും നിയമപരമായി നേരിടണമെന്നും അദ്ദേഹം പറയുന്നു. ആരെയാണ് സർക്കാർ ഇവിടെ പേടിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അപ്പോൾ പിന്നെ ഇവിടെ ജയിലിൽ കിടക്കുന്ന ഓരോരുത്തർക്കും സ്വകാര്യതയും ഉണ്ട് എന്ന് പറയേണ്ടി വരില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

മലയാള സിനിമയിലെ 15 അംഗ പവർ ഗ്രൂപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് തോന്നുന്നത് ഇത് ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെയാണോ അതോ തിലകൻ ചേട്ടൻറെ ആത്മാവാണെന്ന് സംശയമുണ്ട് എന്നാണ്. അദ്ദേഹം തിരികെ വന്ന പോലെയാണ് കാര്യങ്ങൾ ഇപ്പോൾ തോന്നുന്നത്. അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണെന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണ്അദ്ദേഹം മുന്നേ തൻറെ വിരൽ ചൂണ്ടി വ്യക്തമായി പറഞ്ഞതാണ് മലയാളം സിനിമ ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്ന്അതിലെ അംഗങ്ങളുടെ എണ്ണം വരെ അദ്ദേഹം പറഞ്ഞിരുന്നതാണ്. ഇപ്പോൾ ആ സംഭവം സത്യമാണെന്ന് ഇവിടെ തെളിഞ്ഞിരിക്കുകയാണ്.

നമ്മൾ അനുഭവിക്കാത്ത കാലത്തോളം എല്ലാ കഥകളും നമ്മൾക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും എന്നും ഹരീഷ് പേരടി പറയുന്നു. ഈ ദുരിതങ്ങൾ നേരിട്ട 51 സ്ത്രീകൾ കൊടുത്ത മൊഴിയാണിത് അതിനെ ഒന്നിനെയും നമ്മൾ തള്ളിക്കളയുകയോ അവിശ്വസിക്കുകയും ചെയ്യേണ്ട കാര്യമില്ല. അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ ആണത്അതിനെ 101 ശതമാനം വിശ്വാസത്തിൽ എടുക്കാം. അങ്ങനെ ഒരു കമ്മിറ്റി മലയാള സിനിമയിൽ ഉണ്ട് എന്ന് തന്നെയാണ് അദ്ദേഹവും പറയുന്നത്ഇതിനെതിരെ ശബ്ദിക്കുന്നവരുടെ അവസരങ്ങൾ നിഷേധിക്കാറുണ്ട്. ഹരീഷ് പേരടിയെ പോലെ ഇത്തരത്തിൽ കാര്യങ്ങളെ വിമർശിക്കുന്നവർക്ക് എന്തെങ്കിലും വിലക്ക് നേരിട്ടിട്ടുണ്ടോ എന്ന് അദ്ദേഹം മാധ്യമപ്രവർത്തകർ ചോദിക്കുന്നുണ്ട്. അതിന് അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ്എൻറെ അടുത്ത വരട്ടെ അപ്പോൾ കാണാം. ഇവിടെ നെഞ്ചും വിരിച്ചു നിൽക്കുകയാണ്താൻ ഇവിടുത്തെ ഒരു നിർമ്മാതാവിന്റെയും പണം കണ്ടിട്ടല്ല തന്റെ കഞ്ഞിക്ക് വെള്ളം വെക്കുന്നത് ഹരീഷ് പേരടി പറയുന്നു. തെരുവിൽ നാടകം കളിച്ചു വന്നവനാണ് താൻ അങ്ങനെ തന്നെ പുറത്താക്കുന്നുണ്ടെങ്കിൽ സ്വന്തമായി സിനിമ ഉണ്ടാക്കാൻ അറിയാം. ഇതേപോലെ അവഗണിക്കപ്പെട്ടവരെ കൂടെ കൂട്ടി തങ്ങൾ സിനിമ ഉണ്ടാകും എന്ന് അദ്ദേഹം പറയുന്നു.

സംഘടന എന്ന നിലയിൽ ഏത് സംഘടന ആയാലും അതിന് താരങ്ങളുടെ സംഘടന ആയാലും കൃത്യമായി നിലപാടുകൾ പറയേണ്ട ആവശ്യമുണ്ട്. അല്ലാതെ അതിനെക്കുറിച്ച് നിലപാടുകൾ ചോദിക്കുമ്പോൾ പഠിക്കട്ടെ ആലോചിക്കട്ടെ പറയാം എന്നൊക്കെ പറഞ്ഞ് ഒഴിയുന്നത് കൃത്യമായി അശ്‌ളീല പ്രവർത്തിയാണ്ഇതിനെയൊക്കെ നട്ടെല്ല് നിവൃത്തി നേരിടുകയാണ് വേണ്ടത്ആ സംഘടനകൾക്ക് സമൂഹത്തെ നേരിടണം എന്ന് ഉണ്ടെങ്കിൽ, നന്നാവണമെന്നുണ്ടെങ്കിൽ ഈ വിഷയങ്ങളെയൊക്കെ നേരിടുകയാണ് വേണ്ടത്. അല്ലെങ്കിൽ പുതിയ കുട്ടികൾ വന്ന് തൂക്കി വെളിയിൽ എറിയുമെന്നും അദ്ദേഹം പറയുന്നു.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെതിരെ നടന്ന ഒരു റെയ്ഡ് വളരെ പെട്ടെന്ന് നിന്നതിനെ കുറിച്ച് സംസാരിച്ചപ്പോൾ ഹരീഷ് പേരടി പറഞ്ഞത് ഇങ്ങനെയാണ്. ഇവിടെ സാധാരണക്കാരനായ ഒരുതന്റെ പോക്കറ്റിൽ ഉള്ള ചെറിയ കഞ്ചാവു പാക്കെറ്റുകൾ പിടിച്ചെടുക്കാൻ വലിയ ആവേശം ആണല്ലോ. അപ്പോൾ പിന്നെ സിനിമ മേഖലയിൽ ഒരു ഷൂട്ടിംഗ് സെറ്റിൽ ഇങ്ങനെ ഒരു ഉപയോഗം നടക്കുന്നുണ്ട് എന്നറിഞ്ഞാൽ അവിടെ വന്ന് റെയ്ഡ് ചെയ്യാൻ സർക്കാർ ആരെയാണ് ഭയക്കുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. സർക്കാരിന് അതിന്റെ സംവിധാനങ്ങൾ ഉണ്ടല്ലോ ചെയ്യാൻ എന്തിനാണ് ഭയക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ADVERTISEMENTS
Previous articleഅന്ന് ആ ആൾക്കൂട്ടത്തിനിടയിൽ ഇരുന്നു അച്ഛൻ തേങ്ങി കരയുകയായിരുന്നു. അന്ന് എന്ത് ചെയ്യണം എന്ന് തനിക്കറിയില്ലായിരുന്നു – സോണിയ തിലകന്റെ വെളിപ്പെടുത്തൽ
Next articleനടൻ ഗണേശനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ – അത് അയാൾ തന്നെ.