ക്ളൈമാക്സ് രംഗത്തിൽ അങ്ങനെ ഒരു അബദ്ധമില്ലായിരുന്നു എങ്കിൽ ലാലേട്ടന്റെ ആ സിനിമ ബംബർ ഹിറ്റാകുമായിരുന്നു.

55290

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ‘അഭിമന്യു’ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർ മറക്കില്ല. അതിന് പ്രധാന കാരണം മറ്റെല്ലാ ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമാണ്.1991ൽ മോഹൻലാൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ടാം തവണ നേടിയപ്പോൾ അഭിമന്യുവിലെ കഥാപാത്രമായ ഹരിയണ്ണയോടാണ് അദ്ദേഹം കടപ്പെട്ടിരുന്നത്. മോഹൻലാൽ തന്റെ കരിയറിൽ അവതരിപ്പിച്ച അധോലോക നായക വേഷങ്ങളിൽ ഏറ്റവും വേറിട്ട് നിൽക്കുന്ന നായകനാണ് ‘അഭിമന്യു’വിലെ ‘ഹരിയണ്ണ’ എന്ന ഹരികൃഷ്ണൻ അതോടൊപ്പം ഒരുപാസ്ഡ് നൊമ്പരപ്പെടുത്തുന്ന കഥാപാത്രവും.

ദാമോദരൻ മാസ്റ്ററുടെ ബോംബെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ പ്രിയദർശൻ സംവിധാനം ചെയ്തു ദാമോദരൻ മാസ്റ്റരുടെ രചനയിൽ പിറന്ന അഭിമന്യു പക്ഷേ തിയേറ്റർ കാര്യമായി മുന്നേറിയില്ല. ഇന്ന് ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകനും ക്യാമറാമാനും ‘ജീവ’, പ്രതിഭാധനനായ കലാസംവിധായകൻ ‘തോട്ടധരണി’ തുടങ്ങിയവർ അഭിമന്യുവിന് പിന്നിൽ പ്രിയദർശനൊപ്പം പ്രവർത്തിചിരുന്നു. സിനിമയുടെ ക്ലൈമാക്‌സിൽ മോഹൻലാലിന്റെ കഥാപാത്രം വെടിയേറ്റ് മരിക്കുകയായിരുന്നു.

ADVERTISEMENTS
   

മോഹൻലാൽ ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യമാണ് അദ്ദേഹം അവസാനം മരിക്കുന്ന ചിത്രങ്ങൾ സ്വാഭാവികമായും അഭിമന്യുവിന്റെ ക്ലൈമാക്‌സ് മോഹൻലാൽ ആരാധകർക്ക് നിരാശയും വേദനയും സമ്മാനിച്ചു.

വർഷങ്ങൾക്ക് ശേഷം, അഭിമന്യുവിന്റെ നിർമ്മാതാവ് ഈ അഭിപ്രായം തന്നെ പങ്ക് വെച്ചിരുന്നു. ക്ലൈമാക്‌സിൽ മോഹൻലാൽ മരിച്ചില്ലായിരുന്നുവെങ്കിൽ അന്ന് ആ ചിത്രം സൂപ്പർ ഹിറ്റാകുമായിരുന്നു.എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. പിന്നീടും ഇതേ അബദ്ധങ്ങൾ പ്രിയദർശനും കൂട്ടർക്കും സംഭവിച്ചിട്ടുണ്ട്. വന്ദനത്തിലെ സങ്കടകരമായ അവസാനവും ചിത്രത്തിന്റെ വാണിജ്യ പരാജയത്തിന് കാരണമായി.

ADVERTISEMENTS
Previous articleഓരോന്ന് എഴുതി വെക്കും വെറുതെ മനുഷ്യനെ മെനെക്കെടുത്താൻ – ഷാജി കൈലാസിന്റെ ഈ വാക്കുകൾ രഞ്ജി പണികകരുടെ കരിയർ തന്നെ മാറ്റി മറിച്ചു
Next articleആ മമ്മൂട്ടി ചിത്രത്തിന്റെ ക്ലൈമാക്സിൽ സംവിധായകന് എതിർപ്പുണ്ടായിരുന്നു-ആ പ്രശ്നം പരിഹരിച്ചത് ഷാരൂഖ് ഖാനും