ഇന്നൊസെന്റിനെയും ശ്രീനിവാസനെയും ലഭിച്ചില്ലായിരുന്നെങ്കിൽ ആ ചിത്രങ്ങൾ നടക്കില്ലായിരുന്നു- പ്രിയദർശൻ വെളിപ്പെടുത്തുന്നു

300

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ പ്രമുഖനാണ് പ്രിയദർശൻ . പ്രിയദർശൻ സിനിമകൾ എന്നത് തന്നെ ഒരു ബ്രാൻഡ് നെയിം പോലെയാണ് ആരാധകർ കാണുന്നത് . ആഘോഷിക്കാനും ത്രില്ലടിക്കാനും എല്ലാ ചേരുവകളും ഉള്ള ചിത്രങ്ങൾ .നർമ്മത്തിന് പൊതുവേ വലിയ പ്രാധാന്യം ആണ് പ്രിയദർശൻ ചിത്രങ്ങളിൽ . തന്റെ സൂപ്പർ ഹിറ്റായ രണ്ടു ചിത്രങ്ങളിൽ നായകനല്ലാത്ത രണ്ടു നടന്മാരുടെ അഭാവം ഉണ്ടായിരുന്നെങ്കിൽ അവർക്കു വേണ്ടി ആ പ്രൊജക്റ്റ് മാറ്റി വരെ വെക്കുമായിരുന്നു അതല്ല എങ്കിൽ അത് നടക്കില്ലായിരുന്നു എന്ന് ഇപ്പോൾ അദ്ദേഹം വെളിപ്പെടുത്തുകയാണ് .

തന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘ചിത്രം’ എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രം തനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നുവെന്നും ശ്രീനിവാസനെ കൂടാതെ സിനിമ ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല എന്നും പ്രിയദർശൻ പറഞ്ഞു.

ADVERTISEMENTS
READ NOW  എന്റെ ആദ്യ പ്രണയം ജൂണിനോടായിരുന്നു - ആദ്യത്തെ പ്രണയവും കാമുകിയെയും വെളിപ്പെടുത്തി പൃഥ്വിരാജ്.

കിലുക്കത്തിലെ കിട്ടുണ്ണിയെയും ചന്ദ്രലേഖയിലെ ഇരവിയെയും അവിസ്മരണീയമാക്കിയ നടൻ ഇന്നൊസെന്റിന്റെ ഡേറ്റ് ലഭിച്ചില്ലെങ്കിൽ, അദ്ദേഹത്തിന് സൗകര്യമുണ്ടാകുന്നവരെ സിനിമ മാറ്റിവയ്ക്കുമായിരുന്നുവെന്ന് പ്രിയദർശൻ വെളിപ്പെടുത്തുന്നു.

ആ കഥാപാത്രം വളരെ ആഴമുള്ളതാണെന്നും. കിലുക്കത്തിൽ ഇന്നസെന്റിന് അല്ലാതെ മറ്റാർക്കും ഇത്രയും മനോഹരമായി കിട്ടുണ്ണിയുടെ വേഷം ചെയ്യാൻ കഴിയില്ലെന്നും ആരാധാകരെ ഇത്രയേറെ സന്തോഷിപ്പിക്കാൻ കഴിയില്ല എന്നും പ്രിയദർശൻ പറയുന്നു.

സത്യത്തിൽ ഒരു ചിത്രമൊരുക്കുമ്പോൾ സഹ താരങ്ങളുടെ റോളുകൾ പോലും എത്ര ശ്രദ്ധാപൂർവമാണ് പ്രിയനൊരുക്കുന്നതു എന്നതിന് ഇതിലും മികച്ച ഒരു ഉദാഹരണം ഇല്ല . തന്റെ ചിത്രത്തിൽ ഹാസ്യത്തിന്റെ ചേരുവകൾ എത്ര ശ്രദ്ധാപൂർവ്വം ആണ് പ്രിയദർശൻ തയ്യാറാക്കുന്നത് എന്നുള്ളതിനു ഇത് തെളിവാണ് .അതുകൊണ്ടു തന്നെയാണ് പ്രിയൻ ചിത്രങ്ങളിലെ ഹാസ്യം ഇത്രത്തോളം ഹിറ്റാവുന്നതു.

ADVERTISEMENTS