യഥാർത്ഥ പേര് അജയകുമാർ എന്നാണെങ്കിലും സിനിമയിൽ എത്തിയപ്പോൾ ആദ്യം ഉണ്ടപക്രു എന്ന പേരായിരുന്നു പറയാകെ അറിയപ്പെട്ടത് പിന്നെ മൂന്ന് ഗിന്നസ് റെക്കോർഡുകൾ സ്വൊന്തമാക്കിയതോടെ ഗിന്നസ് പക്രു എന്നായി പേര് ആ പേര് നിർദേശിച്ചിരുന്നത് മമ്മൂട്ടിയായിരുന്നു എന് പക്രു നേരത്തെ പറഞ്ഞിരുന്നു.അത്ഭുത ദീപ് എന്ന ചിത്രത്തിലൂടെയാണ് പക്രു പ്രേക്ഷകര്ക്ക് കൂടുതൽ സുപരിചിതാനാകുന്നത് നായകനായി ആയിരുന്നു താരം ചിത്രത്തിൽ എത്തിയത് അത്ഭുത ദീപിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരവും ലഭിച്ചിരുന്നു. 2008 ൽ ആണ് ആദ്യമായി പക്രുവിനെ തേടി ഗിന്നസ് അവാർഡ് എത്തുന്നത്. അതിനു ശേഷം സംവിധായകൻ നിർമ്മാതാവ് എന്നെ നിലകളിലും പക്രു ഗിന്നസ് അവാർഡിന് അർഹനായിട്ടുണ്ട്.
2006 ലാണ് പക്രു ദീപ്തിയെ വിവാഹം ചെയ്യുനന്തു. കൊല്ലം ജില്ലയിലെ മുളവനയിലാണ് പക്രു ജനിച്ചത് സാധാരണ കുടുംബത്തിലെ അംഗം അച്ഛൻ ഓട്ടോ ഡ്രൈവറും ‘അമ്മ bsnl സ്‌ചങ്കിലേ കരാർ ജീവനക്കാരിയും .കവിത സംഗീത എന്നീ രണ്ടു ഇളയ സഹോദരങ്ങളുമുണ്ട് താരത്തിന് . അടുത്തിടെ മകളുടെ ആഗ്രഹം കൊണ്ട് ഒന്നും നോക്കിയില്ല ഒരെണ്ണം ഇങ്ങെടുത്തു എന്ന് പറഞ്ഞു ലംബോർഗിനി കാർ സ്വൊന്തമാക്കി എന്ന രീതിയിൽ ഒരു വീഡിയോ യൂട്യൂബിൽ ഇട്ടിരുന്നു സത്യത്തിൽ മകൾക്കു അതിൽ സഞ്ചരിക്കണം എന്ന് പറഞ്ഞത് കൊണ്ട് അതിൽ ഒരു വീഡിയോ ആയിരുന്നു അത്.
അടുത്തിടെ താരം ഒരു ഇന്റർവ്യൂവിൽ തന്റെ ആദ്യ മകളുടെ മരണത്തെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോൾ അച്ഛനാകാൻ പോകുന്നു എന്നറിഞ്ഞു. സത്യത്തിൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പക്ഷേ ജനിച്ചു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞു മരിച്ചു പോയി. കുഞ്ഞിനെ കൊണ്ട് icu വിന്റെ മുന്നിൽ നിന്ന അവസ്ഥ ഇപ്പോൾ ഓർക്കാൻ പോലും വയ്യ ഭിക്ഷക്കാരന്റെ പോലെ ആയിരുന്ന് ആ സമയങ്ങളിൽ നടന്നിരുന്നത്. ഓരോ തവണ ഡോക്ടറെ കാണുമ്പോഴും ഒരു പ്രതീക്ഷ തോന്നും നമ്മൾ ജീവിതത്തിൽ എത്ര താഴേയാണ് എന്ന് മനസിലാക്കുന്ന നിമിഷമായിരുന്നു അത്.താനും ഭാര്യയും അച്ഛനുമായിരുന്നു അന്ന് ആശുപത്രിയിൽ നിന്നതു . പക്ഷേ അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ടു പോയി കുഞ്ഞു icu വില കിടക്കുമ്പോൾ താൻ ഷോയിൽ പങ്കെടുത്തിരുന്നു എന്ന് പക്രു ഓർക്കുന്നു