ഇനി ഒറ്റക്ക് വന്നാൽ മതിഅച്ഛനൊപ്പം വരണ്ട എന്ന് അവർ പറഞ്ഞു – ദുരനുഭവം പറഞ്ഞു ഗ്രേസ് ആന്റണി – മറുപടി ഇങ്ങനെ

131

ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് ഗ്രേസ് ആന്റണി. വലിയൊരു ആരാധകനിരയെ ചെറിയ സമയം കൊണ്ട് തന്നെ നടി സ്വന്തമാക്കിയിരുന്നു തുടർന്ന് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ സിനിമ എന്നു പറയുന്നത് അത്ര പെട്ടെന്ന് എല്ലാവർക്കും നേടിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല തുടക്കകാലത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ പലരും അനുഭവിക്കേണ്ടതായി വരും. അത്തരത്തിൽ താനും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എന്ന് ഓർമ്മിക്കുകയാണ് ഇപ്പോൾ ഗ്രേസ് ആന്റണി ആദ്യസമയത്ത് ഓഡിഷനെക്കുറിച്ചും തുടക്കകാലത്തെ മോശമനുഭവങ്ങളെ കുറിച്ചും ഒക്കെയാണ് ഇപ്പോൾ താരം ഓർമിക്കുന്നത്.

ADVERTISEMENTS
   

ധന്യാ വർമ്മയുടെ യൂട്യൂബ് ചാനൽ എത്തിയപ്പോഴായിരുന്നു ഇക്കാര്യങ്ങളെ കുറിച്ചൊക്കെ താരം തുറന്നു പറഞ്ഞത്. ഹാപ്പി വെഡിങ് എന്ന ചിത്രത്തിനു വേണ്ടി തന്നെയാണ് ആദ്യമായി ഓഡിഷന് പോകുന്നത്. ആദ്യത്തേതിൽ തന്നെ അവസരം ലഭിക്കുകയും ചെയ്തിരുന്നു. അന്ന് അവിടെ ധാരാളം പേരും അവരുടെ രക്ഷിതാക്കളും ഉണ്ടായിരുന്നു. സിനിമയിലുളളൂര് സീൻ തന്നെ ആണ് അഭിനയിക്കാൻ നൽകിയത്. അവിടെ ഉണ്ടായിരുന്ന എല്ലാവരും നന്നായി പാടാൻ ശ്രമിക്കുകയാണ്. അവാര്ഡ് എന്നോകെ അഭിനയം കണ്ടപ്പോൾ ഒന്നെനിക്ക് മനസിലായി അവരെ പോലെ പെർഫോം ചെയ്‌താൽ എനിക്ക് അവസരം കിട്ടില്ല എന്തങ്കിലും വ്യത്യസ്തത ചെയ്യണം. കോളേജിൽ റാഗിംഗിന്റെ ഭാഗമായി പാട്ട് പഠിക്കുന്ന സീൻ ആണ്. ഞാൻ വളരെ മോശമായി ആളുകളിലെ വെറുപ്പിച്ചു പാടാൻ തുടങ്ങി അത് വരെ ആരും ചിരിച്ചിരുന്നില്ല എന്നാൽ എന്റെ പ്രകടനം കണ്ടപ്പോൾ എല്ലവർക്കും ചിരി വന്നു അങ്ങനെയാണ് ആ വേഷം ലഭിച്ചത്.

പക്ഷേ എന്നത് നായികയ്ക്ക് വേണ്ടിയുള്ള ഓഡിഷനായിരുന്നു . അന്ന് സെലക്ട് ആയി എന്ന് അവർ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ കരുതി അങ്ങനെ ഞാൻ ആദ്യമായി സിനിമയിൽ നായികയായി എന്ന് പക്ഷേ അവർ പറഞ്ഞത് ഒരു നായികയ്ക്ക് വേണ്ട രൂപവും ശരീരവുമൊന്നും ഗ്രേസ് നു ഇല്ല ഒരു ക്യാരക്ടർ വേഷണമാണ് എന്ന്. അപ്പോൾ ആദ്യം അല്പം വിഷമം തോന്നി എങ്കിലും അല്പം കഴിഞ്ഞപ്പോൾ ഞാൻ ഓക്കേ ആയി ഞാനാ അവരോട് പറഞ്ഞു എനിക്ക് യാതൊരു പ്രശ്നവുമില്ല ചേട്ടാ ഞാൻ വന്നു അഭിനയിക്കാം എന്ന്. പിന്നെ ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല അവർ പറയുന്നു.

ആ സമയത്ത് തന്റെ കൂടെ വന്നത് അച്ഛനായിരുന്നു. നോ എന്ന് പറയുന്നത് സിനിമയിൽ ഒരുപാട് ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. താൻ അഭിനയിച്ച ഒരു ചിത്രത്തിൽ 15 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്നാണ് ആദ്യം അച്ഛനോട് പറഞ്ഞിരുന്നത്. പിന്നീടാണ് അവര്‍ പറയുന്നത് നേരിട്ട് ആർട്ടിസ്റ്റിനോട് സംസാരിക്കണം എന്ന് പറയുന്നത് അതിനു ശേഷം പാരന്റ്സിനോട് സംസാരിക്കുകയുമില്ല. അത് പെൺകുട്ടിയാണെങ്കിൽ മാത്രം അവിടെ നേരിടുന്ന ഒരു പ്രശ്നമാണ്.

കുറച്ചുകഴിയുമ്പോൾ അണിയറ പ്രവർത്തകർ പറയുന്നത് പാരൻസ് വരണ്ട താമസസൗകര്യം ബുദ്ധിമുട്ടായിരിക്കും ഒറ്റയ്ക്ക് വന്നാൽമതി എന്നാണ്. അപ്പോൾ ഞാൻ പറയും എനിക്ക് അഭിനയിക്കാൻ താല്പര്യമില്ല എന്ന്. ആ സമയത്ത് അവർ റൂം ശരിയാക്കിത്തരാം എന്ന് സമ്മതിച്ചു അങ്ങനെയാണ് താൻ അച്ഛനുമായി പോകുന്നത്. അവിടെ നോ പറയാൻ കഴിഞ്ഞതുകൊണ്ടാണ് കാര്യങ്ങൾ നല്ല രീതിയിൽ പോകുന്നത്.

തുടർന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് സാധിച്ചു എന്നാൽ താൻ പല കാര്യങ്ങളും ചെയ്യാൻ തനിക്ക് പറ്റില്ല എന്ന് പറഞ്ഞതുകൊണ്ട് ചില അവസരങ്ങൾ തനിക്ക് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പല കാര്യങ്ങളും പറ്റില്ല എന്ന് പറഞ്ഞതുകൊണ്ട് നായിക വേഷങ്ങൾ വരെ തനിക്ക് നഷ്ടമായിട്ടുണ്ട് എന്നാണ് ഗ്രേസ് ആന്റണി ഓർമിക്കുന്നത്.

ഒരിക്കൽ ഒരു പ്രൊഡക്ഷൻ കൺട്രോളർ തന്നോട് പറഞ്ഞത് താൻ അഭിനയം നിർത്തി എന്ന് അറിഞ്ഞു എന്നാണ്. അതിനാലാണ് അന്ന് ആ വേഷത്തിലേക്ക് വിളിക്കാതിരുന്നത് ആ സിനിമയിലെ നായിക വേഷമായിരുന്നു അത് എന്നാണ്. അന്ന് അത് കേട്ട് താന്‍ ഞെട്ടി എന്നും ഗ്രേസ് പറയുന്നു. താൻ മുൻപ് ചെയ്ത സിനിമയിലെ ആളുകളോട് അവരുടെ ചില ആഗ്രഹങ്ങൾ ചെയ്യാൻ തനിക്ക് പറ്റില്ല എന്ന് പറഞ്ഞതുകൊണ്ട് അതിൽ പ്രൊഡക്ഷൻ കൺട്രോളറും സംവിധായകനും ആണ് ആ പ്രൊഡക്ഷൻ കൺഡ്രോളറോഡ് താൻ സിനിമ അഭിനയം നിർത്തി എന്ന് പറഞ്ഞത്. നല്ലൊരു ചിത്രമായിരുന്നു അത് കാരണം തനിക്ക് നഷ്ടമായത് എന്നും ഗ്രേസ് പറഞ്ഞത്.

അതെ പോലെ വിവാഹിതയായിക്കഴിഞ്ഞാൽ സിനിമയിൽ നടിമാർക്ക് അവസരങ്ങൾ കുറയും അനന്തു സത്യമാണ് എന്ന് നടി പറഞ്ഞിട്ടുണ്ട്. അത് മാറണം എന്നും അത് എന്തുകൊണ്ടാണ് എന്ന് അറിയില്ല എന്നും താരം പറയുന്നു. മുൻപൊക്കെ തടിയെ കുറിച്ച് ആളുകൾ കളിയാക്കുമ്പോൾ വലിയ വിഷമമുണ്ടാകുമായിരുന്നു പിന്നെ അത് മാറി. നമ്മൾ ഒരു പബ്ലിക്ക് ഫിഗർ ആയിക്കഴിഞ്ഞാൽ പിന്നാലെ നമ്മെ കുറിച്ച് എന്തും പറയാം ആളുകൾക്ക് എന്നൊരു രീതി ആകും അതിനെ ഒക്കെ പോസിറ്റീവ് ആയി കാണാൻ താൻ പഠിച്ചു എന്നും ഗ്രേസ് ആന്റണി പറയുന്നു. തനിക്ക് ഹൈപോ തൈറോയിഡിസം എന്ന അവസ്ഥയുണ്ട് അതുകൊണ്ടു തന്നെ പെട്ടന്ന് തന്നെ തന്റെ തടി കൂടും പക്ഷേ അത് ഓരോ ആളുകളോട് പറയണം എന്ന് വച്ചാൽ നടക്കില്ല ചിലരൊക്കെ പെട്ടന്ന് വന്നു നീ അങ്ങ് തടിച്ചു കൊഴുത്തല്ലോടി എന്ന് പറയുമ്പോൾ താൻ ശരിക്കും ഫ്രീസ് ആയി പോവുകയാണ് പക്ഷേ അവരോടൊക്കെ വിശദമാക്കാൻ ആവില്ലലോ അതുകൊണ്ടു ഒന്നും പറയാറില്ല എന്ന് ഗ്രേസ് പറയുന്നു.

ADVERTISEMENTS