സംഗീത ലോകത്ത് തന്റെ ശബ്ദത്താല്‍ മികച്ച സ്ഥാനം നേടിയ ഗായിക ഗൗരി ലക്ഷ്മി, സോഷ്യൽ മീഡിയയിൽ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ, താൻ എങ്ങനെയാണ് ഇത്തരം നെഗറ്റീവ് കമന്റുകളെ നേരിടുന്നതെന്നും, ഇത് തന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അവർ പങ്കുവെച്ചു.
“കമന്റുകൾ എല്ലാം വായിക്കാറുണ്ട്. അത് എന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത് മാത്രമല്ല, ചിലപ്പോൾ രാത്രി മെഡിറ്റേഷനൊക്കെ ചെയ്ത് ഉറങ്ങാന്‍ കിടക്കുമ്പോൾ, ഞങ്ങളുടെ ഡാന്‍സറുണ്ട് പുള്ളിക്കാരി വരും. ചേച്ചി ഒരു വീഡിയോ മില്യണ്‍ അടിച്ചിട്ടുണ്ട് അതിന്റെ കമന്റ്‌സ് ഒന്ന് വായിക്കൂവെന്ന് പറയും. ഞാന്‍ എല്ലാ കമന്റ്‌സും ഇരുന്ന് വായിക്കും അവഗണിക്കുകയൊന്നുമില്ല. പക്ഷെ പ്രതികരിക്കില്ല. അവർ അത് പറയട്ടെ. അത് അവരുടെ സ്വാതന്ത്ര്യമാണ്, ഇഷ്ടമാണ്,” ഗൗരി പറയുന്നു.
തന്റെ പതിമൂന്നാം വയസിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ ഒരു അനുഭവം ഗൗരി പങ്കുവെച്ചു. ആദ്യമായി ഇത്തരം നെഗറ്റീവ് അനുഭവം നേരിട്ടപ്പോൾ തനിക്ക് തോന്നിയ ഭയവും അസ്വസ്ഥതയും അവർ വിവരിച്ചു. പക്ഷേ, കാലക്രമേണ ഇത്തരം സംഭവങ്ങൾ പതിവായി ആവർത്തിച്ചപ്പോൾ താൻ അതിനെ നേരിടാൻ പഠിച്ചുവെന്നും ഗൗരി പറയുന്നു.
കാസനോവ മൂവിയുടെ സമയത്ത് ഒരു മാഗസിനിൽ എന്റെ വാർത്ത കൊടുത്തപ്പോൾ അതിനോടൊപ്പം തന്റെ ഫോൺ നമ്പറും കൊടുത്തിരുന്നു. അന്നൊന്നും സോഷ്യൽമീഡിയ സജീവമായിരുന്നില്ല അതുകൊണ്ടു നമ്പർ വാർത്തയോടൊപ്പം കൊടുക്കുന്ന രീതി ഉണ്ട്. ആരോ അതിൽ നിന്ന് എന്റെ നമ്പർ എടുത്തു എന്നെ വിളിച്ചു അതുവരെ ആളുകളെ കുറിച്ച് തനിക്ക് വലിയ ധാരണ ഒന്നും ഇല്ലായിരുന്നു.അന്നയാൾ പറഞ്ഞു ഗൗരി ലക്ഷ്മി അല്ലെ ഒരു സംശയം ചോദിക്കാനാണ് എന്ന്. അതിനു ശേഷം വളരെ വൃത്തികെട്ട ഒരു രീതിയിൽ ഒരു കാര്യം പറഞ്ഞു സത്യത്തിൽ അയാൾ പറഞ്ഞത് ആ പതിമൂന്നാം വയസ്സിൽ തനിക്ക് മനസിലായില്ല. എന്താ പറഞ്ഞത് എന്ന് താൻ വീണ്ടും ചോദിച്ചു അയാൾ അത് തന്നെ വീണ്ടും പറഞ്ഞു ആദ്യം അത് കേട്ടപ്പോള്‍ താന്‍ സ്റ്ക്ക് ആയി പൊയ്. ‘അമ്മ വന്നപ്പോൾ ഞാന്‍ പറഞ്ഞു ആരോ വിളിച്ചിട്ടു എന്തോ പറയുന്നു എന്ന്.
അങ്ങനെ പതിമ്മൂന്നാം വയസ്സ് മുതൽ ഇത്തരത്തിലുളള നിരവധി മോശം കാര്യങ്ങൾ താൻ കേട്ട് തുടങ്ങി സത്യത്തിൽ അങ്ങനെ ഒരു ഇൻട്രൊഡക്ഷൻ കിട്ടിയത് നല്ലതല്ലേ ഗൗരി ലക്ഷ്മി ചോദിക്കുന്നു. ഇപ്പോൾ 31 വയസ്സായപ്പോൾ ഇക്കാലയളവിൽ ഇത്തരത്തിലുള്ള മോശം കാര്യങ്ങൾ കേട്ട് തുടങ്ങിയ വളരെ പതുക്കെയുള്ള വളർച്ചയാണ് തനിക്കുണ്ടയത്. ആദ്യം തുടങ്ങിയത് ഒരാളാണെങ്കിൽ ഒഇന്നെ അത് പാത്തും നൂറും ആയിരവുമാകാം തുടങ്ങിഅങ്ങനെ ഇത്തരം കാര്യങ്ങളെ നേരിടാനും നമ്മുടെ ടെംപെറേച്ചർ കറക്ട് ആയി സീറ്റു ചെയ്യാനും തനിക്ക് സമയം കിട്ടി എന്ന് ഗൗരി ലക്ഷ്മി പറയുന്നു.
“അജിതാഹരെ എന്ന തന്റെ മ്യുസിക്കൽ ആൽബം വന്ന ശേഷം തെറി വിളിയുടെ ഗ്രാഫ് പെട്ടെന്ന് കൂടിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതിനോട് യൂസ്ഡ് ആയി. ആളുകള്‍ക്ക് പരിചയമില്ലാത്തൊരു കാര്യം ചെയ്യുമ്പോള്‍ അതിനോട് പ്രതിരോധമുണ്ടാകും. ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അയ്യോ എനിക്കിതൊന്നും താങ്ങാന്‍ വയ്യേന്ന് പറഞ്ഞാല്‍, നിങ്ങള്‍ മാറ്റമുണ്ടാക്കാനോ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനോ പോകരുത്. വ്യത്യസ്തമായത് ചെയ്താല്‍ ഉറപ്പായിട്ടും ചീത്ത കേള്‍ക്കും. അതിന്റെ ഭാഗമാണത്. അത്രയേയുള്ളൂ,” ഗൗരി പറയുന്നു.
സൈബർ ആക്രമണങ്ങളുടെ ആഘാതം
സൈബർ ആക്രമണങ്ങൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നത് ഒരു വസ്തുതയാണ്. ഗൗരി ലക്ഷ്മിയുടെ അനുഭവങ്ങൾ ഇത് വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ പലരും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.
പരിഹാരമാർഗങ്ങൾ
സൈബർ സുരക്ഷാ ബോധവൽക്കരണം: സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇത്തരം ആക്രമണങ്ങൾ തടയുന്നതിനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കണം. നിയമപരമായ നടപടികൾ: സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നിയമങ്ങൾ നടപ്പിലാക്കണം. മനഃശാസ്ത്രപരമായ സഹായം: ഇത്തരം അനുഭവങ്ങൾ നേരിടുന്നവർക്ക് മനഃശാസ്ത്രപരമായ സഹായം ലഭ്യമാക്കണം.
ഗൗരി ലക്ഷ്മിയുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്, സൈബർ ആക്രമണങ്ങൾ ഒരു ഗുരുതരമായ പ്രശ്‌നമാണെന്നാണ്. ഇതിനെതിരെ പൊതുസമൂഹം ഒന്നടങ്കം പോരാടേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഓരോ വ്യക്തിയും സൈബർ സുരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണം.