ഗൗരി ഖാനും ഷാരൂഖ് ഖാനും ബോളിവുഡിന്റെ പവർ കപ്പിൾസ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിവാഹിതരായ അന്നുമുതൽ അവർ പരസ്പരം പിന്തുണയ്ക്കുന്നു. ഷാരൂഖിന്റെ പരിശ്രമങ്ങളെ പിന്തുണച്ചത് ഗൗരി മാത്രമല്ല, തിരിച്ചും അതങ്ങനെ തന്നെയായിരുന്നു . ഷാരൂഖിന്റെ വിജയത്തിന് പിന്നിലെ കാരണം ഗൗരിയാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും, അത് സാധുവല്ല, കാരണം അദ്ദേഹത്തിന്റെ എല്ലാ സിനിമകളും പരാജയപ്പെടണമെന്ന് സൂപ്പർസ്റ്റാറിന്റെ ലേഡി ലവ് ഒരു സമായതു ആഗ്രഹിച്ചു. അത് ഗൗരി തന്നെ തുറന്നു പറയുന്നുണ്ട്.
നേരത്തെ, എൻഡിടിവി ഗുഡ് ടൈംസിന് വേണ്ടി ഫാഷൻ ഡിസൈനർമാരായ അബു ജാനി, സന്ദീപ് ഖോസ്‌ല എന്നിവരുമായി നടത്തിയ അഭിമുഖത്തിൽ തന്റെ ഭർത്താവ് ഷാരൂഖ് ഖാന്റെ സിനിമകൾ പരാജയപ്പെടണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായി ഗൗരി വെളിപ്പെടുത്തിയിരുന്നു. ഒരു സെഗ്‌മെന്റിൽ, അവൾ ഷാരൂഖിനൊപ്പം പാറപോലെ നിന്നിട്ടുണ്ടാകുമെന്ന് സന്ദീപ് പറഞ്ഞു. ഇത് നിഷേധിച്ച ഗൗരി ഷാരൂഖിന്റെ സിനിമകൾ പരാജയപ്പെടണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി.
അതിന് പിന്നിലെ കാരണം ഗൗരി വെളിപ്പെടുത്തി, ബോംബെയിൽ വന്നതിൽ തനിക്ക് സന്തോഷമിലായിരുന്നു എന്നും സിനിമാ ലോകം മുഴുവൻ തനിക്ക് അന്ന് വളരെ വ്യത്യസ്തമാണെന്നും പറഞ്ഞു. ആ അഭിമുഖത്തിൽ അവൾ പറഞ്ഞത് ഇങ്ങനെ
“ശരി, യഥാർത്ഥത്തിൽ, അത് ശരിയല്ല. കാരണം അവൻ ബോംബെയിൽ വന്നതിൽ ഞാൻ അത്ര സന്തോഷിച്ചിരുന്നില്ല. അവൻ എപ്പോഴാണ് ഒരു താരമായത് എന്ന് പോലും എനിക്കറിയില്ലായിരുന്നു. ആദ്യമായി ഇവിടെ വന്നത് എനിക്ക് വളരെ ഞെട്ടലായിരുന്നു, ഒപ്പം സിനിമകളും എല്ലാം. അത് വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.അദ്ദേഹത്തിന്റെ സിനിമകൾ നന്നായി വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല.
അത് പരാജയപ്പെട്ടാൽ ഡൽഹിയിലേക്ക് മടങ്ങിപ്പോകണമെന്ന് ഞാൻ വിചാരിച്ചു.കാരണം നിങ്ങൾ വളരെ ചെറുപ്പമായിരിക്കുമ്പോൾ അതും ഞാൻ 21-ാം വയസ്സിൽ വിവാഹം കഴിച്ചു.സിനിമകൾ, എങ്ങനെ, എന്ത് സംഭവിക്കുന്നു, എല്ലാം വളരെ പുതുമയുള്ളതായിരുന്നു, എനിക്ക് ഒന്നും അങ്ങ് സുഖകരമായി തോന്നിയില്ല ഞാൻ പരാജയപ്പെടുന്നതു പോലെയായിരുന്നു.”
എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് ഒരു പിടിയുമില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു. ഷാരൂഖ് എല്ലായ്‌പ്പോഴും വളരെ പരിശ്രമശാലിയായിരുന്നു വലിയ ആഗ്രഹങ്ങൾ ആയിരുന്നു അവനു ,അവൻ തൊടുന്നതെന്തും സ്വർണ്ണമായി മാറുമെന്നും താരഭാര്യ വെളിപ്പെടുത്തി. അവൾക്ക് പറ്റിയ ആളെ തിരഞ്ഞെടുത്തത് അവളുടെ മിടുക്കാണ്. എന്നും താര പത്നി പറഞ്ഞിരുന്നു:
“കുട്ടിക്കാലം മുതൽ, സ്കൂളിൽ, കോളേജിൽ, ഫുട്ബോൾ, ഹോക്കി, അവൻ തൊട്ടതെല്ലാം പൊന്നാക്കി , അവന്റെ തിയേറ്റർ പ്രകടനങ്ങൾ വരെ , എന്തിനും ഏതായാലും അവൻ എപ്പോഴും മുന്നിലാണ്. അവൻ തൊടുന്നതെന്തും പൊന്നാകും . അതാണ് ഞാ എന്റെ മിടുക്ക് എന്ന് ഞാൻ കരുതുന്നു കാരണം ഞാൻ തിരഞ്ഞെടുത്തത് ശരിയായ ആളെ ആണ് . അവനെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ് .” ഗൗരി പറയുന്നു