സിനിമയില്‍ അവസരം നൽകി വലിയ നായികയാക്കിയ ഗോപിക തന്നോട് കാണിച്ചത് വലിയ നന്ദികേട്:ഇതിൽ സൂപ്പർ താരങ്ങളും ചരട് വലിച്ചു- വെളിപ്പെടുത്തലുമായി മുൻനിര സംവിധായകന്‍

44055

പൊതുവെ മലയാളത്തിലൂടെ തെന്നിന്ത്യൻ ഭാഷകളിൽ നായികമാർ ഇടം പിടിക്കുന്നത് വിരളമാണ്. മിക്ക നായികമാരും മറ്റു ഭാഷകളിൽ ഒരവസരം നോക്കുമെങ്കിലും പൊതുവേ ഒന്ന് രണ്ടു ചിത്രങ്ങളിൽ മുഖം കാണിച്ചു മടങ്ങാറാണ് പതിവ്. പക്ഷേ അതിനു വിരുദ്ധമായി മലയാളിയായ നടി ഗോപിക തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളാണ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ ഗോപിക സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് വിവാഹം ചെയ്തത്.വിവാഹത്തോടെ അഭിനയത്തില്‍ ഇടവേളയെടുത്തിരിക്കുകയാണ് താരം.

ഗോപികയെ ആദ്യമായി നായികയാക്കി 2002 ൽ പ്രാണയമണിത്തൂവൽ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകൻ തുളസീദാസിന്റെ പഴയ ഇന്റർവിഎ ആണ് ഇപ്പോൾ വൈറലാകുന്നത്. ഗോപികയുടെ വിവാഹത്തിനു തന്നെ ക്ഷണിച്ചിരുന്നില്ലെന്നു തുറന്നു പറയുകയാണ് സംവിധായകന്‍ തുളസിദാസ്. സൂപ്പര്‍താരങ്ങളെ നായകരാക്കി ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഹിറ്റ് സംവിധായകരില്‍ ഒരാളാണ് തുളസിദാസ്. എന്നാല്‍ താന്‍ സിനിമയില്‍ അവതരിപ്പിച്ച നായികമാരില്‍ ഒരാളായ ഗോപിക കല്യാണത്തിനു ഒരു ക്ഷണകത്തു പോലും അയച്ചില്ലെന്ന് സംവിധായകന്‍ തുറന്നു പറയുന്നു.

ADVERTISEMENTS
   

പൊതുവേ താരാധിപത്യത്തോടു തന്റെ എതിർപ്പ് തുറന്നു പറയാറുള്ള തുളസിദാസ്‌ മലയാള സിനിമ രംഗത്ത് സത്യത്തിൽ ഒരു പരോക്ഷ വിലക്കിലാണ്.സിനിമാരംഗത്തെ പലരും തന്നെ ശത്രുവിനെ കണ്ടപോലെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയെന്നു പറയുന്ന സംവിധായകന്‍ ഗോപികയുടെ കല്യാണത്തിന് ഒരു കാര്‍ഡുപോലും തനിക്കയച്ചില്ല. ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തുളസീദാസ് വന്നാല്‍ മറ്റു പലരും വരില്ല എന്നായിരുന്നു പറഞ്ഞതെന്നും വെളിപ്പെടുത്തി. കൂടാതെ നടിമാരായ റോമയെയും മീരാനന്ദനെയും നായികമാരാക്കി ഒരു പടം പ്ലാന്‍ ചെയ്തു അഡ്വാന്‍സും കൊടുത്തു. എന്നാല്‍, അവര്‍ അഡ്വാന്‍സ് തിരിച്ചു തന്ന് അഭിനയിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചുവെന്നും സംവിധായകന്‍ പറയുന്നു.

ആ സംഭവത്തോടെ എന്റെ സിനിമ ചെയ്യാൻ പറ്റില്ല എന്ന് നിർമ്മാതാക്കൾ തുറന്നു പറഞ്ഞു .മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവരെയെല്ലാം വച്ച് സിനിമ ചെയ്ത ഞാൻ അതോടെ വെറുതെ മൂന്ന് കൊല്ലം വീട്ടിൽ തന്നെയിരുന്നു .എല്ലാ സൂപ്പർ സ്റ്റാറുകളും എനിക്ക് നേരെ മുഖം തിരിച്ചു. ഞാൻ പരാതിയുമായി ചെല്ലില്ലെ ? എന്നാണ് അന്ന് അവരും ചോദിച്ചത് സത്യത്തിൽ സങ്കടം സഹിക്ക വയ്യാതെ കരഞ്ഞു പോയ നിമിഷങ്ങൾ ആയിരുന്നു അതെന്നു തുളസിദാസ്‌ പറയുന്നു.

ADVERTISEMENTS
Previous articleകംപ്ലീറ്റ് ആക്ടറായ മോഹൻലാലിൻറെ മനസ്സിലെ കംപ്ലീറ്റ് ആക്ടര്‍ ആരാണെന്നറിയാമോ?
Next articleജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി നീലച്ചിത്രം നിര്‍മിച്ചു; സിനിമ നിര്‍മാണ കമ്ബനിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ