ഒറ്റക്കായോ ഗോപിയണ്ണ -ആരാധകന്റെ ട്രോളിനു ഗോപി സുന്ദറിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

68252

മലയാളികളുടെ മനസ്സിൽ കാസനോവ പരിവേഷമുള്ള സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ ജീവിത രീതികളും പെൺ സുഹൃത്തുക്കളും ലിവിങ് റിലേഷൻ ഷിപ്പുകളും എല്ലാം ഇപ്പോഴും വാർത്ത പ്രാധാന്യം നെടുങ്കൻ ഒന്നാണ്. ഒരു പക്ഷേ ഇത്രയും ട്രോൾ ചെയ്യപ്പെട്ട ഒരു വ്യക്തി മലയാള സംഗീത ലോകത്തു തന്നെ ഉണ്ടോ എന്ന് തന്നെ സംശയം ആണ് . ഇതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ സ്ത്രീ സൗഹൃദങ്ങൾ ആണ്.

മലയാളികളുടെ സദാചാര പോലീസിംഗ് ഏറ്റവും കൂടുതൽ നേരിടുന്ന സംഗീത സംവിധായകൻ. 47 വയസ്സുള്ള ഗോപി സുന്ദർ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. അദ്ദേഹം ആദ്യം വിവാഹം കഴിച്ചത് പ്രിയ എന്ൻ യുവതിയെ ആണ് ആ ബന്ധത്തിൽ രണ്ടു ആൺമക്കളും അദ്ദേഹത്തിനുണ്ട്. ആ ബന്ധം വേർപിരിരിയുകയും അതിന്റെ ഡിവോഴ്സ് കേസ് ഇപ്പോഴും നടക്കുകയും ചെയ്യുകയാണ്. പിന്നീട് അദ്ദേഹം ഗായിക അഭയ ഹിരണ്മയിയുമായി എട്ടു വർഷത്തോളം ലിവിങ് റിലേഷന്ഷിപ്പില് ആയിരുന്നു. ഇരുവരും പിന്നീട് വേർപിരിഞ്ഞു.

ADVERTISEMENTS
   

പിന്നീട് അദ്ദേഹം ഗായിക അമൃത സുരേഷുമായി അടുത്ത് . തമിഴ് നടൻ ബാലയുടെ ആദ്യ ഭാര്യയാണ് അമൃത സുരേഷ്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ വരികയും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു അങ്ങനെ ഇരിക്കുമ്പോൾ അമൃത തന്റെ പിറന്നാളിന് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ ഗോപി സുന്ദറിന്റെ തന്റെ ഭർത്താവ് എന്ന് അഭിസംബോധന ചെയ്തതിരുന്നു.

അവളുടെ ജന്മദിനത്തിന് ശേഷം, അഭിരാമിക്കും ഗോപി സുന്ദറിനും ഒപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തു, “നിങ്ങൾ !!! @gopisundar__official ❤️ എൻ്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസിനും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല!!! ഞാൻ പറയണം, ഇത് എക്കാലത്തെയും മികച്ച മികച്ച ജന്മദിനമായിരുന്നു !!! നിങ്ങൾ എൻ്റെ പ്രത്യേക ദിവസം ഒരു സ്വപ്നമാക്കി!! എൻ്റെ ഭർത്താവേ, നിങ്ങളാണ് ഏറ്റവും മികച്ചത് !! ❤️ നന്ദി നന്ദി നന്ദി ❤️ പ്രയത്നങ്ങൾക്കും ആസൂത്രണങ്ങൾക്കും നിങ്ങളുടെ സ്ക്വാഡിന് പ്രത്യേക നന്ദിയും ഇറുകിയ ആലിംഗനങ്ങളും…! പിന്നെ നീ !!! എൻ്റെ sistaaaa @ebbietoot എന്നത്തേയും പോലെ.. അവിശ്വസനീയം 😍!!! ❤️❤️❤️❤️❤️ ഒരിക്കൽ കൂടി ….!!! ഞാൻ നിന്നെ സ്നേഹിക്കുന്നു 😍 @gopisundar__official ❤️.”

ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ദമ്പതികൾ ഒരുമിച്ച് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നത് തുടർന്നിരുന്നു , അവർ തങ്ങളുടെ ബന്ധം പരസ്യമാക്കിയില്ല.

എന്നാൽ നേരത്തെ കൊച്ചി ടൈംസിനോട് സംസാരിച്ച ഗോപി സുന്ദർ പറഞ്ഞു, “ഞാൻ ജീവിതത്തിൽ പഠിച്ചത്, മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങളെ ബാധിക്കുന്നത് നിർത്തുന്ന നിമിഷം നിങ്ങൾ സന്തോഷവാനായിരിക്കാൻ തുടങ്ങും. ബന്ധങ്ങളിൽ ദു:ഖമനുഭവിക്കുന്നവരും എന്നാൽ പല കാരണങ്ങളാൽ അസന്തുഷ്ടിയുംയിൽ തൂങ്ങിക്കിടക്കുന്നവരും ഏറെയുണ്ട്. ഞങ്ങൾ അങ്ങനെ ആകാൻ ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും അത് ചെയ്യാൻ കഴിയില്ല, പക്ഷേ അമൃതയ്ക്കും എനിക്കും ഞങ്ങളുടെ സന്തോഷത്തിൻ്റെ നിയന്ത്രണത്തിൽ ആയിരിക്കാനും സന്തോഷത്തോടെ ജീവിക്കാനും ആഗ്രഹിക്കുന്നു. ഇത് മറ്റാരെയും പ്രതികൂലമായി ബാധിക്കേണ്ടതില്ല. ”

എന്നാൽ പിന്നീട് ഇരുവരും വേര്പിരിയുകയും ഗോപി സുന്ദർ അമൃതയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് നിർത്തുകയും അമൃത ഗോപിസുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ റിമൂവ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഗോപി സുന്ദർ ഇപ്പോൾ മയോനി എന്നറിയപ്പടുന്ന പ്രിയ നായർ എന്ന ഗായികയുമായി അടുപ്പത്തിലായതായി വാർത്തകൾ വന്നിരുന്നു മയോനിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിരുന്നു. അതിന്റെ പേരിൽ വലിയ ട്രോളുകൾ അദ്ദേഹത്തിന്റെ പേരിൽ ഇറങ്ങിയിരുന്നു.

അടുത്തിടെ മയോനി  ഗോപി സുന്ദറിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് പങ്ക് വച്ച ഒരു കുറിപ്പ് ഇതാണ് – “ഞാൻ ഒരുപാട് കെയർ ചെയ്യുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ സമയങ്ങൾ, എങ്ങനെ സ്നേഹിക്കാനും ജീവിക്കാനും എന്നെ പഠിപ്പിച്ചു.” ഗോപി സുന്ദറിൻ്റെ പോസ്‌റ്റുകളെ ചുറ്റിപ്പറ്റിയുള്ള ഓൺലൈൻ നെഗറ്റിവിറ്റിയുടെ അനുഭവം കണക്കിലെടുത്ത്, സാധ്യതയുള്ള ട്രോളിംഗ് ഒഴിവാക്കാൻ മയോനി ബുദ്ധിപൂർവ്വം കമൻ്റുകളുടെ വിഭാഗം പ്രവർത്തനരഹിതമാക്കി.

ഇപ്പോൾ വൈറൽ ആകുന്നത് ഗോപി സുന്ദർ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ മാത്രം ഒരു ചിത്രത്തിന്റെ താഴെ ഒരു ട്രോളാണ് ഇട്ട കമെന്റ് കമെന്റും അതിനു ഗോപി സുന്ദർ നൽകിയ മറുപടിയുമാണ്. ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രത്തിന് താഴെ ഒറ്റക്കയോ എന്നായിരുന്നു യുവാവിന്റെ കമെന്റ്. അതിനു ഗോപി സുന്ദർ നൽകിയ ഇതിഹാസ മറുപടി ഇങ്ങനെയാണ് ” ഇല്ലടാ പുല്ലേ സമാധാനം ആയോ നിനക്ക് എന്ന് പറഞ്ഞു കൊണ്ട് ഒരു പെൺകുട്ടിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ കമെന്റിൽ പങ്ക് വച്ചിരിക്കുകയാണ്.

നിമിഷ നേരം കൊട്നു ഈ കമെന്റ് വൈറൽ ആയിരിക്കുകയാണ്.

ADVERTISEMENTS