ഒരു സീനിയർ നടനെന്നോ സഹപ്രവർത്തകനെന്നോ ഓർക്കാതെ അന്ന് നിമിഷ അത് പറഞ്ഞത്:നിമിഷ നേരിടുന്ന സൈബർ അക്രമണങ്ങളെ കുറിച്ച് ഗോകുൽ സുരേഷ്

27

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച നടൻ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ സോഷ്യ‌ മാധ്യമങ്ങളിൽ നിറഞ്ഞു. എന്നാൽ, ഈ ചർച്ചകൾക്കിടയിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുണ്ടായി. നടി നിമിഷ സജയനെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപിക്കെതിരെ നിമിഷ സജയൻ നടത്തിയ ഒരു പരാമർശത്തിന്റെ വീഡിയോ ക്ലിപ്പ് പൊടി തട്ടിയെടുത്താണ് സൈബർ ആക്രമണം രൂപപ്പെട്ടത്. അന്ന് സുരേഷ് ഗോപിയുടെ പേര് നേരിട്ട് പറയാതെ എന്നാൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഉദ്ധരിച്ചായിരുന്നു നിമിഷയുടെ പരാമർശം.

അന്ന് താരം പറഞ്ഞത് നമ്മളോട് തൃശൂർ ചോദിച്ചിട്ടു നമ്മൾ കൊടുത്തിട്ടില്ല അങ്ങനെയുള്ള നമ്മളോട് ഇന്ത്യ ചോദിച്ചാല് കൊടുക്കുമോ കൊടുക്കില്ല എന്ന്. തൃശൂർ എനിക്ക് തരണം ഞാൻ ഇങ്ങു എടുക്കുവാ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു അതിനെതിരെ ഉള്ള ആറു ഒളിയമ്പായിരുന്നു നിമിഷയുടെ ആ പ്രസംഗം. അതിട്നെ വീഡിയോ ക്ലിപ്പാണ് ഇപ്പോൾ ട്രോൾ പേജുകളിൽ സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ച സാഹചര്യത്തിൽ പ്രചരിക്കുന്നത്.

ADVERTISEMENTS
   

ഈ വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. നിമിഷയ്ക്കെതിരെ നടന്ന സൈബർ ആക്രമണം ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അന്ന് നിമിഷ സുരേഷ് ഗോപിക്കെതിരെ നടത്തിയ പരാമർശം ഒരു മുതിർന്ന നടനെന്നോ സഹപ്രവർത്തകനെന്ന നിലയിൽ കാണിക്കേണ്ട മര്യാദ പാലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ, അന്ന് നിമിഷ നടത്തിയ പരാമർശങ്ങൾ മാധ്യമങ്ങൾ വലിയ രീതിയിൽ പ്രചരിപ്പിച്ചത് താൻ കണ്ടിരുന്നുവെന്ന് ഗോകുൽ സുരേഷ് വ്യക്തമാക്കി. ഇപ്പോൾ അതേ രീതിയിലുള്ള ആക്രമണമാണ് നിമിഷ നേരിടുന്നത്. തന്റെ കുടുംബത്തിനും ഇത്തരം സംഭവങ്ങൾ വേദന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“അന്ന് നിമിഷയ്ക്ക് അങ്ങനെ പറയാൻ തോന്നിയിരിക്കാം. അത് ഓരോരുത്തരുടെയും കാഴ്ചപ്പാട് ആണ്. ആ സാമ്പത്തവത്തിനു ശേഷവും എന്റെ അച്ഛൻ ഇന്നേവരെ നിമിഷയോട് ഒരു വിരോധവും വെച്ചുപുലർത്തിയിട്ടില്ല. അവരെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടുമില്ല,” എന്ന് ഗോകുൽ വ്യക്തമാക്കി.

“അന്ന് നിമിഷ അങ്ങനെ പറഞ്ഞു. പക്ഷേ ഇപ്പോൾ നിമിഷയ്ക്ക് ഇത്തരമൊരു അനുഭവം വരുമ്പോൾ എന്റെ അച്ഛൻ അതിനെ പിന്തുണയ്ക്കുന്നില്ല. എന്തിനാണ് ആളുകൾ ഇങ്ങനെ ആ പെൺകുട്ടിയോട് ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം,” താനോ അച്ഛനോ അതിൽ സന്തോഷിക്കുന്നവരല്ല ,ത്നങ്ങൾക്ക് ഇത്തരം കാര്യങ്ങൾ അത്ര സുഖമുള്ളതല്ല ഗോകുൽ കൂട്ടിച്ചേർത്തു.

കൂടാതെ, സോഷ്യൽ മീഡിയയിൽ തന്റെ അച്ഛനെതിരെ നടക്കുന്ന ട്രോളലിനെക്കുറിച്ചും ഗോകുൽ സുരേഷ് പ്രതികരിച്ചു. അത്തരം ട്രോളലുകൾക്കെല്ലാം ഇരയായിട്ടും തന്റെ അച്ഛൻ ഇവിടെ വരെ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുൻപ് സുരേഷ് ഗോപിക്കെതിരെ വന്ന ഒരു ട്രോളിനു അതിട്ടയാൾക്ക് കിടിലൻ മറുപടി നൽകി ഗോകുൽ സുരേഷ് ശ്രദ്ധ നേടിയിരുന്നു. അച്ഛനെതിരെ വരുന്ന ട്രോളുകളും ആരോപണങ്ങളും തന്നെ വല്ലതെ വേദനിപ്പിച്ചിട്ടുണ്ടെന്നു ഗോകുൽ പറയുന്നു.

ADVERTISEMENTS
Previous articleവല്യേട്ടൻറെ രണ്ടാം ഭാഗം മമ്മൂക്കയുടെ ഉൾപ്പടെ വലിയ സ്വപനം അത് നടക്കാത്തത് അവർ തമ്മിലുള്ള പ്രശ്‌നം – മമ്മൂക്കയെ പോലുള്ള ഒരു മഹാനടനോട് അങ്ങനെ ചെയ്യരുത്- നിർമ്മാതാവ് ബൈജു അമ്പലക്കര
Next articleകങ്കണ റണൗട്ടിനെ സിഐഎസ്എഫ് കോൺസ്റ്റബിൾ തല്ലിയ സംഭവം : നടിയുടെ സംഘത്തിലെ ഒരാൾ വിമാനത്താവളത്തിൽ യുവതിയെ തല്ലി: വീഡിയോ വൈറൽ