ആ കാര്യത്തിൽ ഞാൻ മാതൃക ആക്കുന്നത് പ്രണവിനെ ആണ് ഗോകുൽ സുരേഷ്

115

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു യുവനടനാണ് ഗോകുൽ സുരേഷ്. നടൻ സുരേഷ് ഗോപിയുടെ മകൻ എന്നതിലുപരി വ്യക്തമായ നിലപാടുകൾ ഉള്ള ഒരു വ്യക്തി എന്ന നിലയിലാണ് ആളുകൾ കൂടുതലും ഗോകുലിനെ ഇഷ്ടപ്പെടുന്നത്. എല്ലാ കാര്യങ്ങളിലും തുറന്ന നിലപാടുകളാണ് ഗോകുൽ എടുക്കുന്നത്. തന്റെ രാഷ്ട്രീയമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഗോകുൽ വ്യക്തമായി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ തന്റെ അച്ഛന്റെ രാഷ്ട്രീയത്തെ വിമർശിച്ച ഒരു വ്യക്തിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയാണ് ഗോകുൽ സാമൂഹിക മാധ്യമങ്ങളിൽ കയ്യടി നേടിയത്.

അച്ഛന്റെ ലേബലിൽ അല്ലാതെ സിനിമയിൽ തന്റേതായി സ്ഥാനം ഉറപ്പിക്കാൻ എന്ന സ്ഥാപിച്ച നടൻ കൂടിയാണ് ഗോകുൽ . മുദുഗൗ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റർപീസ് എന്ന ചിത്രത്തിൽ മികച്ച ഒരു കഥാപാത്രമായി ഗോകുൽ എത്തി.

ADVERTISEMENTS
READ NOW  തങ്ങൾക്ക് ഇതുവരെ കാണാത്ത ഒരു മകൾ കൂടിയുണ്ട് - സിനിമയിൽ വില്ലനെങ്കിലും സുധീർ ജീവിതത്തിൽ ഹീറോയാണ് - സംഭവം ഇങ്ങനെ

മാസ്റ്റർപീസ് എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം കണ്ട് സാക്ഷാൽ മമ്മൂട്ടി തന്നെ നേരിട്ട് ഗോകുലിനെ അഭിനന്ദിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ സാധിക്കുകയാണ് നടന് സാധിച്ചത്. കുട്ടിക്കാലം മുതൽ തന്നെ അച്ഛന്റെ വിജയങ്ങളും വളർച്ചകളും ഒക്കെ കണ്ടുവളർന്നിട്ടുള്ള വ്യക്തിയാണ് താൻ എന്നായിരുന്നു ഗോകുൽ പറഞ്ഞിരുന്നത്.

എന്നാൽ താൻ ജീവിതത്തിൽ മാതൃകയാക്കുന്ന വ്യക്തി പ്രണവ് മോഹൻലാൽ ആണ്. കാരണം തനിക്ക് ഏറ്റവും വലിയ ആഗ്രഹം എന്നത് സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കണം എന്നതാണ്. അതുകൊണ്ടു തന്നെ താൻ പ്രണവിനെയാണ് ആ കാര്യത്തിൽ മാതൃകയാക്കുന്നത് എന്നും ഗോകുൽ പറയുന്നുണ്ട്. വളരെ സിമ്പിള്‍ ആയ ഒരു മനുഷ്യനാണ് പ്രണവ് ആദിയുടെ സെറ്റില്‍ വച്ചാണ് ആദ്യം കാണുന്നത്. അധികം സംസാരിക്കാന്‍ താല്പര്യം കാണിക്കാത്ത വ്യക്തിയാണ് പ്രണവ്. താന്‍ ഒരിക്കലും മറ്റൊരാളുടെ സ്വകര്യതയിലെക്ക് കടന്നു കയറുന്ന വ്യക്തിയല്ല എന്നും ഗോകുല്‍ പറയുന്നു.

READ NOW  മമ്മൂക്കയുടെ കാലിൽ പിടിച്ചു കരഞ്ഞാലും എന്റെ നന്ദി തീരില്ല -താൻ മമ്മൂക്കയ്ക്ക് അങ്ങനെ മെസേജ് അയക്കാൻ ഒരു കാരണം ഉണ്ട് വെളിപ്പെടുത്തി ബിബിൻ ജോർജ്.

അന്ന് ആദിയുടെ ഷൂട്ടിങ്ങിനിടെ ഡ്യൂപ്പ് ഇല്ലാതെ വലിയ സാഹസിക രംഗങ്ങള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ താന്‍ ചോദിച്ചു ഇത്രയൊക്കെ റിസ്ക്ക് എടുക്കേണ്ടതുണ്ടോ എന്ന്. അതിനു പ്രണവ് പറഞ്ഞത് രസകരമായ ഒരു മറുപടിയാണ്‌. നമ്മുടെ ചാര്‍ലിക്കയുടെ മുന്നില്‍ പിന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇത്രയുമെങ്കിലും വേണ്ടെ എന്ന് അന്ന് പ്രണവ് ചോദിച്ചിരുന്നു എന്ന് ഗോകുല്‍ പറയന്നു.

പോലീസ് വേഷങ്ങളിലൊക്കെ എത്തിയ ഗോകുൽ അച്ഛന്റെ അതേ പകർപ്പ് തന്നെയാണ് എന്നാണ് പലപ്പോഴും പ്രേക്ഷകർ പറയാറുള്ളത്. ഒരുപക്ഷേ പലപ്പോഴും പല തുറന്ന നിലപാടുകളും എടുക്കുന്നതു കൊണ്ടായിരിക്കാം സിനിമയിൽ താരത്തിന് അവസരങ്ങൾ പോലും കുറയുന്നത് എന്ന് ആരാധകർ പറയാറുണ്ട്.

എന്നാൽ ഗോകുലിന്റെ സമയം ആവുന്നതേയുള്ളൂ എന്നും മലയാള സിനിമ ഒരിക്കൽ ഗോകുലിന് വേണ്ടി കാത്തുനിൽക്കുന്ന ഒരു സമയം ഉണ്ടാകും എന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്. മികച്ച ഒരു നടൻ തന്നെയാണ് ഗോകുൽ എന്നാണ് ആളുകൾ പറയാറുള്ളത്. അവസരങ്ങളുടെ വലിയ വാതായനം തന്നെ ഗോകുലിന് മുന്നിൽ തുറക്കപ്പെടും എന്നും ആരാധകർ പറയുന്നു.

READ NOW  വെറും ഒരു ക്രഷ് എന്നതിനും ഒരുപാടപ്പുറം ആണ് അദ്ദേഹം എനിക്ക് : അടുപ്പമുള്ള പലർക്കും അതറിയാം - ആ നടനെ കുറിച്ച് മഞ്ജു പറഞ്ഞത്.
ADVERTISEMENTS