“കയറടി അകത്ത്‌” എന്നാൽ അത് ചെയ്യിപ്പിച്ചിട്ടേ നിന്നെ വിടുന്നുള്ളു എന്ന് പറഞ്ഞു സംവിധായകൻ അലറി- കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തു

143842

മലയാളത്തിലെ മുൻനിര നായികമാരുടെ കഥാപാത്രങ്ങൾ പലതും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നതിൽ അവരുടെ മനോഹര ശബ്ദ സൗകുമാര്യം ഒരു പ്രധാന കാരണമാണ്. അതിൽ പലതിന്റെയും ഉടമ മലയാളത്തിലെ മുൻനിര ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ്. വെറും ഒരു ഡബ്ബിങ് ആര്ടിസ്റ് എന്ന പേരിൽ മാത്രമല്ല ഭാഗ്യലക്ഷ്മി അറിയപ്പെടുന്നത്. ഒരു ആക്ടിവിസ്റ് അല്ലെങ്കിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന വളരെ ബോൾഡായ ഒരു വ്യക്തിത്വം എന്ന നിലയിൽ കൂടി അവർ ഏവർക്കും ചിരപരിചിതയാണ്.

ജീവിതത്തിന്റെ ആദ്യകാലം വളരെ ദുരിത പൂർണമായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പണ്ട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്വപ്രയത്നത്തിൽ വളർന്നു വന്ന അവർ തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്നതിൽ ആരുടെ മുൻപിലും താൻ പതറിയിട്ടില്ല എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ താൻ ശക്തമായി പ്രതികരിച്ച ഒരു സംഭവം കുറച്ചു നാൾ മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യ ലക്ഷ്മി വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പതിനാറാം വയസ്സില്‍ ആണ് തനിക്ക് അത്തരമൊരു ദുരവസ്തയുണ്ടയത് എന്നും ഭാഗ്യ ലെക്ഷ്മി പറഞ്ഞിരുന്നു. മുന്‍പ് പറഞ്ഞ ഈ കാര്യങ്ങള്‍ ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ത്റ്റ് പുറത്തു വന്ന സാഹചര്യത്തില്‍ ഭാഗ്യ ലെക്ഷ്മി വീണ്ടും ആ സംഭവം പറഞ്ഞിരുന്നു.

ADVERTISEMENTS
   
READ NOW  ബിക്കിനി വേഷങ്ങളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പേളി മാണി

ഭാഗ്യലക്ഷ്‌മിയുടെ വാക്കുകള്‍,

ഒരു റേപ്പ് സീൻ ഡബ്ബ് ചെയ്തു കൊണ്ട് ഇരിക്കുന്ന സമയം. അത് അങ്ങനെ അല്ല ശരിയാവുന്നില്ല, റേപ്പിങ് ശരിയാവുന്നില്ല എന്നും മറ്റും എന്തോ ഒരു ഉദ്ദേശമുള്ളപോലെ സംവിധായകൻ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. കുറെ ആയപ്പോൾ സഹികെട്ടു ഞാൻ പറഞ്ഞു സാർ റേപ്പ് ശരിയാക്കേണ്ടത് ഞാനല്ലല്ലോ വില്ലനല്ലേ , എനിക്ക് അതിനനുസരിച്ചു ഇങ്ങനെ അലറിക്കരയാനല്ലേ പറ്റു എന്ന്.

അല്പം കഴിഞ്ഞപ്പോൾ സംവിധായകന്റെ വിധം മാറി. “നേരം വണ്ണം നിങ്ങൾക്കൊരു റേപ്പ് സീൻ പോലും ഡബ്ബ് ചെയ്യാൻ അറിയില്ലല്ലോ? നിങ്ങൾ വലിയ ഡബ്ബിങ്ങ് ആര്ടിസ്റ്റാണ് എന്ന് പറഞ്ഞു നടക്കുന്നല്ലോ” എന്നൊക്കെ പറഞ്ഞു കൊണ്ട് ഒരു വളരെ മോശപ്പെട്ട വാക്ക് അയാൾ പറഞ്ഞു. ആ സംസാരം കേട്ട ഉടൻ തന്ന ‘എനിക്കിനി ഡബ്ബ് ചെയ്യാൻ താല്പര്യമില്ല’ എന്ന് പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി.

READ NOW  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുന്ന ബോളിവുഡ് താരങ്ങൾ

“ഓഹോ അപ്പോൾ നീ പോകുമോ എങ്കിൽ നിന്നെ കൊണ്ട് എന്ന് ഞാൻ ഡബ്ബ് ചെയ്യിച്ചിട്ടേ വിടൂ. മര്യാദക്ക് കയറടി അകത്തു” എന്ന് പറഞ്ഞലറിക്കൊണ്ട് അയാൾ എന്റെ നേരെ ചാടി. എനിക്ക് കലഷലായ ദേഷ്യം വന്നു. എടീ പോടീ എന്നൊക്കെ വിളിച്ചാൽ താൻ വിവരമറിയുമെന്നു ഞാൻ വെട്ടിതുറന്നു പറഞ്ഞു. ആഹാ അങ്ങനെ വിളിച്ചാൽ നീ എന്ത് ചെയ്യുമെന്ന് അയാൾ. ധൈര്യമുണ്ടേൽ ഒന്നൂടെ വിളിച്ചു നോക്കാൻ ഞാൻ പറഞ്ഞു.

അയാൾ ഒരു കൂസലും ഇല്ലാതെ എന്നെ വീണ്ടും അധിക്ഷേപിച്ചു സംസാരിച്ചു. ഒന്നും നോക്കിയില്ല കാരണം പുകച്ചു ഒറ്റ അടി കൊടുത്തു, എന്നിട്ടു പുറത്തിറങ്ങി. എ വി എം സ്റ്റുഡിയോയിൽ വച്ചായിരുന്നു സംഭവം. ബഹളം കേട്ട് സ്റ്റുഡിയോയുടെ ഓണർ എ വി എം ശരവണൻ സാർ ഇറങ്ങി വന്നു ‘എന്നമ്മ ആച്ചു’ എന്ന് ചോദിച്ചു. “എടീ പോടീ എന്നൊക്കെ വിളിച്ചപമാനിക്കുന്നു സാർ അതുകൊണ്ടു ഡബ് ചെയ്യാൻ കഴിയില്ല എന്ന് തീർത്തു പറഞ്ഞു’, എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. എന്റെ സ്റ്റുഡിയോയിൽ ഇങ്ങനെ സ്ത്രീകളോട് അപമര്യാദയിൽ പെരുമാറാൻ ഞാൻ ആരെയും അനുവദിക്കില്ല. അതിനാൽ ഭാഗ്യലക്ഷ്മി എന്റെ വണ്ടിയിൽ വീട്ടിലേക്കു പൊക്കോളു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആ സിനിമ തന്നെ വേണ്ട എന്ന് വച്ചു എന്നും ഭാഗ്യലക്ഷ്മി ഓർക്കുന്നു. ചിത്രം ഏതെന്നോ സംവിധായകൻ ആരെന്നോ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയില്ല.

READ NOW  ഒമറിക്കയുടെ വിഷയത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് - ആ യുവ നടി ഞാനല്ല ഏയ്ഞ്ചലിൻ മരിയ.
ADVERTISEMENTS