“ഓഹ് പോസ്റ്ററിൽ മോഹൻലാൽ ഒന്നും വേണ്ട റഹ്മാനും രോഹിണിയും മാത്രം മതി” എന്ന് നിർമ്മാതാവും മറ്റു അണിയറ പ്രവർത്തകരും പക്ഷേ അതനുസരിക്കാതെ ഗായത്രിയും പിന്നെ ആ ചിത്രത്തിന് സംഭവിച്ചത് ചരിത്രമാണ്.

271

ഒരു പോസ്റ്ററിൽ എന്തിരിക്കുന്നു എന്ന് ചിന്തിക്കുക സ്വാഭാവികമാണ് . പക്ഷേ വർഷങ്ങൾക്ക് മുൻപേ മോഹൻലാലിൻറെ ഒരു പോസ്റ്റർ ഒരു സിനിമയുടെ തലവര മാറ്റിയെഴുതിയതു. ആ സംഭവം ഇങ്ങനെ . മോഹൻലാൽ സൂപ്പർ താരമാകുന്നതിനു മുൻപ് അദ്ദേഹം വളരെ ശ്രദ്ധേയമായ ഒരു പോലീസ് വേഷം ചെയ്ത ചിത്രമായിരുന്നു ഇവിടെ തുടങുന്നു. ആ ചിത്രം വലിയ ഹിറ്റാവാൻ കാരണമായത് വിമർശനങ്ങൾക്കിടയിലും ലാലിനെ ഉൾപ്പെടുത്തി ചിത്രത്തിന്റെ പരസ്യകല നിർവ്വഹിച്ച ഗായത്രി അശോക് ഒരു പോസ്റ്റർ ഡിസൈൻ ചെയ്തതാണ് .

അന്ന് വലിയ സൂപ്പർ താരമൊന്നുമല്ലാതിരുന്ന മോഹൻലാൽ ബുള്ളറ്റിൽ പോലീസ് വേഷത്തിൽ ഇരിക്കുന്ന ഒരു ചിത്രം കൂടി പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു. അത് അന്നത്തെ യുവ തലമുറയെ തീയേറ്ററിലേക്ക് ആകർഷിക്കാൻ മാത്രം തലയെടുപ്പുള്ളതായിരുന്നു . എന്നാൽ സിനിമയുടെ നിർമ്മാതാവും വിതരണക്കാരും സിനിമയുടെ പോസ്റ്ററിൽ മോഹൻലാലിനെ മാറ്റി അന്നത്തെ കൗമാര പ്രണയ മനസ്സുകളുടെ ഹരമായിരുന്ന റഹ്മാനെയും രോഹിണിയേയും ഉൾപ്പെടുത്താനായിരുന്നു നിർദ്ദേശിച്ചത്

ADVERTISEMENTS
   

പക്ഷെ ഇവിടെ തുടങ്ങുന്നു എന്ന ചിത്രത്തിന്റെ പരസ്യകല നിർവഹിച്ച ഗായത്രി അശോക് അത് ചെവിക്കൊണ്ടില്ല മോഹൻലാലിന്റെ പോസ്റ്റർ തന്നെ നിലനിർത്തി സിനിമയ്ക്ക് കൂടുതൽ പരസ്യം ചെയ്യണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. ഒരു പക്ഷേ ആ താരത്തിന്റെ കഴിവും ആ ചിത്രത്തിന്റെ മാസ്സ് ഫീലും മനസിലാക്കിയാവാം ഗായത്രി അത് ചെയ്തത് . അത് പിന്നീട് വലിയ രീതിയിൽ സിനിമയ്ക്ക് ഗുണം ചെയ്തു എന്ന് ആദ്യമെതിർത്തവർ തന്നെ സമ്മതിച്ച കാര്യമാണ്.

എ ക്ലാസുകളിൽ റിലീസ് ചെയ്ത ശേഷം സെക്കന്റ് റണ്ണിനായി ബി ക്ലാസ് സി ക്ലാസ് തിയേറ്ററിലേക്ക് ഇവിടെ തുടങ്ങുന്നു എന്ന ചിത്രം വലിയ കളക്ഷൻ നേടി . ചിത്രത്തിലെ മോഹൻലാലിന്റെ പോലീസ് വേഷത്തിലുള്ള ബുള്ളറ്റിലെ ലുക്ക് അത്രമേൽ പോപ്പുലാരിറ്റി നേടിയിരുന്നു അത് ആയിരുന്നു അതിനു കാരണം.

1984ൽ സൂപ്പർ ഹിറ്റ് ഫിലിം മേക്കർ ജെ ശശികുമാർ സംവിധാനം ചെയ്ത ചിത്രം മോഹൻലാലിൻറെ സൂപ്പർ താര വളർച്ചയ്ക്ക് വലിയ മൈലേജ് നൽകിയ സിനിമയായിരുന്നു. റഹ്മാൻ, രോഹിണി, ബാലൻ കെ നായർ തിക്കുറുശ്ശി സുകുമാരൻനായർ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

ADVERTISEMENTS