നിനക്ക് സെക്സ് ഒരു രാത്രിയിലേക്ക് മാത്രവും മറ്റൊരാൾക്ക് അത് ജീവിതകാലം മുഴുവൻ വേണമെങ്കിൽ എങ്ങനെ ശരിയാവും ഗായത്രി സുരേഷ് ചോദിക്കുന്നു

20585

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ടുള്ള നായികയാണ് ഗായത്രി സുരേഷ് ജമ്നാ പ്യാരി എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ നായികയായെത്തിയ തൃശ്ശൂർ കാരി പെൺകുട്ടി. പക്ഷേ സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ ആയില്ല തുടക്കത്തിൽ കുറച്ചു ചിത്രങ്ങൾ ലഭിച്ചിരുന്നു എങ്കിലും പിന്നീട് താരത്തിന്റെ മാർക്കറ്റ് വാല്യൂ താഴേക്ക് പോകുകയായിരുന്നു. അതിന് സുപ്രധാന പങ്ക് വഹിച്ചത് താരത്തിന്റെ കുറച്ച് അഭിമുഖങ്ങൾ ആയിരുന്നു.

ശരിയോ തെറ്റോ സ്വന്തം അഭിപ്രായങ്ങൾ തുറന്നടിച്ചു പറയുന്നതിൽ ഗായത്രി സുരേഷ് ഒട്ടും പിന്നോട്ട് നിൽക്കാറില്ല മിസ് കേരള റണ്ണർപ്പായ വ്യക്തിയാണ് ഗായത്രി സുരേഷ്. തൃശൂർ സ്ലാങ്ക് ഉള്ള സംസാരവും താരത്തിന് വലിയ രീതിയിലുള്ള ആരാധക പിന്തുണ നേടിക്കൊടുത്തിരുന്നു. പക്ഷേ പിന്നീട് താരത്തിന്റെ കരിയർ മുഴുവൻ വിവാദങ്ങൾ നിറഞ്ഞതായിരുന്നു.

ADVERTISEMENTS
   

പല വിവാദപരമായ പ്രസ്താവനകളും നടത്തുക , ഇൻറർവ്യൂവിൽ പലപ്പോഴും ഇരുന്ന് മണ്ടത്തരങ്ങൾ പറയുക എന്നുള്ളത് താരത്തിന്റെ സ്ഥിരം ശൈലിയായിരുന്നു. അതിൻറെ പേരിൽ ക്രൂരമായ സൈബർ അറ്റാക്കിങ് താരം നേരിട്ടിട്ടുണ്ട് അതിനെ പക്ഷേ ഒരു തരത്തിലും നമുക്ക് ന്യായീകരിക്കാൻ പറ്റുന്ന കാര്യവുമല്ല.

ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത് മുൻപ് ഗായത്രി നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ്. ആഷിക് അബു സംവിധാനം ചെയ്തു വളരെ വലിയ വിജയം നേടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മായാനദി. ടോവിനോ തോമസ് തോമസ്,ഐശ്വര്യ ലക്ഷ്മി എന്നിവർ ആണ് ചിത്രത്തിൽ നായിക നായകന്മാരായി അഭിനയിച്ചത്.

വളരെ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ നായികയായ ഐശ്വര്യലക്ഷ്മി ചെയ്യുന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് യുവ പ്രേക്ഷകരിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന രീതിയിലുള്ള ഒരു ഡയലോഗ് ആ ചിത്രത്തിൽ ഉണ്ട്.ആ ഡയലോഗിനെ കുറിച്ച് അഭിമുഖത്തിൽ അവതാരിക ഗായത്രി സുരേഷിനോട് സംസാരിച്ചിരുന്നു. ആ വിഷയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം താരം തുറന്നു പറയുകയും ചെയ്തു. ആ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് പറഞ്ഞാൽ എന്താണ് എന്ന് ഗായത്രി സുരേഷ് അവതാരികയോട് തന്നെ തിരികെ ചോദിക്കുന്നുണ്ട്. അതിന് രണ്ടുപേർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന് കരുതി അവിടെ പ്രണയമോ വിവാഹമോ ഒരുമിച്ചുള്ള ജീവിതമോ എന്ന പ്രോമിസ് ആകുന്നില്ല എന്നുള്ളതാണ് അത് അർത്ഥമാക്കുന്നത് എന്ന് അവതാരിക പറഞ്ഞു കൊടുക്കുന്നുണ്ട്.

അപ്പോൾ ആ വിഷയത്തിനെ കുറിച്ച് ഗായത്രി സുരേഷ് പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. താരത്തിന്റെ അഭിപ്രായത്തിൽ വ്യത്യസ്ത ചിന്താഗതിയുള്ള രണ്ടുപേർ ഇത്തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പോകുന്നതിന് താൻ യോജിക്കുന്നില്ല.

അതിനു കാരണമായി ഗായത്രി സുരേഷ് പറഞ്ഞത് ഒരാൾക്ക് ഒരുപക്ഷേ ബന്ധം ദീർഘകാലം നീട്ടിക്കൊണ്ടുപോകുന്നതാണ് താല്പര്യമെങ്കിൽ മറ്റേയാൾക്ക് ഒരുപക്ഷേ അത് നീട്ടിക്കൊണ്ട് പോകണ്ട എന്നുള്ള താല്പര്യമാണെങ്കിൽ ബന്ധത്തിൽ പിന്നീട് വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയും അവിടെ ഇത്തരത്തിലുള്ള ഒരു ചിന്താഗതി നടക്കാതാവുകയും ചെയ്യും. പക്ഷേ രണ്ടുപേരും ഒരേ ചിന്താഗതി ഉള്ള ആൾക്കാർ ആണെങ്കിൽ അതൊരു പ്രശ്നവുമില്ല എന്നാണ് ഗായത്രി സുരേഷ് പറയുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്ത ചിന്താഗതിയുള്ള ആൾക്കാർ ഇത്തരത്തിലുള്ള പരിപാടിക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് ഗായത്രി സുരേഷ് പറയുന്നത്.

അതുപോലെതന്നെ അഭിമുഖത്തിൽ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം ഒരു തെറ്റ് അല്ല എന്നും ഗായത്രി സുരേഷ് പറയുന്നുണ്ട്. പക്ഷേ താൻ അത്തരത്തിലുള്ള ബന്ധം ഇഷ്ടപ്പെടുന്നില്ല എങ്കിലും അങ്ങനെ ഒരു കാര്യം തെറ്റല്ല എന്നുള്ള അഭിപ്രായവും താരം തുറന്നു പറയുന്നുണ്ട്. തന്റെ അഭിപ്രായം അതിശക്തമായ രീതിയിൽ തുറന്നു പറയുന്നതിൽ ഗായത്രി സുരേഷ് ഒരിക്കലും പിന്നോട്ട് നിൽക്കാറില്ല ഇനി എത്ര തന്നെ ട്രോളുകൾ വന്നാലും ഗായത്രി സുരേഷ് സ്വന്തം അഭിപ്രായം തുറന്നു പറയാറുണ്ട്. തനിക്ക് പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടവും ഇത്തരത്തിൽ ഗായത്രി തുറന്നു പറഞ്ഞിട്ടുണ്ട്. അതും വലിയ രീതിയിൽ താരം ട്രോൾ ചെയ്യപ്പെടാൻ കാരണമായിട്ടുണ്ട്.

ADVERTISEMENTS