അടുത്തകാലത്താണ് കെബി ഗണേഷ് കുമാർ മന്ത്രിയായി അധികാരത്തിൽ എത്തിയത് ഗതാഗത വകുപ്പാണ് ഗണേശിന് ലഭിച്ചിരിക്കുന്നത്. അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് എത്തിയതിൽ ഒരുപാട് ആളുകൾ വലിയ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട് ഒരു മികച്ച പൊതുപ്രവർത്തകനെ തന്നെയാണ് നമുക്ക് ലഭിച്ചത് എന്നാണ് പലരും പറയുന്നത്.
സമൂഹത്തിനും ആളുകൾക്കും ഇടയിൽ വലിയ സ്ഥാനം തന്നെയാണ് ഗണേഷ് കുമാറിന് ഉള്ളത്. എന്നാൽ വീടിനുള്ളിൽ ഒരുപാട് പൊട്ടിത്തെറികൾ ഗണേഷ് കുമാറിന്റെ പേരിൽ നടന്നിട്ടുണ്ട്. ഗണേഷ് കുമാറിനെതിരെ ഒരിക്കൽ അദ്ദേഹത്തിന്റെ സഹോദരി പോലും രംഗത്ത് വന്നിട്ടുണ്ട് സ്വത്തിനോടും പണത്തിനോടും ഒക്കെ ആർത്തിയുള്ള ഒരു വ്യക്തിയാണ് തന്റെ സഹോദരൻ ഗണേശ എന്നായിരുന്നു അന്ന് സഹോദരിയായ ഉഷ മോഹൻ പറഞ്ഞത്.
തങ്ങളുടെ കുടുംബത്തിലെ ഏക ആൺതരി ആയിരുന്നു ഗണേഷ്. അതുകൊണ്ടു തന്നെ ഏക മകൻ പരിഗണന എല്ലാകാലത്തും ഗണേശന് ലഭിച്ചിരുന്നു. ആ പരിഗണന ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ഗണേഷ് നടത്തിയിട്ടുണ്ട്. അതിലുള്ള ഒന്നാണ് തന്റെ അച്ഛന്റെ മരണശേഷം തനിക്ക് സ്വത്തിൽ യാതൊരു അവകാശവുമില്ല എന്ന് വിൽപത്രത്തിൽ എഴുതിയിരിക്കുന്നത്.
അച്ഛന്റെ പ്രിയപ്പെട്ട മകളായ തന്നോട് ഒരിക്കലും അച്ഛൻ അത്തരത്തിൽ ഇടപെടില്ല എന്ന് തനിക്ക് ഉറപ്പാണ്. അതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് തന്റെ സഹോദരനായ ഗണേഷ് കുമാർ ആണ്.
നാട് നന്നാക്കാൻ ഇറങ്ങുന്നതിനു മുൻപ് ആദ്യം വീണ്ടും നന്നാക്കുകയാണ് വേണ്ടത്. എന്നും ഉഷ വ്യക്തമായി തന്നെ പറഞ്ഞിരുന്നു. തന്റെ കുട്ടിയുടെ ചികിത്സാ സമയത്ത് പോലും വളരെ ക്രൂരമായ രീതിയിലായിരുന്നു ഗണേഷ് കുമാർ ഇടപെട്ടിരുന്നത് എന്ന തരത്തിൽ ഉഷ സംസാരിക്കുകയും ചെയ്തിരുന്നു.
ഒരു സമയത്ത് ഇത് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. എന്നാൽ ഇതിന് മറുപടി നല്‍കാന്‍ ഗണേഷ് കുമാര്‍ പലപ്പോഴും തയ്യാറായില്ല. അടുത്തിടെ വീണ്ടും സഹോദരി ഗണേഷിനെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു. തന്‍റെ അച്ചന്റെമുഴുവാന്‍ സമ്പാദ്യവും എലമ്പല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം അത് മൂന്നു മക്കള്‍ക്കും തുല്യമായി നല്കാണംഎന്നവശ്യപ്പെട്ടപ്പോള്‍ അവിടെ അച്ഛന്റെ പേരില്‍ വെറും അറുനൂറു രൂപയെ ഉള്ളു എന്ന് ബാങ്കിന്റെ പ്രസിഡന്റ് തങ്കപ്പന്‍ പിള്ള പറഞ്ഞത് ഗണേഷ് കുമാറിന്റെ ഇടപെടല്‍ ആണ് എന്നും അവര്‍ക്കെതിരെ അന്വോഷണം ഉണ്ടാകുമ്പോള്‍ ഗണേഷ് കുമാര്‍ കലിപൂണ്ടിട്ടു കാര്യമില്ല എന്നും അടുത്തിടെ ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്ത് കാര്യവും തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത വ്യക്തി കൂടിയാണ് ഗണേഷ് കുമാർ. അദ്ദേഹത്തിനെ കുറിച്ച് ഇങ്ങനെ ഒരു കാര്യം പലരും പറയുമ്പോൾ അത് അംഗീകരിക്കാൻ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് സാധിക്കുന്നില്ല എന്ന് പറയുന്നതാണ് സത്യം. പാർട്ടി നോക്കിയല്ല ജനങ്ങൾ ഗണേശനെ സ്നേഹിക്കുന്നത് എന്ന് ഒരിക്കൽ നടിയായ അനുശ്രീ വരെ പറഞ്ഞിരുന്നു.