സോളാർ കേസിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ അദ്ദേഹത്തിന്റെ പേര് മനപ്പൂർവ്വം കത്തിൽ എഴുതി ചേർക്കാൻ ഗോഡാലോചന നടത്തി എന്ന ആരോപണനത്തിനെതിരെ പൊട്ടിത്തെറിച്ചു നിയമ സഭയിൽ കെ ബി ഗണേഷ് കുമാർ. സോളാർ പീഡന കേസിനെ സംബന്ധിച്ചുള്ള അടിയന്തിര ചർച്ചയിലാണ് അദ്ദേഹം തന്റെ ഭാഗം പറഞ്ഞത്.
തന്റെ അച്ഛൻ ബാലകൃഷ്‍ണപിള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലന്ന് തന്നോട് പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ പരമായി എതിര്പ്പ് ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന് അനുകൂലമായി ആണ് അന്ന് താൻ സി ബി ഐ കോടതിയിൽ മൊഴി നൽകിയത്. തൻറെ മൊഴി ആർക്കും വായിച്ചു നോക്കാം.താൻ ഒരു തുറന്ന പുസ്തകമാണ് സോളാർ കേസ് പുറത്തു വന്ന സമയത്തു പല കോൺഗ്രസ് നേതാക്കളും തന്റെ പിതാവിന്റെ അടുത്ത് സഹായത്തിനായി വന്നിരുന്നു. സത്യമാണ് തന്റെ ദൈവം.സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും ആളാണ് ഞാൻ കപട സദാചാരം പറഞ്ഞു നടക്കേണ്ട ആവശ്യം തനിക്കില്ല.
ഉമ്മൻ ചാണ്ടിയെ കുറിച്ച് ആരോപണം ചോദ്യമായി വന്നപ്പോൾ അറിയില്ല എന്നാണ് പറഞ്ഞത്. പരാതി നൽകിയ ആളുടെ കത്ത് താൻ കണ്ടിട്ടില്ല തന്റെ പിതാവ് പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ പേരില്ല എന്നാണ് അത് താൻ സി ബി ഐ ഓട് പറഞ്ഞിട്ടുണ്ട്. അന്ന് താൻ പറഞ്ഞ കാര്യം രേഖപ്പെടുത്തണം എന്ന് സി ബി ഐ യോട് പറഞ്ഞിരുന്നു എന്ന് ഗണേഷ് പറയുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബം നന്ദിയോടെ സ്മരിക്കേണ്ടത് പിണറായി വിജയനോട് ആണ് എന്നതും അദ്ദേഹം പറഞ്ഞു.
യൂ ഡി എഫിലേക്ക് പോകുന്ന കാര്യത്തെ കുറിച്ചും ഗണേഷ് മറുവപ്പടി പറഞ്ഞു. മരിച്ചാലും തനിക്ക് അഭയം തന്ന ഇടതു പക്ഷ പ്രസ്ഥാനത്തെ വഞ്ചിക്കില്ല . അഴിമതി ചോദ്യം ചെയ്തതിനു തന്നെ പുറത്താക്കിയത് യൂ ഡി എഫ് ആണെന്നും ഗണേഷ് കുമാർ പറയുന്നു.
സോളാർ കേസ് സമയത് രക്ഷിക്കണം എന്ന് പറഞ്ഞു വന്ന നേതാക്കൾ ഇപ്പോഴും പ്രതിപക്ഷത്തു ഇരിപ്പുണ്ട് അവരുടെ പേരുകൾ പറയാത്തത് മാന്യത കൊണ്ടാണ് നിര്ബന്ധച്ചാൽ പറയേണ്ടി വരുമെന്നും ഗണേഷ് കുമാർ പറയുന്നു. തന്റെ എതിർ പക്ഷത്തുള്ളയാളാണ് ശരണ്യ മനോജ് അയാൾ യു ഡി എഫ് കാരനാണു അയാൾ പോലും പറയുന്നത് തനിക്ക് പങ്കില്ലെന്നാണ് ഗണേഷ് കുമാർ പറയുന്നു.