അപ്പൂപ്പന്റെയും അച്ഛന്റെയും മകനായി വന്നിട്ട് അപ്പപ്പോൾ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന രീതി നല്ലതായി ഉദയനിധിക്കെതിരെ ഗണേഷ് കുമാർ

339

തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ കൊച്ചു മകനും ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് പറഞ്ഞ പ്രസ്താവനകൾ വലിയ വിവാദമായി മാറിയിരുന്നു. സനാതന ധർമം പകർച്ചയ് വ്യാധികൾ പോലെ അപകടകരമാണ് എന്നും അതിന്റെ ഇവിടെ നിന്ന് ഉന്മൂലനം ചെയ്യണം എന്നും ഉള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ രൂക്ഷമായ വിമര്ശങ്ങള്ക്ക് ഇടയാക്കി.

അദ്ദേഹത്തിന്റെ പരാമർശങ്ങൾ ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഉദയനിധിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻമന്ത്രിയും ഇപ്പോൾ പത്തനാപുരം എംഎൽഎ മായ കെ ബി ഗണേഷ് കുമാർ.

ADVERTISEMENTS

മതങ്ങളെയും ആചാരങ്ങളെയും വിമർശിക്കുന്ന രീതിയിലുള്ള വിഡ്ഢിത്തരങ്ങൾ വിളമ്പുന്നത് ജനപ്രതിനിധികൾ നിർത്തണമെന്ന് ഗണേഷ് കുമാർ പറയുന്നു. ഉദയനിധിക്ക് ചിലപ്പോൾ സിനിമ അഭിനയം അറിയാമായിരിക്കും അത്യാവശ്യം രാഷ്ട്രീയവും അറിയായിരിക്കും പക്ഷേ അദ്ദേഹം പലപ്പോഴും പറയുന്നതെല്ലാം വിഡ്ഢിത്തരങ്ങളാണ് ഗണേഷ് കുമാർ പറയുന്നു. എല്ലാ മതങ്ങൾക്കും അതിൻറെ ആചാരങ്ങൾക്കും അതിന്റേതായ മൂല്യങ്ങൾ ഉണ്ടെന്നും അതിനെ ബഹുമാനിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പ്രവണതകൾ നല്ല രാഷ്ട്രീയക്കാരന് ചേർന്നതല്ല.

READ NOW  ബാലയുടെ ആരോപണങ്ങൾ എല്ലാം പച്ചക്കള്ളം - വക്കീലന്മാരോടൊപ്പം പുതിയ വീഡിയോയിൽ എല്ലാം വെളുപ്പെടുത്തി അമൃത കാണാം

പ്രഗൽഭരായ മുത്തച്ഛന്റെയും അച്ഛന്റെയും മകനായിട്ട് കൂടി ഉദയനിധി അപ്പപ്പോൾ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത് എന്ന് ഗണേഷ് കുമാർ വിമർശിക്കുന്നു.

എന്തിനാണ് ഉദയനിധി സ്റ്റാലിൻ ഇത്തരത്തിൽ മതങ്ങളെ ആക്ഷേപിച്ചുകൊണ്ട് സംസാരിക്കുന്നതെന്നും, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തനിക്ക് യോജിക്കാൻ കഴിയുന്നില്ല എന്ന് ഗണേഷ് കുമാർ പറയുന്നു. പത്തനാപുരത്ത് ഒരു ക്ഷേത്രത്തിലെ പരിപാടികളായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. താൻ ഈ ക്ഷേത്ര നടയിൽ വച്ച് തന്നെ ആണ് ഇത് പറയുന്നത് ആരെയെങ്കിലും സുഖിപ്പിക്കാൻ വേണ്ടി അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണം. ഇതര മതങ്ങളെ ബഹുമാനിക്കാൻ ശീലിക്കണം എന്നും അദ്ദേഹം ഉദയനിധിയെ ഉപദേശിക്കുന്നു.

ADVERTISEMENTS