
രാജ്യം ജമ്മു കശ്മീരിലെ പെഹൽഗാമിൽ ടുറിസ്റ്റുകൾക്കെതിരെ നടന്ന തീവ്രവാദി ആക്രമണങ്ങളിൽ ഞെട്ടിയിരിക്കുകയാണ്. 28 പേരുടെ മരണം ഇതുവരെ സ്ഥിതീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്ക് പറ്റി ചികിത്സയിലുമാണ്. ഒരു മലയാളിയും ഈ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. എറണാകുളം സ്വദേശി രാമചന്ദ്രനാണ് കൊല്ലപ്പെട്ടത് . സ്വൊന്തം മകളുടെ മുന്നിൽ വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
രാജ്യം ഒന്നടങ്കം നടുക്കവും ആശങ്കയും അറിയിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രശസ്ത മലായാളം ഗായകൻ ജി വേണുഗോപാലിന്റെ ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്. അത് മൂന്നു ദിവസങ്ങൾക്ക് മുൻപ് ജമ്മു കാശ്മീരിൽ താനും കുടുംബവുമൊത്തുള്ള യാത്രയെ കുറിച്ചാണ് അദ്ദേഹം തന്റെ കുറിപ്പിൽ പറഞ്ഞത്. ഇതേ സ്ഥലത്തു മൂന്നു ദിവസങ്ങൾക്ക് മുൻപ് ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം എന്നാണ് അദ്ദേഹം കുറിക്കുന്നത്. കശ്മീരിലെ ജനങളുടെ ഇടപെടലിനെ കുറിച്ചും തങ്ങൾക്കുണ്ടായ സുന്ദരമായ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഈ അക്രമണത്തോടെ വിനോദ സഞ്ചാരികളുടെ പറുദീസാ എന്ന പദവി കശ്മീരിന് നഷ്ടമാകുമോ എന്നും അദ്ദേഹം ആശങ്ക തന്റെ കുറിപ്പിൽ പങ്ക് വെക്കുന്നുണ്ട്. കാശ്മീരിന് ചരിത്രം എന്നും കണ്ണുനീർ മാത്രമാണ് നൽകിയത് എന്നും അവിടെ പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച സുന്ദരമായ ഭൂ പ്രദേശങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും അതി സുന്ദരന്മാരായ പ്രദേശ നിവാസികളും എല്ലാം ഉണ്ടെങ്കിലും ദാരിദ്ര്യവും കഷ്ടപ്പാടും മാത്രമാണ് കാണാൻ കഴിയുന്നത് എന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ