ക്രിക്കറ്റ് കളിക്കുകയും, പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് ചുവട് വെക്കുകയും ചെയ്യുന്ന ഏതൊരു കളിക്കാരനും എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. കേരളത്തിൽനിന്ന് നിരവധി താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം ലഭിച്ചിരുന്നു എങ്കിലും ഒട്ടുമിക്കവർക്കും വേണ്ട രീതിയിൽ തിളങ്ങാൻ ആയിട്ടില്ല. അതിനെയെല്ലാം തന്റെ പ്രതിഭ കൊണ്ട് മറികടന്നു ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തിയിരിക്കുകയാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ സഞ്ജു സാംസൺ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ.
അദ്ദേഹത്തിൻറെ ഐപിഎല്ലിലെ പോരാട്ടവീര്യം ആരാധകരുടെ ആവേശം വാനോളം എത്തിച്ചിരിക്കുകയാണ്. ഇപ്പോൾ സഞ്ജു സാംസനെ കുറിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി സഞ്ജുവിന്റെ നേതൃത്വ ഗുണങ്ങൾ എണ്ണി പറഞ്ഞാണ് അദ്ദേഹം സഞ്ജുവിനെ പുകഴ്ത്തിയിരിക്കുന്നത്. അദ്ദേഹം സഞ്ജു സാംസണെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എം എസ് ധോണിയോടാണ് ഉപമിച്ചിരിക്കുന്നത് രവി ശാസ്ത്രയുടെ ആ ഉപമ ഒട്ടും മോശമായിട്ടില്ല എന്നാണ് ആരാധകരും ക്രിക്കറ്റ് നിരൂപകരും പറയുന്നത്.
സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ഈ ഐപിഎൽ സീസണിൽ ഏറ്റവും മികച്ച നിലയിലുള്ള ടീമുകളിൽ ഒന്നാണ്. പോയിൻറ് നിലയിലും രാജസ്ഥാൻ മുൻപിലാണ്.
സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ എംഎസ് ധോണിയോടാണ് രവി ശാസ്ത്രി താരതമ്യം ചെയ്തത്
അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ശൈലിയെ എംഎസ് ധോണിയോട് ഉപമിക്കുകയും ചെയ്തത് സഞ്ജുവിന് ഇന്ത്യൻ നായകനാകാനുള്ള വാതായനങ്ങൾ തുറന്നിടുകയാണ് എന്നത് വരും കാലം തെളിയിക്കും..
“എംഎസ് ധോണിക്ക് സമാനമായ ഗുണങ്ങൾ സഞ്ജുവിനുണ്ട്,” അദ്ദേഹം ക്രിക്ക്ഇൻഫോയോട് പറഞ്ഞു.
“ഞാൻ അദ്ദേഹത്തെ വളരെ കുറച്ച് മാത്രമേ കണ്ടിട്ടുള്ളൂ അല്ലെങ്കിൽ അവനെക്കുറിച്ച് ഞാൻ കണ്ടത് എന്താണെങ്കിലും, അവൻ വളരെ ശാന്തനും വളരെ കൃത്യമായ ലക്ഷ്യങ്ങൾ ഉള്ളവനുമാണ്.സാഹചര്യത്തിന്റെ സമ്മർദ്ദത്തെ ഭംഗിയായി നേടുന്നു സഞ്ജു അവൻ അത് കാണിക്കുന്നില്ലെങ്കിലും, അവൻ തന്റെ കളിക്കാരുമായി നന്നായി ആശയവിനിമയം നടത്തുന്നു. അവരുടെ സമ്മർദ്ദത്തെ ഒഴിവാക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.
“അദ്ദേഹം എത്രത്തോളം ജോലി ചെയ്യുന്നുവോ അത്രയധികം അനുഭവം അവൻ പഠിക്കുമെന്ന് ഞാൻ കരുതുന്നു.” രവി ശാസ്ത്രി പറയുന്നു.
വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സിനെ 32 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒന്നാമതെത്തി.
സഞ്ജു സാംസണിൽ സഹജമായ നേതൃത്വഗുണമുണ്ടെന്ന് ശാസ്ത്രി പറയുന്നു.
“സഞ്ജുവിൽ സഹജമായ ഒരു നേതാവുണ്ട്. എന്നാൽ തന്റെ നേതൃത്വത്തിന് താഴെയുള്ള അവസാന രണ്ട് ഗെയിമുകളിൽ അദ്ദേഹം സന്തോഷവാനായിരുന്നില്ലെന്നും നിങ്ങൾക്ക് കാണാൻ കഴിയും. അവൻ അത് പറഞ്ഞില്ലെങ്കിലും, അവർക്ക് ഗെയിം ജയിക്കാൻ കഴിയുമായിരുന്നപ്പോൾ അവരുടെ ബാറ്റിംഗ് പ്രയത്നത്തിൽ അവൻ സംതൃപ്തനല്ലെന്ന് നിങ്ങൾക്ക് പുറത്ത് നിന്ന് മനസ്സിലാക്കാം.,” ശാസ്ത്രി പറഞ്ഞു.
10 പോയിന്റുമായി രാജസ്ഥാൻ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. ചെന്നൈ മൂന്നാം സ്ഥാനത്തും ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്തുമാണ്, മൂന്ന് ടീമുകളും പോയിന്റ് നിലയിൽ തുല്യമാണെങ്കിലും നെറ്റ് റൺ റേറ്റ് പ്രകാരം വ്യത്യസ്ത നിലയിലാണ്..